ഒരു ബൈക്ക് വാങ്ങിയാല്‍ രണ്ടു ഹെല്‍മറ്റ് ഫ്രീ കിട്ടുമോ?
ചെന്നൈ: ബൈക്ക് വാങ്ങുമ്പോള്‍ ഇനി ഒരു ഹെല്‍മറ്റിനു പകരം രണ്ടെണ്ണം നല്‍ക്കണമെന്ന് മദ്രാസ് ഹൈക്കോടതി. പിന്‍സീറ്റ് യാത്രക്കാര്‍ക്കു കൂടി ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ പുതിയ തീരുമാനം. ബൈക്കുകളില്‍ ഹെല്‍മറ്റ് ലോക്ക് സംവിധാനം ഏര്‍പ്പെടുത്തുവാനും നിര്‍ദേശമുണ്ട്.
ഇരുചക്രവാഹനങ്ങളിലെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം നിയമങ്ങള്‍ കൊണ്ടുവരുന്നത്. ബൈക്ക് ഓടിക്കുന്നവര്‍ക്കു മാത്രമായിരുന്നു ഹെല്‍മറ്റ് നിര്‍ബന്ധം. കഴിഞ്ഞ മാസത്തിലാണ് പിന്‍സീറ്റ് യാത്രക്കാരും ഹെല്‍മറ്റ് ധരിക്കണം എന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടത്.

ഒരു വര്‍ഷം ലോകത്തില്‍ നടക്കുന്ന റോഡപകടങ്ങളില്‍ മൂന്നു ശതമാനത്തോളം നടക്കുന്നത് കേരളത്തിലാണ്. ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതിനു ശേഷം അപകടങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കുന്നതോടെ അപകടനിരക്ക് കുറയുമെന്നാണ് നിഗമനം.












Click it and Unblock the Notifications