കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ബസുകള്‍ ഓടില്ല; ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കില്ല, ബിവറേജസ് ഔട്ട്‌ലെറ്റുകളുമില്ല

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തില്‍ ബസ് സര്‍വീസ് പുനരാരംഭിക്കില്ല. ഗ്രീന്‍ സോണുകളിലും സര്‍വീസ് നടത്തേണ്ടെന്നാണ് തീരുമാനം. ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും തുറക്കില്ല. ബാറുകളും ബീവറേജസ് ഷോപ്പുകളും തുറക്കേണ്ടെന്നും തീരുമാനിച്ചു. രോഗ വ്യാപന സാധ്യത തടയുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ തീരുമാനങ്ങള്‍.

b

മദ്യശാലകള്‍ തല്‍ക്കാലം തുറക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കേന്ദ്രം മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ബാറുകള്‍ക്ക് നിരോധനം തുടരുകയും ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കുകയും ചെയ്താല്‍ ഉപഭോക്താക്കള്‍ കൂട്ടത്തോടെ എത്താന്‍ സാധ്യതയുണ്ട്. ഇത് സാഹചര്യം വഷളാക്കിയേക്കാം. ഇക്കാര്യം മുന്‍കൂട്ടി കണ്ടാണ് ബിവറേജസുകളും തുറക്കേണ്ട എന്ന് തീരുമാനിച്ചത്. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ആരോഗ്യ വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിലാണ് തീരുമാനം എടുത്തത്.

കുടിയേറ്റ തൊഴിലാളികള്‍ക്ക് വേണ്ടി ഇന്ന് അഞ്ച് ട്രെയിനുകളാണ് സംസ്ഥാനത്ത് നിന്ന് പുറപ്പെടുക. ഒഡീഷ, ബിഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലേക്കാണ് ട്രെയിനുകള്‍ പുറപ്പെടുന്നത്. എറണാകുളം-ഭുവനേശ്വര്‍, ആലുവ-പട്‌ന തീവണ്ടികള്‍ വൈകീട്ട് പുറപ്പെടും. തിരുവനന്തപുരം-റാഞ്ചി തീവണ്ടി ഉച്ചയ്ക്ക് രണ്ട് മണിക്കും തിരൂര്‍-പട്‌ന തീവണ്ടി വൈകീട്ട് ആറിനും പുറപ്പെടും. കോഴിക്കോട്-ധന്‍ബാദ് തീവണ്ടി വൈകീട്ട് അഞ്ച് മണിക്കാറ് പുറപ്പെടുക.

റാഞ്ചിലേക്കുള്ള തീവണ്ടിയില്‍ കയറുന്നതിന് തൊഴിലാളികളെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. 1200 പേര്‍ ഈ വണ്ടിയില്‍ കയറും. മെഡിക്കല്‍ പരിശോധന, സര്‍ട്ടിഫിക്കറ്റ് പരിശോധന, യാത്രാ ടിക്കറ്റ് തുക ഈടാക്കല്‍ എന്നിവയ്ക്ക് ശേഷമാണ് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിക്കുന്നത്. എല്ലാ ട്രെയിനുകളിലും ടിക്കറ്റ് നിരക്ക് യാത്രക്കാരില്‍ നിന്ന് ഈടാക്കും. യാത്രക്കാരെ റെയില്‍വെ സ്റ്റേഷനുകളില്‍ എത്തിക്കുന്നതിന് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നുണ്ട്. അതേസമയം, സംസ്ഥാന വ്യാപകമായ സര്‍വീസ് പുനരാരംഭിക്കാന്‍ ഇനിയും വൈകുമെന്നാണ് കെഎസ്ആര്‍ടിസി അറിയിച്ചിരിക്കുന്നത്.

Recommended Video

cmsvideo
അന്തര്‍ ജില്ലാ-സംസ്ഥാന യാത്രകള്‍ക്കും നിയന്ത്രണം | Oneindia Malayalam

ആദ്യഘട്ട ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 14 വരെ ആയിരുന്നു. പിന്നീട് മെയ് മൂന്ന് വരെ നീട്ടി. ഞായറാഴ്ച ഇതിന്റെ കാലാവധി പൂര്‍ത്തിയാകവെയാണ് വീണ്ടും രണ്ടാഴ്ച നീട്ടിയത്. വിമാന സര്‍വീസുകളും ഇക്കാലയളവില്‍ ഉണ്ടാകില്ല.

ഇന്ത്യക്കാരെ വാരിപ്പുണര്‍ന്ന് കുവൈത്ത്; 45000 പേരെ സൗജന്യമായി നാട്ടിലെത്തിക്കും, സഹായ വാഗ്ദാനംഇന്ത്യക്കാരെ വാരിപ്പുണര്‍ന്ന് കുവൈത്ത്; 45000 പേരെ സൗജന്യമായി നാട്ടിലെത്തിക്കും, സഹായ വാഗ്ദാനം

വിദേശികളെ പുറത്താക്കാന്‍ ഉത്തരവ്; ജോലി സ്വദേശികള്‍ക്ക്, കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി ഒമാന്‍വിദേശികളെ പുറത്താക്കാന്‍ ഉത്തരവ്; ജോലി സ്വദേശികള്‍ക്ക്, കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി ഒമാന്‍

വന്‍ നേട്ടവുമായി യുഎഇ; കൊറോണ ചികില്‍സയില്‍ പുത്തന്‍രീതി, അഭിനന്ദനവുമായി ഭരണാധികാരികള്‍വന്‍ നേട്ടവുമായി യുഎഇ; കൊറോണ ചികില്‍സയില്‍ പുത്തന്‍രീതി, അഭിനന്ദനവുമായി ഭരണാധികാരികള്‍

English summary
Bus services wont operate in Kerala; Barber shops continue shut down
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X