വടകരയിൽ കശാപ്പുകാര്‍ ചത്തപശുവിനെ അറുത്ത് വില്‍ക്കാനുള്ള ശ്രമത്തെ നാട്ടുകാര്‍ തടഞ്ഞു
വടകര : നഗരത്തില്‍ ചത്ത പശുവിനെ അറുത്ത് വില്‍ക്കാനുള്ള ശ്രമത്തെനാട്ടുകാര് തടഞ്ഞു. താഴെഅങ്ങാടി ബീച്ച്റോഡിലെ തണല്‍ ഡയാലിസിസ്സെന്ററിന് സമീപത്ത് വച്ച് ഇന്നലെ രാവിലെയാണ് സംഭവം. ചൊവ്വാഴ്ചപുലര്ച്ചെയോടെയാണ് ചത്ത പശുവിനെ കശാപ്പുകാര്‍ ഇവിടെ എത്തിച്ചത്. ഗുഡ്സ്ഓട്ടോയില്‍ കൊണ്ടുവന്ന ചത്ത പശുവിനെ അറുത്ത് വില്ക്കാന് പാകത്തില്ശരിയാക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. നാട്ടുകാര്സംഘടിച്ചെത്തിയതോടെ കശാപ്പുകാര്‍ സാധനം ഉപേക്ഷിച്ച് സ്ഥലംവിട്ടു.
തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ത്ത് നഗരസഭ ഹെല്‍ത്ത്
അധികൃതര്‍ സ്ഥലത്തെത്തി വാഹനവും മാംസവും കസ്റ്റഡിയിലെടുത്തു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇസ്മായില്‍, അഴീക്കല്‍ ഹനീഫ, ഹാരിസ്
എന്നിവരാണ് അറവ് നടത്തിയതെന്ന് മനസിലായി. നാട്ടുകാരുടെ സഹായത്തോടെയാണ്ഇവരാണ് കൃത്യം ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ക്ക് മനസിലായത്. വാഹനംപിടിച്ചെടുക്കുന്നതിനും മറ്റു നടപടികള്‍ക്കുമായി ഇവര്‍ക്കെതിരെ നഗരസഭവടകര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് നഗരസഭ ഹെല്ത്ത്സൂപ്പര്വൈസര് കെ ദിവാകരന് അറിയിച്ചു.

പരിസരം വൃത്തിഹീനമായ കാരണത്താല്‍ വടകരയില്‍ നഗരസഭ അറവുശാല
പൂട്ടിയിട്ടിരിക്കുകയാണ്. ഇതിന്റെ മറവിലാണ് ഇത്തരം അതിക്രമങ്ങള്‍ നടക്കുന്നത്. മത്സ്യ മാര്‍ക്കറ്റില്‍ നിന്നോ മറ്റിടങ്ങളില്‍ നിന്നും
അറുക്കുന്ന മാംസമാണ് വില്‍പ്പന നടത്തുന്നത്. ഇത് സംബന്ധിച്ച് കൃത്യമായ
പരിശോധന നടത്താന്‍ ആരോഗ്യ വിഭാഗം തയ്യാറാവുന്നില്ലെന്നും ആരോപണം
ഉയര്‍ന്നിരിക്കുകയാണ്. അതേസമയം പിടിച്ചെടുത്ത മാംസം ഫുഡ് സേഫ്റ്റി
വിഭാഗത്തിന് കൈമാറി പരിശോധന നടത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
മാത്രമല്ല ഇത്തരം ഗുരുതരമായ വീഴ്ച നടത്തിയവര്‍ക്കെതിരെ എടുക്കേണ്ട പിഴ
അടക്കമുള്ള നടപടികള്‍ ആരോഗ്യ വിഭാഗം എടുത്തിട്ടില്ലെന്നും പരാതി
ഉയര്‍ന്നിരിക്കുകയാണ്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications