സാധാരണക്കാര്‍ക്ക് സര്‍ക്കാരിന്റെ പുതുവര്‍ഷ ഇരുട്ടടി? ബസ്-ട്രെയിന്‍ നിരക്ക് കൂട്ടും
കട്ടപ്പുറത്തുള്ള കെഎസ്ആര്‍ടിസിയെ താഴെയിറക്കാനെന്ന പതിവ് ന്യായീകരണം. സുരക്ഷ ശക്തമാക്കാനുള്ള ഫണ്ട് കണ്ടെത്താനാണ് നിരക്ക് 25 ശതമാനം കൂട്ടുന്നതെന്നാണ് റെയില്‍വേയുടെ വാദം.
തിരുവനന്തപുരം: പുതുവര്‍ഷത്തില്‍ ജനങ്ങള്‍ക്ക് ഇരുട്ടടി നല്‍കാന്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ ആലോചിക്കുന്നു. കെഎസ്ആര്‍ടിസിയും റെയില്‍വേയുമാണ് ചാര്‍ജ് കൂട്ടി, നോട്ട് നിരോധനത്തില്‍ നട്ടം തിരിയുന്ന സാധാരണക്കാര്‍ക്കിട്ട് കൊട്ടാന്‍ വഴി ആരായുന്നത്. കെഎസ്ആര്‍ടിസി മിനിമം ചാര്‍ജ് 7 രൂപയായി വര്‍ധിപ്പിക്കാനും റെയില്‍വേ ടിക്കറ്റ് നിരക്കുകളില്‍ 25 ശതമാനം കൂട്ടാനുമാണ് ആലോചിക്കുന്നത്.
കട്ടപ്പുറത്തുള്ള കെഎസ്ആര്‍ടിസിയെ താഴെയിറക്കാനാണ് ചാര്‍ജ് വര്‍ധിപ്പിക്കുന്നതെന്ന കെഎസ്ആര്‍ടിസിയുടെ പതിവ് ന്യായീകരണം തന്നെയാണ് ഇപ്പോഴും പറയുന്നത്. റെയില്‍വേയാവട്ടെ, യാത്രക്കാരുടെ സുരക്ഷ
ശക്തമാക്കുന്നതിനാണെന്ന വിചിത്രവാദവും. ജനുവരിയില്‍ രണ്ട് വര്‍ധനവും പ്രാബല്യത്തില്‍ വരുമെന്നാണ് അറിയുന്നത്.

2014 മെയിലാണ് കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളുടെ മിനിമം നിരക്ക് അഞ്ച് രൂപയിയില്‍ നിന്ന് ഏഴാക്കി വര്‍ധിപ്പിച്ചത്. പിന്നീട് ഡീസല്‍ വില കുറഞ്ഞതിനെ തുടര്‍ന്ന് ഇത് ഒരു രൂപ കുറച്ച് ആറാക്കി. അതാണ് വീണ്ടും വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നത്. നേരത്തെ കെഎസ്ആര്‍ടിസി ചാര്‍ജ് കുറച്ചപ്പോഴും സ്വകാര്യ ബസുകള്‍ നിരക്ക് കുറയ്ക്കാന്‍ തയ്യാറായിരുന്നില്ല. ഡീസല്‍ വില കുറഞ്ഞിട്ടും നിരക്ക് കറയ്ക്കാതിരുന്ന സ്വകാര്യ ബസുകള്‍ വന്‍ ലാഭമാണുണ്ടാക്കിയത്.

ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കാന്‍ പണമില്ലാത്തതിനാല്‍ മിനിമം ചാര്‍ജ് കൂട്ടണമെന്ന്
കെഎസ്ആര്‍ടിസി എംഡി രാജമാണിക്യം ഗതാഗത വകുപ്പിനോട് ഈ മാസമാദ്യത്തില്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇപ്പോള്‍ എണ്ണ കമ്പനികള്‍ ഡീസല്‍വില വര്‍ധിപ്പിക്കുക കൂടി ചെയ്തതോടെ ഇക്കാര്യം വകുപ്പിന്റെ സജീവ പരിഗണനയിലാണ്. കൂടെ സ്വകാര്യബസ് ഉടമകള്‍ നിരക്ക് കൂട്ടണമെന്ന് സമ്മര്‍ദ്ദം ചെലുത്തുന്നുമുണ്ട്.

മിനിമം ചാര്‍ജ് ഒരു രൂപ കുറച്ചതും ഡീസല്‍ വില വര്‍ധിക്കുകയും ചെയ്തത് മൂലം കെഎസ്ആര്‍ടിസിക്ക് പ്രതിമാസ നഷ്ടം നൂറുകോടിയിലധികം വരും. ഈ പ്രതിസന്ധിക്ക് ആശ്വാസമായി വില വര്‍ധിപ്പിക്കണമെന്നാണ് കോര്‍പറേഷന്‍ എംഡിയുടെ നിലപാട്. എന്നാല്‍ സമാനമായ സാഹചര്യത്തില്‍ ചാര്‍ജ് കൂട്ടിയപ്പോഴെല്ലാം അതിന്റെ നേട്ടം കൊയ്യാന്‍
കെഎസ്ആര്‍ടിസിക്ക് സാധിച്ചിരുന്നില്ല. നേട്ടം എപ്പോഴും സ്വകാര്യ ബസ് ഉടമകള്‍ക്കായിരുന്നു. മന്ത്രിസഭ അനുമതി നല്‍കിയാല്‍ അടുത്ത മാസം ആദ്യത്തില്‍ തന്നെ നിരക്ക് കൂട്ടാനാണ് ധാരണ.

അപകടങ്ങള്‍ കൂടുന്ന സാഹചര്യം കണക്കിലെടുത്താണ് നിരക്ക് കൂട്ടി പണം കണ്ടെത്താന്‍ റെയില്‍വേയുടെ സുരക്ഷാ സമിതി നിര്‍ദേശം സമര്‍പ്പിച്ചിരിക്കുന്നത്. പാളത്തിലെ അറ്റക്കുറ്റപ്പണി തീര്‍ക്കല്‍, സിഗ്്‌നല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കല്‍, ഫ്‌ളാറ്റ്‌ഫോമുകള്‍ മോടി പിടിപ്പിക്കല്‍ തുടങ്ങിയവയ്ക്ക് വാര്‍ഷിക വരുമാനത്തില്‍ 30000 കോടി രൂപയുടെ വര്‍ധനവെങ്കിലും ആവശ്യമാണെന്നാണ് ശുപാര്‍ശയില്‍ പറയുന്നു. നിരക്കുകളില്‍ 25 ശതമാനം വര്‍ധിപ്പിച്ചാല്‍ തന്നെ അവശ്യം വേണ്ടതിന്റെ ചെറിയ ഭാഗം മാത്രേേമ ആവുകയുള്ളു. ബാക്കി തുക വായ്പയെടുക്കാനാണ് ആലോചിക്കുന്നത്.












Click it and Unblock the Notifications