വടകരയിൽ വ്യാപാരികള്‍ നഗരസഭാ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
വടകര: അന്യായമായി വര്‍ധിപ്പിച്ച ലൈസന്‍സ് ഫീസ് പിന്‍വലിക്കുക, ഹോട്ടലുകള്‍ക്കും കൂള്‍ബാറുകള്‍ക്കും ലൈസന്‍സ് നല്‍കാന്‍ ഏര്‍പ്പെടുത്തിയ അപ്രായോഗിക വ്യവസ്ഥകള്‍ ഒഴിവാക്കുക, കെട്ടിടനികുതി സൗകര്യ ഗഡുക്കളായി അടയ്ക്കാനുള്ള സൗകര്യം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച വടകര മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വ്യാപാരികള്‍ നഗരസഭാ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
ജില്ലാ വൈസ് പ്രസിഡന്റ് എം. അബ്ദുള്‍ സലാം ഉദ്ഘാടനം ചെയ്തു. കെ.പി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഒ.വി. ശ്രീധരന്‍, എം.കെ. രാഘൂട്ടി, മുഹമ്മദ് എവറസ്റ്റ്, പി.എ. ഖാദര്‍, എന്‍.കെ. ഹനീഫ്, എ.ടി.കെ. സാജിദ്, എ.കെ. ജലീല്‍ എന്നിവര്‍ സംസാരിച്ചു.

പി.കെ. രതീശന്‍, ഒ.കെ. സുരേന്ദ്രന്‍, വി. രഞ്ജിത്ത്, സി.എച്ച്. ഷംസീര്‍ തുടങ്ങിയവര്‍ നേതൃത്വംനല്‍കി.പടം;മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വ്യാപാരികള്‍ നഗരസഭാ ഓഫീസിലേക്ക് മാര്‍ച്ച് ജില്ലാ വൈസ് പ്രസിഡന്റ് എം. അബ്ദുള്‍ സലാം ഉദ്ഘാടനം ചെയ്യുന്നു












Click it and Unblock the Notifications