വഴങ്ങാതെ സര്‍ക്കാര്‍; ബസ് ഉടമകള്‍ പെട്ടു!! മുഖ്യമന്ത്രിയെ കാണും, ബസുകള്‍ പിടിച്ചെടുക്കുമെന്ന് ഭീഷണി
ഫലത്തില്‍ സമരം സര്‍ക്കാരിന് നേരിയ ആശ്വാസമാണ്. കാരണം പ്രതിസന്ധിയിലായ കെഎസ്ആര്‍ടിക്ക് സമരം തുടങ്ങിയ ശേഷം മികച്ച വരുമാനം ലഭിക്കുന്നുണ്ട്.
Recommended Video

കോഴിക്കോട്: നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സമരം നടത്തുന്ന ബസ് ഉടമകള്‍ ചൊവ്വാഴ്ച മുഖ്യമന്ത്രിയെ കാണും. ഞായറാഴ്ച ഗതാഗത മന്ത്രി എകെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കാണാന്‍ ഉടമകള്‍ തീരുമാനിച്ചത്. വിദ്യാര്‍ഥികളുടെ മിനിമം നിരക്കിനെ ചൊല്ലിയാണ് തര്‍ക്കം തുടരുന്നത്.
ഗതാഗത മന്ത്രിയുമായി കോഴിക്കോട് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ബസ് ഉടമകളുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്നാണ് മന്ത്രി സ്വീകരിച്ച നിലപാട്. വിദ്യാര്‍ഥികളുടെ നിരക്ക് കൂട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ബസ് ഉടമകള്‍ മിനിമം ചാര്‍ജ് 10 രൂപയായി കൂട്ടണമെന്ന ആവശ്യത്തില്‍ നിന്ന് പിന്‍മാറിയിട്ടുണ്ട്.

കര്‍ശന നടപടി
സമരം തുടര്‍ന്നാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഗതാഗത മന്ത്രി ശശീന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി. ബസുകള്‍ പിടിച്ചെടുക്കേണ്ട സാഹചര്യം ഉണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു. ബസ് ഉടമകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടെന്നാണ് സര്‍ക്കാര്‍ തലത്തിലുള്ള ധാരണ.

രണ്ടേമുക്കാല്‍ മണിക്കൂര്‍
മിനിമം നിരക്ക് പത്ത് രൂപയാക്കണമെന്നായിരുന്നു ബസ് ഉടമകളുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. അതില്‍ നിന്ന് അവര്‍ പിന്‍മാറി. വിദ്യാര്‍ഥികളുടെ മിനിമം നിരക്ക് രണ്ട് രൂപയാക്കണമെന്നായിരുന്നു മറ്റൊരാവശ്യം. ഇതിന്‍മേലാണ് ഏറെ നേരം ചര്‍ച്ച നീണ്ടത്. രണ്ടേമുക്കാല്‍ മണിക്കൂറോളം ചര്‍ച്ച നീണ്ടെങ്കിലും ഉടമകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല.

വിദ്യാര്‍ഥികളുടെ പ്രായം
വിദ്യാര്‍ഥികളുടെ നിരക്ക് കൂട്ടണമെന്നതിന് കൂടെ ഉടമകള്‍ക്ക് മറ്റൊരു ആവശ്യവുമുണ്ട്. വിദ്യാര്‍ഥികളുടെ പ്രായപരിധി നിരിക്ക് 24 ആക്കി ചുരുക്കണമെന്നായിരുന്നു ഇത്. വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട രണ്ട് ആവശ്യങ്ങളും മന്ത്രി തള്ളുകയായിരുന്നു.

ചൊവ്വാഴ്ച അറിയാം
ഇനി മുഖ്യമന്ത്രിയെ കാണാനുള്ള ഒരുക്കത്തിലാണ് ബസ് ഉടമകള്‍. മുഖ്യമന്ത്രിയെ കാണാന്‍ ചൊവ്വാഴ്ച സമയം ചോദിച്ചിട്ടുണ്ട്. പക്ഷേ, മുഖ്യമന്ത്രിയും വഴങ്ങില്ലെന്നാണ് വിവരം.

ഉമടകള്‍ക്കിടയില്‍ ഭിന്നത
ഈ സാഹചര്യത്തിലാണ് ബസ് ഉമടകള്‍ക്കിടയില്‍ ഭിന്നത ഉടലെടുത്തിരിക്കുന്നത്. സമരം മുന്നോട്ട് പോയാല്‍ പ്രതിസന്ധി കൂടുമെന്നാണ് ഒരുവിഭാഗം ഉടമകളുടെ നിലപാട്. എന്നാല്‍ ലക്ഷ്യം കാണുംവരെ സമരം വേണമെന്ന് ഒരുവിഭാഗം അഭിപ്രായപ്പെട്ടു. മന്ത്രിയുമായുള്ള ചര്‍ച്ചക്കെത്തിയ വേളയില്‍ ഉടമകള്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു.

സര്‍ക്കാരിന് ആശ്വാസം
ഫലത്തില്‍ സമരം സര്‍ക്കാരിന് നേരിയ ആശ്വാസമാണ്. കാരണം പ്രതിസന്ധിയിലായ കെഎസ്ആര്‍ടിക്ക് സമരം തുടങ്ങിയ ശേഷം മികച്ച വരുമാനം ലഭിക്കുന്നുണ്ട്. കെഎസ്ആര്‍ടിസി പരമാവധി റൂട്ടുകളില്‍ ഓടുന്നുണ്ട്. മാത്രമല്ല, മാര്‍ച്ച് ഒന്ന് മുതല്‍ മിനിമം നിരക്ക് 8 രൂപയാക്കാനും തീരുമാനിച്ചിരുന്നു. അപ്പോഴും കെഎസ്ആര്‍ടിസിക്ക് ഗുണം ചെയ്യും.

ഏറ്റവും വലിയ വരുമാനം
ശനിയാഴ്ച കെഎസ്ആര്‍ടിസിക്ക് ചരിത്രത്തിലെ ഏറ്റവും വലിയ വരുമാനമാണ് ലഭിച്ചത്. 7.85 കോടി രൂപയാണ് അന്ന് ലഭിച്ചത്. ഒരു ദിവസം മാത്രം ഇത്രയും വരുമാനം മുമ്പ് കെഎസ്ആര്‍ടിസിക്ക് ലഭിച്ചിട്ടിട്ടില്ല.

5600 ബസുകള്‍
ഞായറാഴ്ച വീണ്ടും വരുമാനം ഉയര്‍ന്നുവെന്നാണ് വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. 5600 ബസുകളാണ് കെഎസ്ആര്‍ടിസി നിരത്തിലിറക്കിയിട്ടുള്ളത്. ഇതില്‍ 270 പ്രത്യേക സര്‍വീസുകളും ഉള്‍പ്പെടും.

15000 രൂപ വീതം
ഒരു ബസില്‍ നിന്നു മാത്രം 15000 രൂപ ദിവസം വരുമാനം ലഭിക്കുന്നുണ്ട്. സ്വകാര്യ ബസ് സമരം തുടര്‍ന്നാല്‍ പരമാവധി ലാഭമുണ്ടാക്കാനാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം. അതുകൊണ്ട് തന്നെയാണ് നാല് ദിവസമായി തുടരുന്ന സ്വകാര്യ ബസ് സമരം വേഗത്തില്‍ തീര്‍ക്കണമെന്ന് സര്‍ക്കാരിന് നിര്‍ബന്ധമില്ലാത്തത്.

ശമ്പളവും പെന്‍ഷനും മുടങ്ങില്ല
വളരെ പ്രതിസന്ധിയിലായിരുന്നു കെഎസ്ആര്‍ടിസി. ശമ്പളം പോലും കൃത്യമായി നല്‍കാന്‍ കഴിയാത്ത അവസ്ഥ. പെന്‍ഷനും മുടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്വകാര്യ ബസ് സമരം വന്നതും കെഎസ്ആര്‍ടിസിക്ക് ഗുണമായതും. കുത്തി നിറച്ചാണ് ഇപ്പോള്‍ കെഎസ്ആര്‍ടിസി ബസുകളുടെ യാത്ര!!












Click it and Unblock the Notifications