കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസർഗോഡ് നിന്ന് മംഗലാപുരത്തേക്കുള്ള ബസുകൾ അതിർത്തിവരെ; സര്‍വ്വീസിൽ മാറ്റം വരുത്തി കെഎസ്ആർടിസി

Google Oneindia Malayalam News

തിരുവനന്തപുരം: കര്‍ണ്ണാടകയിലെ ദക്ഷിണ കനറാ ജില്ല കളക്ടര്‍ കേരളത്തില്‍ നിന്നുള്ള ബസുകള്‍ ഒരാഴ്ചക്കാലത്തേക്ക് കര്‍ണ്ണാടകത്തിലേക്ക് പ്രവേശിപ്പിക്കേണ്ടതില്ലെന്ന ഉത്തരവ് ഇറക്കിയതിന്റെ അടിസ്ഥാനത്തില്‍ കാസര്‍ഗോഡ് - മംഗലാപുരം, കാസര്‍ഗോഡ് - സുള്ള്യ, കാസര്‍ഗോഡ് - പുത്തൂര്‍ എന്നിവടങ്ങളിലേക്ക് കെഎസ്ആര്‍ടിസി നടത്തുന്ന സര്‍വ്വീസുകള്‍ നാളെ (ആഗസ്റ്റ് 2) മുതല്‍ ഒരാഴ്ചത്തേക്ക് അതിര്‍ത്തി വരെ മാത്രമേ സര്‍വ്വീസ് നടത്തുകയുള്ളൂവെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

ksrtc

വോട്ടുപെട്ടി പൊട്ടിച്ചപ്പോള്‍ കിടിലത്തിന്‍റെ വോട്ട് പുറത്ത്: രക്ഷപ്പെട്ടത് തലനാരിഴക്ക്, കുറിപ്പ്വോട്ടുപെട്ടി പൊട്ടിച്ചപ്പോള്‍ കിടിലത്തിന്‍റെ വോട്ട് പുറത്ത്: രക്ഷപ്പെട്ടത് തലനാരിഴക്ക്, കുറിപ്പ്

അതേസമയം ബംഗുളുരുവിലേക്കുള്ള സര്‍വ്വീസുകള്‍ സര്‍വ്വീസ് നടത്തുമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു. മുത്തങ്ങ, മാനന്തവാടി വഴിയുമാണ് നിലവില്‍ ബംഗുളുരുവിലേക്ക് സര്‍വ്വീസ് നടത്തുന്നത്. തിരുവനന്തപുരം -ബംഗുളുരു റൂട്ടില്‍ ഒരു സ്‌കാനിയ ബസും, ബാക്കി 14 ഡീലക്‌സ്- എക്‌സ്പ്രസ് ബസുകളുമാണ് സര്‍വ്വീസ് നടത്തുന്നത്.

വാശിപ്പുറത്ത് ഒന്നും ചെയ്യില്ല, സമചിത്തതയോടെ നേരിടും, അനുരഞ്ജനശ്രമം തുടരും: കാസിമിന് മറുപടിയുമായി വഹാബവാശിപ്പുറത്ത് ഒന്നും ചെയ്യില്ല, സമചിത്തതയോടെ നേരിടും, അനുരഞ്ജനശ്രമം തുടരും: കാസിമിന് മറുപടിയുമായി വഹാബ

കേരളത്തില്‍ നിന്നും കര്‍ണ്ണാടകയില്‍ യാത്ര ചെയ്യുന്നവര്‍ കര്‍ണ്ണാടകയില്‍ എത്തുന്നതിന് 72 മണിയ്ക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും യാത്രാ വേളയില്‍ കൈയ്യില്‍ കരുതണം.

ലോകത്തെ പച്ച പുതപ്പിക്കാന്‍ ഇന്ത്യ!! നരേന്ദ്ര മോദിയെ ക്ഷണിച്ച് സൗദി, മാറ്റത്തിന് ബിന്‍ സല്‍മാന്‍ലോകത്തെ പച്ച പുതപ്പിക്കാന്‍ ഇന്ത്യ!! നരേന്ദ്ര മോദിയെ ക്ഷണിച്ച് സൗദി, മാറ്റത്തിന് ബിന്‍ സല്‍മാന്‍

Recommended Video

cmsvideo
Karnataka makes RT-PCR certificate mandatory for arrivals from Kerala and Maharashtra

നീരജ് ചോപ്രയിലും കമൽപ്രീതിലും മെഡല്‍ പ്രതീക്ഷ:കായിക വിശേഷങ്ങളുമായി ഒളിമ്പ്യന്‍ ജിന്‍സണ്‍ ജോണ്‍സണ്‍നീരജ് ചോപ്രയിലും കമൽപ്രീതിലും മെഡല്‍ പ്രതീക്ഷ:കായിക വിശേഷങ്ങളുമായി ഒളിമ്പ്യന്‍ ജിന്‍സണ്‍ ജോണ്‍സണ്‍

English summary
Buses from Kasaragod to Mangalore only reach the border; KSRTC changes service
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X