Get Updates
Get notified of breaking news, exclusive insights, and must-see stories!

' വ്യാജപ്രചരണം നടത്തി നിശബ്ദനാക്കാമെന്നാണ് കരുതുന്നതെങ്കിൽ ആ വെള്ളം വാങ്ങി വെച്ചേക്ക്'; കെടി ജലീൽ

വ്യാജ ബസ് സ്റ്റോപ്പ് ചിത്രം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ മറുപടിയുമായി കെടി ജലീൽ എംഎൽഎ. തന്റെ മണ്ഡലത്തിലെവിടെയും അത്തരമൊരു ബസ് കാത്തിരിപ്പു കേന്ദ്രം നിര്‍മ്മിച്ചിട്ടില്ലെന്ന് ജലീൽ പറഞ്ഞു. തന്നെ വ്യക്തിപരമായി താറടിക്കാൻ 2006 മുതൽ "ചിലർ'' ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

ഇ.ഡിയും കസ്റ്റംസും എൻ.ഐ.എയും സർവ്വസന്നാഹങ്ങളുമായി കയറിനിരങ്ങിയിട്ട് എൻ്റെ ഒരു രോമത്തിൽ തൊടാൻ സാധിച്ചിട്ടില്ലെന്ന കാര്യം ഫോട്ടോഷോപ്പ് ചെയ്ത് നിർമ്മിച്ച വ്യാജ ചിത്രം സ്വന്തം ഫേസ്ബുക്ക് പേജുകളിൽ പങ്കുവെക്കുന്നവർ ഓർക്കുന്നത് നന്നാകുമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

jaleel2-

"മാന്യൻമാരു"ടെ കള്ളപ്രചരണങ്ങൾ! മഴവിൽ മനോരമയുടെ "മറിമായം" 607-ാം എപ്പിസോഡ് ഷൂട്ട് ചെയ്യാൻ ഉണ്ടാക്കിയ 'ബസ് സ്റ്റോപ്പ്' ഞാൻ എം.എൽ.എ ഫണ്ടിൽ നിന്ന് നിർമ്മിച്ചതാണെന്നന്ന വ്യാജേന ഇന്നലെ മുതൽ സമൂഹ മാധ്യമങ്ങളിൽ കള്ളപ്രചരണം നടക്കുകയാണ്. എൻ്റെ നിയോജക മണ്ഡലത്തിലെവിടെയും അത്തരമൊരു ബസ് കാത്തിരിപ്പു കേന്ദ്രം MLA ഫണ്ടുപയോഗിച്ച് നിർമ്മിച്ചിട്ടില്ല.

എന്നെ വ്യക്തിപരമായി താറടിക്കാൻ 2006 മുതൽ "ചിലർ'' ശ്രമിച്ചുകൊണ്ടിരിക്കുന്നത് എല്ലാവർക്കുമറിയാവുന്നതാണല്ലോ? ഹിസംഘികളും കൃസംഘികളും മുസംഘികളും ഒപ്പം ലീഗ്-കോൺഗ്രസ് വഷളൻമാരും ചേർന്നാണ് ഈ നുണക്കഥ സത്യമാണെന്ന മട്ടിൽ വ്യാപകമായി പ്രചരിപ്പിക്കുന്നത്. ഇ.ഡിയും കസ്റ്റംസും എൻ.ഐ.എയും സർവ്വസന്നാഹങ്ങളുമായി കയറിനിരങ്ങിയിട്ട് എൻ്റെ ഒരു രോമത്തിൽ തൊടാൻ സാധിച്ചിട്ടില്ലെന്ന കാര്യം ഫോട്ടോഷോപ്പ് ചെയ്ത് നിർമ്മിച്ച വ്യാജ ചിത്രം സ്വന്തം ഫേസ്ബുക്ക് പേജുകളിൽ പങ്കുവെക്കുന്നവർ ഓർക്കുന്നത് നന്നാകും.

ഇടതുപക്ഷ സർക്കാരിനും സി.പി.ഐ (എം) നേതാക്കൾക്കുമെതിരെ സംഘടിതമായി നടക്കുന്ന കള്ളപ്രചരണങ്ങൾക്ക് കയ്യും കണക്കുമില്ല. എൻ്റെ കാര്യത്തിൽ സംഭവിച്ചതു പോലുള്ള പച്ചനുണകളാണ് അവയെല്ലാമെന്ന് തിരിച്ചറിയാനാവണം. ഇവരുടെയെല്ലാം ലക്ഷ്യം ഒന്നുമാത്രമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയെ തകർത്ത് കേരളം സംഘികൾക്ക് തീറെഴുതിക്കൊടുക്കൽ

ഞാൻ വ്യക്തിഹത്യ ചെയ്യപ്പെടുന്നത് ഇടതുപക്ഷത്ത് നിൽക്കുന്നത് കൊണ്ടാണ്. സി.പി.ഐ (എം) സഹയാത്രികനായത് കൊണ്ടാണ്. അതിലെനിക്ക് ഒട്ടും ദു:ഖമില്ല. അഭിമാനമേയുള്ളൂ. വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് ഞങ്ങളെയെല്ലാം കർമ്മമണ്ഡലത്തിൽ തളർത്തി നിശബ്ദരാക്കാമെന്നാണ് ലീഗും കോൺഗ്രസ്സും ബി.ജെ.പിയും ജമാഅത്തെ ഇസ്ലാമിയും കരുതുന്നതെങ്കിൽ ആ വെള്ളം അങ്ങ് ഇറക്കിവെക്കുന്നതാണ് നല്ലത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+