സ്വർണം ഈ സമയത്ത് എങ്ങനെ വില കുറച്ച് വാങ്ങാം? തന്ത്രം പറഞ്ഞ് സ്വർണ വ്യാപാരി

വെറും 25 ദിവസം കൊണ്ടാണ് സംസ്ഥാനത്ത് സ്വർണ വിലയിൽ 15000 രൂപയുടെ കുതിപ്പ് ഉണ്ടായത്. 1.05 രൂപ ഉണ്ടായിരുന്ന പവൻ വില ഇപ്പോൾ 1.19 ലക്ഷത്തിൽ എത്തി നിൽക്കുകയാണ്.അതായത് ഒരു പവൻ വാങ്ങണമെങ്കിൽ 3 ശതമാനം ജി എസ് ടിയും അഞ്ച് ശതമാനം പണിക്കൂലിയും ചേർത്ത് 1.30 ലക്ഷത്തിന് മുകളിൽ വരും.

വില ഉയർന്നതോടെ ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾക്ക് ഡിമാൻ്റ് കൂടുകയാണെന്ന് പറയുകയാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചെയർമാൻ എംപി അഹമ്മദ്.മനോരമ ഓണ്‍ലൈനിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. യുവാക്കൾ വസ്ത്രങ്ങൾക്ക് അനുസരിച്ചാണ് ആഭരണങ്ങൾ എടുക്കുന്നതെന്നും അതുകൊണ്ട് തന്നെ ലൈറ്റ് വെയ്റ്റിലെ വൈവിധ്യങ്ങളാണ് പലരും തേടുന്നതെന്നും അദ്ദേഹം പറഞ്ഞു.

goldornaments2-648

പണ്ടൊക്കെ 22 കാരറ്റ് മാത്രമാണ് മലയാളികളെ സംബന്ധിച്ച് സ്വർണം. എന്നാൽ 18 കാരറ്റ്, 14 കാരറ്റ്, 9 കാരറ്റ് ആഭരണങ്ങൾ ഇപ്പോൾ ആളുകൾ ചോദിച്ചെത്താറുണ്ടെന്നാണ് ജ്വല്ലറി വ്യാപാരികൾ പറയുന്നത്. 18 കാരറ്റിന് ഗ്രാമിന് 12100 രൂപയാണ് ഇന്ന് വില. 9 കാരറ്റ് ആഭരണങ്ങൾ പവന് 50,000 രൂപയ്ക്ക് താഴെ ലഭിക്കും.

കുറഞ്ഞ കാരറ്റ് ആഭരണങ്ങൾ വാങ്ങുന്നത് നഷ്ടമാണെന്ന് കരുതുന്നവരുണ്ട്. എന്നാൽ വിപണി വിലക്ക് അനുസരിച്ചുള്ള തുക തന്നെ കുറഞ്ഞ കാരറ്റ് വിൽക്കുമ്പോഴും ലഭിക്കുമെന്നതിനാൽ അതിൽ ആശങ്ക വേണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. അതേസമയം കുറഞ്ഞ കാരറ്റ് ആഭരണങ്ങൾ പണയമെന്ന നിലയ്ക്ക് ധനകാര്യ സ്ഥാപനങ്ങൾ സ്വീകരിക്കാറില്ല. അതിനാൽ നിക്ഷേപ താത്പര്യം ഉണ്ടെങ്കിൽ കുറഞ്ഞ കാരറ്റ് ആഭരണങ്ങൾ വാങ്ങരുതെന്നും ജ്വല്ലറി ഉടമകൾ പറയുന്നു.

എങ്ങനെ വില കുറച്ച് സ്വർണം വാങ്ങാം?

സ്വർണ വില മാത്രമല്ല, പണിക്കൂലിയാണ് ഉപഭോക്താക്കൾ ഭയക്കുന്നത്. ചെറിയ ഡിസൈനിലുള്ള ആഭരണങ്ങൾക്ക് പോലും ജ്വല്ലറികൾ 10 ശതമാനം വരെ പണിക്കൂലി ഈടാക്കാറുണ്ട്. വിവാഹ ആവശ്യങ്ങൾക്കുള്ള ആഭരണ ഡിസൈനുകൾക്ക് 35 ശതമാനം വരെ ചില ജ്വല്ലറികൾ ഈടാക്കാറുണ്ട്.

ഈ സമയത്ത് വില കുറച്ച് വാങ്ങാൻ ഏറ്റവും നല്ലത് ഏതെങ്കിലും ഗോൾഡ് സ്കീമിൽ ചേർന്ന് സ്വർണം വാങ്ങുന്നതാണെന്ന് പറയുകയാണ് എംപി മുഹമ്മദ്. മലബാർ ഗോൾഡിൽ ഇത്തരത്തിൽ സ്കീമുകൾ ഉണ്ട്. ഇങ്ങനെയുള്ള പദ്ധതികളിൽ പണിക്കൂലിയിൽ ഉൾപ്പെടെ വലിയ ഇളവുകൾ നേടാമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+