മാറ്റി വെച്ച സ്വകാര്യ ബസ് പണിമുടക്ക് ചൊവ്വാഴ്ച; കലോത്സവത്തെ തുടര്‍ന്നായിരുന്നു മാറ്റിവെച്ചത്
വിദ്യാര്‍ത്ഥികളുടേത് അടക്കമുള്ള യാത്രാ നിരക്ക് വര്‍ധിപ്പിക്കുക, നിലവിലുള്ള പെര്‍മിറ്റ് തുടരുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
കണ്ണൂര്‍: ചൊവ്വാഴ്ച സ്വകാര്യ ബസ് പണിമുടക്ക്. സ്‌കൂള്‍ കലോത്സവത്തെ തുടര്‍ന്ന് മാറ്റിവെച്ച പണിമുടക്കാണ് ചൊവ്വാഴ്ച നടത്തുന്നത്. വിദ്യാര്‍ത്ഥികളുടേത് അടക്കമുള്ള യാത്രാ നിരക്ക് വര്‍ധിപ്പിക്കുക, നിലവിലുള്ള പെര്‍മിറ്റ് തുടരുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
ആവശ്യങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ഫെബ്രുവരി രണ്ടിന് അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കമ്മറ്റി ചെയര്‍മാന്‍ വിജെ സെബാസ്റ്റിയന്‍ പറഞ്ഞു. നേരത്തെ ജനുവരി 19നായിരുന്നു പണിമുടക്ക് നടത്താന്‍ ഉദേശിച്ചിരുന്നത്. എന്നാല്‍ കലോത്സവം നടക്കുന്ന സമയമായതിനാല്‍ പണിമുടക്ക് മാറ്റി വെക്കുകയായിരുന്നു.

വര്‍ധിപ്പിച്ച ഇന്‍ഷൂറന്‍സ് പ്രീമിയം പിന്‍വലിക്കുക, റോഡ് ടാക്‌സ് നിരക്ക് കുറയ്ക്കുക, സ്വകാര്യബസുകള്‍ക്ക് നല്‍കുന്ന ഡീസലിന്റെ നികുതി 24 ശതമാനത്തില്‍ നിന്നും 5 ശതമാനമായി നിജപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും മുന്നോട്ട് വെക്കുന്നുണ്ട്. ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന ജോയന്റ് സെക്രട്ടറി രാജ്കുമാര്‍ കരുവാരക്കുണ്ട്, ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സിഎം ശിവരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
.












Click it and Unblock the Notifications