കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്യൂ നിൽക്കാതെ ഇനി മദ്യം വാങ്ങാം; ഓൺലൈൻ സംവിധാനവുമായി കൺസ്യൂമർഫെഡ്

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശമദ്യം ഇനി മുതൽ ഓൺലൈനായും ബുക്ക് ചെയ്യാം. ഇതിന് സജ്ജീകരണങ്ങൾ ഒരുക്കുകയാണ് കൺസ്യൂമർഫെഡ്. ഓൺലൈനിൽ പണമടച്ച് ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ഒടിപിയുമായി കൗണ്ടറുകളിൽ എത്തിയാൽ ഇനി മുതൽ മദ്യം ക്യൂ നിൽക്കാതെ വാങ്ങാം. അതേസമയം, സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകളിൽ നേരത്തെ തന്നെ ഓൺലൈൻ ബുക്കിംഗ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഇതിലൂടെ പണമടച്ച് ഉപഭോക്താക്കൾ ഓൺലൈനായി മദ്യം വാങ്ങുന്നുണ്ട്.

1

മദ്യപാനികൾക്ക് ആശ്വാസവാർത്ത. ഇനി മുതൽ ക്യൂ നിൽക്കാതെ ഓൺലൈനായി കൺസ്യൂമർഫെഡിൻ്റെ ഔട്ട്‌ലെറ്റുകൾ വഴിയും മദ്യം വാങ്ങാം. ഇതിനുള്ള സജ്ജീകരണങ്ങളാണ് കൺസ്യൂമർഫെഡ് ഒരുക്കുന്നത്. ബെവ്കോ തുടങ്ങിയ അതേ മാതൃകയിൽ തന്നെയാണ് കൺസ്യൂമർഫെഡിൻ്റെയും ഓൺലൈൻ ബുക്കിംഗ് ക്രമീകരണം. fl.consumerfed.in എന്ന വെബ്സൈറ്റ് വഴിയാണ് ബുക്കിങ്. ആദ്യം ഹോംപേജിൽ ഈ കാണുന്ന ലിങ്കിൽ കയറി ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഒറ്റത്തവണ പാസ്‌വേഡായി ഒരു നമ്പർ ലഭ്യമാകും. ഇതിന് ശേഷം പേര് നല്‍കണം. ശേഷം മദ്യം വാങ്ങുന്നയാള്‍ 23ന് വയസ്സിന് മുകളിലുള്ള ആളെന്ന് സാക്ഷ്യപ്പെടുത്തണം.

ഇതാണ് യഥാര്‍ത്ഥ ഗ്ലാമറസ് ലുക്ക്; മാളവികയുടെ ഹോട്ട് ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

2

പിന്നീട് ആവശ്യമുള്ള വിദേശമദ്യം തിരഞ്ഞെടുക്കാം. പ്രമുഖ ബ്രാൻഡുകളുടെ വിസ്കിയും വോഡ്ക്കയും ഉൾപ്പെടെ ലഭ്യമാണ്. ബെവ്കോ ഔട്ട്ലെറ്റുകളിൽ ലഭിക്കുന്ന മുന്തിയ ഇനം ബ്രാൻഡുകൾ അതേ വിലയ്ക്ക് ഇവിടെ നിന്നും ലഭിക്കും. നേരിട്ട് പോയി വാങ്ങുന്നവർക്കും കൺസ്യൂമർഫെഡ് ആശ്വാസകരമാണ്. ബെവ്റേജസ് ഔട്ട്ലെറ്റുകളിലെ തിരക്കെന്നപോലെ ഇവിടെത്തെ കൗണ്ടറുകളിൽ വലിയ തിരക്ക് സാധാരണഗതിയിൽ അനുഭവപ്പെടാറില്ല. ബീയറും വൈനുമടക്കം ഇവിടെ ലഭ്യമാണ്.

അപരിചിതനെ കാറിൽ കയറ്റി; പുലിവാല് പിടിച്ച് ഗൃഹനാഥനും കുടുംബവും; മദ്യപിച്ച് വഴക്കുമുണ്ടാക്കി....അപരിചിതനെ കാറിൽ കയറ്റി; പുലിവാല് പിടിച്ച് ഗൃഹനാഥനും കുടുംബവും; മദ്യപിച്ച് വഴക്കുമുണ്ടാക്കി....

3

ഓൺലൈൻ ബുക്കിംഗ് നടത്തുന്നവർ തിരഞ്ഞെടുക്കുന്ന മദ്യം കാർട്ടിൽ ഉൾപ്പെടുത്തിയ ശേഷം ഓൺലൈനായി പണം അടയ്ക്കണം. യുപിഐ, ഇന്‍റര്‍നെറ്റ് ബാങ്കിങ്, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി പണമടയ്ക്കാം. മദ്യം ഡെലിവറിക്ക് തയ്യാറാണെന്നുള്ള സന്ദേശവും ഒടിപിയും വാങ്ങുന്നയാളുടെ ഫോണിലെത്തും.

 4

ഇതുമായി നേരിട്ട് വില്‍പശാലയിലെത്തിയാല്‍ ക്യൂവിൽ നിൽക്കാതെ മദ്യം ലഭിക്കും. മദ്യശാലകളിൽ പൊതുവേ അനുഭവപ്പെടുന്ന തിരക്ക് കുറയ്ക്കുന്നതിൻ്റെ ഭാഗമായിട്ടാണ് കൺസ്യൂമർഫെഡും ഓൺലൈൻ ബുക്കിങ് സംവിധാനം ഏർപ്പെടുത്താൻ ശ്രമിക്കുന്നത്. കൊവിഡ് ലോക്ഡൗണ്‍ കാലത്തടക്കം മദ്യം ഓണ്‍ലൈനായി ലഭ്യമാക്കണമെന്ന് പൊതുവേ ആവശ്യമുയർന്നിരുന്നു.

ടാറ്റ എയർലൈൻസ് അങ്ങനെ എയർ ഇന്ത്യ ആയ കഥ... ടാറ്റയുടെ മിശ്രണം, സർക്കാരിന്റെ പാക്കിങ്! ഒടുവിൽ ടാറ്റയുടെ കൈയ്യിൽടാറ്റ എയർലൈൻസ് അങ്ങനെ എയർ ഇന്ത്യ ആയ കഥ... ടാറ്റയുടെ മിശ്രണം, സർക്കാരിന്റെ പാക്കിങ്! ഒടുവിൽ ടാറ്റയുടെ കൈയ്യിൽ

5

മദ്യശാലയിലെ തിരക്ക് നിയന്ത്രിക്കണമെന്നും സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നും ഹൈക്കോടതിയും ആവശ്യപ്പെട്ടിരുന്നു. കൂടാതെ, കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ ഒഴിഞ്ഞുകിടക്കുന്ന ബസ്സുകളിൽ മദ്യശാല തുടങ്ങാനുള്ള ആശയവുമായി സർക്കാർ മുന്നോട്ട് വന്നിരുന്നു. വിവിധ കോണുകളിൽ നിന്ന് എതിർപ്പുയർന്ന അതിന് പിന്നാലെയാണ് ഈ നീക്കവും ഒരുപരിധിവരെ ഒഴിവാക്കിയത്.

6

വധുവിനെയും വരനെയും എടുത്തുയർത്തി; പൊടുന്നനെ താഴെയിട്ടു; ശേഷം സംഭവിച്ചത്!!!വധുവിനെയും വരനെയും എടുത്തുയർത്തി; പൊടുന്നനെ താഴെയിട്ടു; ശേഷം സംഭവിച്ചത്!!!

അതേസമയം, സംസ്ഥാനത്തെ ബിവറേജസ് കോർപ്പറേഷനു കീഴിലുള്ള ബെവ്കോ ഔട്ട്‌ലെറ്റുകൾ തുറന്നു പ്രവർത്തിക്കുന്ന സമയത്തിൽ കഴിഞ്ഞ ദിവസം സർക്കാർ മാറ്റം വരുത്തിയിരുന്നു. രാവിലെ 10 മുതൽ രാത്രി 9 വരെയാണ് പുതിയ പ്രവർത്തന സമയം. കൊവിഡ് രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തിൽ സർക്കാർ ഇളവുകൾ ഏർപ്പെടുത്തിയിരുന്നു.ഈ പശ്ചാത്തലത്തിലാണ് സമയക്രമം മാറ്റിയത്.എന്നാൽ,സംസ്ഥാനത്തെ ബാറുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയിട്ടില്ല. നേരത്തെ നൽകിയിരുന്ന സമയ പ്രകാരം രാവിലെ 11 മുതൽ രാത്രി 9 വരെയാണ് ബാറുകൾ പ്രവർത്തിക്കുന്നത്.

Recommended Video

cmsvideo
Malabari Vaatte 'Mandakini' from Canada a huge hit on social media

English summary
Foreign liquor can now be booked online in the state.Consumerfed is preparing the settings for this.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X