'എൻ്റെ മുന്നിലായിരുന്നു അയാൾ, തൊട്ടുരുമ്മി മാറാതെ നിന്നു';യുവാവിൻ്റെ മരണത്തിന് പിന്നാലെ പ്രതികരിച്ച് യുവതി
ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരിച്ച് വീഡിയോ പോസ്റ്റ് ചെയ്ത യുവതി. അയാൾ മുട്ടിയുരുമി നിൽക്കുകയായിരുന്നുവെന്നും പലപ്പോഴായി ആവർത്തിച്ചതിനാലാണ് വീഡിയോ എടുത്തതെന്നും യുവതി പറഞ്ഞു. അവരുടെ വാകുകളിങ്ങനെ
'പയ്യന്നൂര്‍ റെയിൽവേ സ്റ്റേഷനിൽ നിന്ന് പയ്യന്നൂര്‍ ബസ് സ്റ്റാൻഡിലേക്കുള്ള ബസിലായിരുന്നു ഞാൻ. നല്ല തിരക്കായിരുന്നു ബസിൽ. എന്റെ മുന്നിലായിരുന്നു ഇയാൾ ഉണ്ടായിരുന്നത്. അയാളുടെ മുന്നിൽ നിൽക്കുന്ന ഒരു പെൺകുട്ടിയുടെ മുഖവും ഭാവവും കണ്ടപ്പോൾ എനിക്ക് മനസിലായി ഭയങ്കര ഡിസ്കംഫര്‍ട്ടായിട്ടാണ് നിൽക്കുന്നതെന്ന്. അയാൾ ഒട്ടിപിടിച്ചാണ് നിൽക്കുന്നത്, നമ്മുക്ക് കാണുമ്പോൾ തന്നെ മനസിലാകും.

ഞാൻ അവരോട് ഒന്നും ചോദിച്ചില്ല, ഞാൻ ഫോൺ കാമറ ഓണാക്കി പിടിച്ചു. കുറേ നേരം റെക്കോഡ് ചെയ്തിരുന്നില്ല, പിന്നെ റെക്കോഡ് ചെയ്തു. അത് അയാൾ കണ്ട സമയത്ത് കൂളായിട്ട് നിന്നു. പിന്നെ തിരക്കൊഴിഞ്ഞു, അപ്പോഴേക്കും ബസ് സ്റ്റാൻഡിലേക്കെത്തി. അയാൾ തൊട്ടുരുമ്മി നിൽക്കാൻ ശ്രമിച്ചോണ്ടിരുന്നപ്പോൾ പിന്നെയും ഞാൻ വീഡിയോ ഓൺ ചെയ്തു. ഇറങ്ങുന്ന സമയത്ത് അയാളുടെ നേരെ പുറകിൽ ഞാനാണ് ഉണ്ടായിരുന്നത്. എന്റെ ശരീരത്തിലേക്ക് അയാളുടെ കൈ തൊടാൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇത് വീഡിയോയിൽ കാണാം.
ഒരിക്കൽ അത് ചെയ്തപ്പോൾ ഞാൻ മാറി നിന്നു. അയാൾ വീണ്ടും അത് ആവര്‍ത്തിച്ചു. പിന്നീട് എന്താ ചേട്ടാ ഉദ്ദേശം എന്ന് ചോദിച്ചപ്പോൾ അയാൾ വേഗത്തിൽ നടന്നുപോയി. ഇത് കണ്ടപ്പോൾ മറ്റൊരു ചേട്ടൻ എന്താ സംഭവം എന്ന് ചോദിച്ചു. ഞാൻ കാര്യം പറഞ്ഞു. ഞാൻ അയാളുടെ പുറകെയൊന്നും പോകാൻ നിന്നില്ല. രണ്ട് വീഡിയോ ഉണ്ടായിരുന്നു. ആ വീഡിയോ ഷോട്ട് ആക്കിയിട്ട് നിങ്ങൾ പറയൂവെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയാണ് ചെയ്തത്.
ബസിൽ നിന്ന് ഇറങ്ങിയതിന് ശേഷം വടകര സ്റ്റേഷനിൽ പരിചയമുള്ള ഒരു പോലീസുകാരനെ വിളിച്ച് കാര്യം പറഞ്ഞു. അയാളുടെ അഡ്രസ് പറയാനാണ് പറഞ്ഞത്. എങ്ങനെ കിട്ടാനാണ് അഡ്രസ്. ഞാൻ വീഡിയോ പോസ്റ്റ് ചെയ്യാൻ പോകുകയാണെന്ന് പറഞ്ഞു.ഡീറ്റെയിൽസ് എന്തെങ്കിലും കിട്ടുമോയെന്ന് നോക്കാം എന്ന് പോലീസുകാരനും പറഞ്ഞു. കിട്ടുകയാണെങ്കിൽ അറിയിക്കണേയെന്ന് പറഞ്ഞുകൊണ്ടാണ് ഞാൻ ആ വീഡിയോ പോസ്റ്റ് ചെയ്തത്. അയാളുടെ മരണ വിവരം അറിഞ്ഞതിൽ സങ്കടമുണ്ട്', യുവതി പറഞ്ഞു.












Click it and Unblock the Notifications