കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബുറെവി ചുഴലിക്കാറ്റ്‌; തെക്കന്‍ ജില്ലകളില്‍ കനത്ത മഴലഭിക്കും; ജാഗ്രത പാലിച്ച്‌ സര്‍ക്കാര്‍

Google Oneindia Malayalam News

തിരുവനന്തപുരം: ബുറെവിചുഴലിക്കാറ്റ്‌ വെള്ളിയാഴ്‌ച്ച അതിരാവിലെ കേരള തീരം തൊടുമെന്ന്‌ കാലവസ്ഥ വകുപ്പ്‌. തിരുവനന്തപുരം ജില്ലയുടെ തെക്കന്‍ ഗ്രാമങ്ങളിലൂടെ കാറ്റ്‌ കടന്ന്‌ പോകും. 43 വില്ലേജുകളില്‍ അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. മണിക്കൂറില്‍ 95 കിലോ മീറ്റര്‍ വേഗത്തിലുള്ള കാറ്റിന്‌ സാധ്യതയുണ്ട്‌.

Recommended Video

cmsvideo
ബുറേവിയുടെ കൂടെ അതിശക്തമായ ഇടിവെട്ടും മിന്നലും..സൂക്ഷിക്കുക

മധ്യ കേരളത്തിലും കനത്ത മഴയുണ്ടാകും. തുരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ മഴ ലഭിക്കും. കൊല്ലം പത്തനംതിട്ട, ഇടുക്കി,കോട്ടയം,എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്‌.

cyclone

കേരളത്തിലും തെക്കന്‍ തമിഴ്‌നാട്ടിലും കനത്ത ജാഗ്രത തുടരുകയാണ്‌. മത്സ്യ ബന്ധനത്തിന്‌ സമ്പൂര്‍ണ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്‌. ഏത്‌ അടിയന്തര സാഹചര്യവും നേരിടാന്‍ സര്‍ക്കാര്‍ വിവിധ വകുപ്പുകളോട്‌ ആവശ്യപ്പെട്ടു.

ഡിസംബര്‍ 2മുതല്‍ ഡിസംബര്‍4വരെ കേരളത്തില്‍ പലയിടത്തും അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന്‌ കേന്ദ്ര കാലാവസ്ഥ വകുപ്പ്‌ അറിയിച്ചു. ഡിസംബര്‍ 3ന്‌ തിരുവനന്തപുരം,കൊല്ലം,പത്തംനതിട്ട, ആലപ്പുഴ ജില്ലകളില്‍ കാറ്റിനും സാധ്യതയുണ്ട്‌.
ചുഴലിക്കാറ്റിനും ശക്തമായ മഴക്കും സാധ്യതയുള്ളതിനാല്‍ ഇന്ന്‌ മുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജീകരിക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക്‌ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. ദുരന്ത സാധ്യതാ മേഖലയിലുള്ളവരെ മാറ്റി താമസിപ്പിക്കും. മഴ ശക്തിപ്പെട്ടാല്‍ മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതവും നിയന്ത്രിക്കും.

ജില്ലാ ദുരന്താ നിവാരണ അതോറിറ്റി, റവന്യൂ, പൊലീസ്‌, തദ്ദേശ സ്ഥാപനങ്ങള്‍, അഗ്നി രക്ഷാ സേന എന്നിവയും ഫിഷറീസ്‌,ജലസേചന വകുപ്പ്‌ , വൈദ്യുതി വകുപ്പുകളും പ്രവര്‍ത്തനങ്ങള്‍ നടത്തണം. പോസ്‌റ്റുകളും ബോര്‍ഡുകളും സുരക്ഷിതമാണെന്ന്‌ ഉറപ്പു വരുത്തണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്‌. ചുഴലിക്കറ്റിന്റെ പശ്ചാത്തലത്തില്‍ ദേശീയ ദുരന്തനിവാരണ സേന സംസ്ഥാനത്ത്‌ എത്തി. എല്ലാ തെക്കന്‍ ജില്ലകലിലും ഓരോ യൂണിറ്റ്‌, ഇടുക്കിയില്‍ രണ്ട്‌ യൂണിറ്റ്‌ എന്നിങ്ങനെ സേന നിലയുറപ്പിക്കും.

English summary
Buveri cyclone; north districts in kerala will get heavy rains, government take precuations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X