കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് ചിത്രം പ്രൊഫസര്‍ ഡിങ്കൻ നിര്മാതാവിനെതിരെ മുഖ്യമന്ത്രിക്ക് പരാതി; 5കോടി കടം വാങ്ങി

Google Oneindia Malayalam News

തിരുവനന്തപുരം: വര്‍ഷങ്ങള്‍ക്ക് മുമ്പെ ചിത്രീകരണം ആരംഭിച്ച ചിത്രമായിരുന്നു ദിലീപിന്‍റെ പ്രൊഫസര്‍ ഡിങ്കന്‍ എന്ന ചിത്രം. റാഫിയുടെ തിരക്കഥയില്‍ പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്രബാബുവായിരുുന്നു ചിത്രം സംവിധാനം ചെയ്തത്. കുറേ ഭാഗങ്ങള്‍ ചിത്രീകരിച്ചതിന് ശേഷം കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപ് ജയിലില്‍ പോയതോടെ ചിത്രത്തിന്‍റെ ബാക്കി വര്‍ക്കുകള്‍ മുടങ്ങി. ഇതിനിടയില്‍ 2019 ഡിസംബറില്‍ സംവിധായകന്‍ അന്തരിക്കുകയും ചെയ്തു. തുടക്കം മുതല്‍ വിവാദങ്ങള്‍ പിന്തുടര്‍ന്ന ചിത്രമാണ് പ്രൊഫസര്‍ ഡിങ്കന്‍. ഇപ്പോഴിതാ ചിത്രത്തിന്‍റെ നിര്‍മ്മാതാവിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുയാണ് ഒരു പ്രവാസി വ്യവസായി.

പ്രൊഫ. ഡിങ്കന്‍

പ്രൊഫ. ഡിങ്കന്‍

തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയും പ്രവാസി വ്യവസായിയുമായ റാഫേല്‍ പി തോമസ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവിനെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. മുഖ്യമന്ത്രിക്കാണ് റാഫേല്‍ പി തോമസ് പരാതി നല്‍കിയിരിക്കുന്നത്. വധഭീഷണി അടക്കം ഉയര്‍ത്തുന്നുവെന്ന് ആരോപിച്ചാണ് നിര്‍മ്മാതാവ് സനല്‍ കുമാറിനെതിരെ റാഫേല്‍ പി തോമസ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരിക്കുന്നത്.

മുഖ്യമന്ത്രിക്ക് പരാതി

മുഖ്യമന്ത്രിക്ക് പരാതി

സനല്‍കുമാര്‍ ഗുണ്ടകളെ ഉപയോഗിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ ആരോപിക്കുന്നു. ചിത്രത്തിന്‍റെ നിര്‍മ്മാണത്തിനായി കടം വാങ്ങിയ പണം തിരികെ ചോദിക്കുമ്പോള്‍ വധ ഭീഷണി മുഴക്കുകയാണെന്നും റാഫേല്‍ പരാതിയില്‍ ആരോപിക്കുന്നു. 2019 ഏപ്രിലില്‍ പ്രൊഫസര്‍ ഡിങ്കന്‍ സിനിമ പൂര്‍ത്തിയാക്കുമെന്നും ചിത്രീകരണം കഴിഞ്ഞില്ലെങ്കില്‍ സിനിമയുടെ പൂര്‍ണ അവകാശം നല്‍കാമെന്നുമായിരുന്നു ഉടമ്പടിയെന്നും പരാതിയിലുണ്ട്.

മധ്യസ്ഥ ശ്രമങ്ങള്‍

മധ്യസ്ഥ ശ്രമങ്ങള്‍

എന്നാല്‍ ഈ ധാരണ പാലിക്കാനോ, കടം വാങ്ങിയ പണം ചോദിക്കുമ്പോള്‍ വധ ഭീഷണി മുഴക്കുകയാണെന്നും റാഫേല്‍ പി തോമസ് ആരോപിക്കുന്നു. മധ്യസ്ഥ ശ്രമങ്ങള്‍ നടത്താന്‍ താന്‍ തയ്യാറായെങ്കിലും നിര്‍മ്മാതാവ് സനല്‍ സഹകരിക്കുന്നില്ല. സിനിമയുടെ ഹാര്‍ഡ് ഡ്രൈവ് കൊണ്ടുവന്ന് വീടിന് മുന്നിലെത്തി തീ കൊളുത്തി മരിക്കുമെന്നാണ് ഭീഷണിയെന്നും പരാതിയില്‍ പറയുന്നു.

അഞ്ച് കോടി രൂപ

അഞ്ച് കോടി രൂപ

2018 ജൂലൈ- ഡിസംബര്‍ മാസത്തിനിടെയാണ് അഞ്ച് കോടി രൂപ പല തവണകളിലായി കൈമാറിയത്. 2019 ജനുവരിയില്‍ തായ്‌ലന്‍ഡില്‍ ചിത്രീകരത്തിനിടെ വീണ്ടും പണം ആവശ്യപ്പെട്ടപ്പോള്‍ ഒരു കോടി അധികമായും നല്‍കി. ആറ് കോടിയലധികം രൂപ കൈപ്പറ്റിയിട്ടും പണം തിരികെ നല്‍കുന്നില്ലെന്നും പരാതിയിലുണ്ട്. സാമ്പത്തിക തട്ടിപ്പില്‍ അന്വേഷണം വേണമെന്നും റാഫേല്‍ പി തോമസ് ആവശ്യപ്പെടുന്നു. അദ്ദേഹത്തിന്‍റെ പാരാതിയുടെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

പരാതിയുടെ പൂര്‍ണ്ണ രൂപം

പരാതിയുടെ പൂര്‍ണ്ണ രൂപം

റാഫേല്‍ പി തോമസ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

സര്‍,
വിഷയം: സിനിമാ നിര്‍മ്മാതാവ് സനല്‍കുമാര്‍ സാമ്പത്തികമായി വഞ്ചിച്ച് ഭീഷണത്തുന്നത് സംബന്ധമായ പരാതി.

ഞാന്‍ ഒരു പ്രവാസിയാണ്. എന്നെ തിരുവനന്തപുരം സ്വദേശിയായ സിനിമാ നിര്‍മാതാവ് സനല്‍ തോട്ടം, തോട്ടം ഹൗസ്, മാങ്കോട്, തിരുവനന്തപുരം എന്ന വ്യക്തി സാമ്പത്തികമായി വഞ്ചിച്ചതിന് ശേഷം ഇപ്പോള്‍ വധഭീഷണിയും തുടങ്ങിയിരിക്കുകയാണ്.

ദിലീപ് നായകന്‍

ദിലീപ് നായകന്‍

സനല്‍ മുന്‍പ് എന്‍റെ കൈവശത്ത് നിന്നും അഞ്ചു കോടി രൂപ പ്രൊഫസര്‍ ഡിങ്കന്‍ എന്ന സിനിമയുടെ നിര്‍മ്മാണത്തിനായി കടമായി ആവസ്യപ്പെട്ടിരുന്നു. ദിലീപ് നായകനായ സിനിമയാണെന്നതിനാല്‍ ഞാന്‍ ആ പണം നല്‍കുകയും ചെയ്തു. സനലുമായുള്ള ദീര്‍ഘകാല പരിചയത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ പണം നല്‍കിയത്.

 പാതി പൂര്‍ത്തിയാക്കി

പാതി പൂര്‍ത്തിയാക്കി

09/07/2018 മുതല്‍ 17/12/2018 വരേയുള്ള പല തീയതികളായി 5 കോടി രൂപയാണ് ഞാന്‍ സനലിന് കൈമാറിയിരിക്കുന്നത്. എന്നാല്‍ സനല്‍ പാതിയോളം ഷൂട്ടിങ് പൂര്‍ത്തിയാക്കിയതിന് ശേഷം യാതൊരു നടപടിയും സ്വീകരിക്കാതെ, പാതി പൂര്‍ത്തിയാക്കിയ സിനിമയുടെ ഭാഗങ്ങള്‍ കാണിച്ച് പല വ്യക്തികളില്‍ നിന്നും പണം കടം വാങ്ങി ധൂര്‍ത്തടിച്ച് മുന്നോട്ട് പോവുകയാണ് ചെയ്യുന്നത്.

മധ്യസ്ഥ ശ്രമങ്ങള്‍

മധ്യസ്ഥ ശ്രമങ്ങള്‍

ഇതില്‍ ഗുണ്ടകള്‍ ഉള്‍പ്പടെ ഉള്‍പ്പെടുന്നുണ്ടെന്നാണ് എനിക്ക് ലഭിച്ച വിവരം. നിലവിലെ കരാര്‍ പ്രകാര്‍ സിനിമാ നിര്‍മ്മാണം തുടരാന്‍ പറ്റാത്ത സാഹചര്യം ഉണ്ടായാല്‍, സിനിമയുടെ പേരില്‍ വീണ്ടും ഇയാള്‍ വ്യാപകമായി തട്ടിപ്പ് തുരുന്നത്. ഇതു സംബന്ധമായി മധ്യസ്ഥ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഇയാള്‍ വഴങ്ങിയിട്ടില്ല. സംഭവത്തില്‍ നിര്‍മ്മാതാവിനെതിരെ സാമ്പത്തിക തട്ടിപ്പ് കേസില്‍ അന്വേഷണം നടത്തണം.

താരനിര

താരനിര

രാമചന്ദ്ര ബാബു ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയായിരുന്നു പ്രൊഫസ്സര്‍ ഡിങ്കന്‍. ഒരു ത്രീഡി ചിത്രമായാണ് അദ്ദേഹം ഇത് ഒരുക്കിയിരുന്നത്. പ്രശസ്ത രചയിതാവായ റാഫി തിരക്കഥ ഒരുക്കിയ ഈ ചിത്രത്തില്‍ നമിതാ പ്രമോദ് ആണ് ദിലീപിന്റെ നായികയായി എത്തുന്നത്. വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിവര്‍ അഭിനയിച്ചിരുന്നു.

പ്രതിഷേധം

പ്രതിഷേധം

തുടക്കം മുതലേ വാര്‍ത്തകളിലിടം നേടിയ ചിത്രമാണ് പ്രൊഫസര്‍ ഡിങ്കന്‍. ഡിങ്കന്‍ എന്ന പേരിനെ ചൊല്ലി ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് എന്ന ഭക്ഷണശാലയ്ക്ക് മുന്‍പില്‍ ചിത്രത്തിനെതിരെ ഡിങ്കോയിസ്റ്റുകള്‍ പ്രതിഷേധം നടത്തിയത് കൗതുകമുണര്‍ത്തിയിരുന്നു. നേരത്തെ രജിനി-ശങ്കര്‍ ചിത്രം 2.0യുടെ റിലീസിനോടനുബന്ധിച്ച് തീയേറ്ററുകളിൽ പ്രൊഫസര്‍ ഡിങ്കന്‍റെ ടീസര്‍ കാണിച്ചിരുന്നു.

Recommended Video

cmsvideo
വിവാദങ്ങൾക്കിടെ ദിലീപ് താരപുത്രിയുടെ സിനിമയുടെ പൂജക്ക് എത്തി | Oneindia Malayalam

English summary
businessman gives complaint to CM pinarayi viayan against producer of Dileep movie Professor Dinkan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X