Get Updates
Get notified of breaking news, exclusive insights, and must-see stories!

തിന്ന് മുടിക്കാന്‍ ഭരണ പ്രതിപക്ഷ ഐക്യം; ചക്കിട്ടപാറയില്‍ കടം കയറി കുടുംബശ്രീ ഹോട്ടല്‍ പൂട്ടി

പേരാബ്ര : ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ അംഗങ്ങളും മറ്റും മാസങ്ങളായി കഴിച്ച ഭക്ഷണത്തിന്റെ കുടിശികയായി ചക്കിട്ടപാറയില്‍ വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി ആരംഭിച്ച കുടുംബശ്രീ ഹോട്ടല്‍ അടച്ചു പൂട്ടി. 2015 ല്‍ കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് ഹോട്ടല്‍ സ്ഥാപിച്ചത്. കുടുംബശ്രീയുടെ പേരില്‍ തുടങ്ങിയ ഹോട്ടല്‍ ഇക്കാലത്തിനിടയില്‍ പലരും കൈകാര്യം ചെയ്തു.

പഞ്ചായത്തിലെ വിവിധ പരിപാടികള്‍ക്കായ് ആളുകള്‍ ഭക്ഷണം കഴിച്ച വകയില്‍ ലഭിക്കാനുള്ള സംഖ്യ നാല്‍പ്പത്തി ഏഴായിരത്തോളം രൂപ. ഈ തുകക്ക് ആവശ്യപ്പെട്ടത് പരസ്യപോര്‍വിളികള്‍ക്ക് കാരണമാവുകയും വിഷയം നാട്ടില്‍ പാട്ടാവുകയും ചെയ്തു.ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ അംഗങ്ങളും മറ്റും മാസങ്ങളായി കഴിച്ച ഭക്ഷണത്തിന്റെ കുടിശികയാണിത്. ഇതോടെ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ മധ്യസ്ഥ ചര്‍ച്ച നടന്നു.

kudumba-hotel

സെക്യൂരിറ്റിയായി നല്‍കിയ 65000 രൂപയും 47000 രൂപയും ഈ മാസം 31 നുള്ളില്‍ ഉത്തരവാദപ്പെട്ടവര്‍ കൊടുത്തു വീട്ടുമെന്ന കരാറില്‍ പ്രശ്‌നത്തില്‍ താത്കാലിക ഒത്തുതീര്‍പ്പുണ്ടാക്കിയിരിക്കുകയാണ്.അതേ സമയം മൂന്നുവര്‍ഷമായി ഈ സ്ഥാപനം നടത്തിപ്പു സംബന്ധിച്ചു വ്യക്തമായ രേഖയോ ഉടമ്പടിയോ ഇല്ലെന്ന സൂചനയാണു ലഭിക്കുന്നത്. ആരോഗ്യ വകുപ്പും ഇതില്‍ തികഞ്ഞ അനാസ്ഥയാണു പുലര്‍ത്തിയിരിക്കുന്നത്.

ചക്കിട്ടപാറ പഞ്ചായത്ത് കുടുംബശ്രീ ഹോട്ടല്‍ നടത്തിപ്പു സംബന്ധിച്ചു സമഗ്രമായ അന്വേഷണം നടത്തണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുകയാണ്. ഇതില്‍ പഞ്ചായത്തിലെ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് പുലര്‍ത്തുന്ന നിസംഗതയില്‍ ദുരൂഹതയുണ്ടെന്നു ആരോപണമുയരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+