സ്വർണം വാങ്ങുന്നുണ്ടോ? എത്ര സ്വർണം സൂക്ഷിക്കാം? ബില്ലില്ലെങ്കിൽ പണി കിട്ടുമോ? അറിയേണ്ടതെല്ലാം

ആഘോഷാവസരങ്ങളിൽ സ്വർണം വാങ്ങുന്നതാണ് ഇന്ത്യക്കാരുടെ പതിവ്. ഇനി വരാനിരിക്കുന്നത് ഉത്സവ സീസണാണ്. ദീപാവലി, ദൻതേരാസ് തുടങ്ങിയ ചടങ്ങൾക്ക് മുന്നോടിയായി ഇത്തവണയും വിൽപ്പന പൊടിപൊടിക്കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. വില കുറഞ്ഞതോട ഉയർന്ന മൂല്യമുള്ള സ്വർണം തന്നെ ആളുകൾ വാങ്ങുമെന്ന പ്രതീക്ഷയും ഇവർ പങ്കുവെയ്ക്കുന്നു.

അതേസമയം വില കുറയുന്നുണ്ടല്ലോ എന്ന് കരുതി ഒരുപരിധിക്കപ്പുറം സ്വർണം വാങ്ങി സൂക്ഷിച്ചാൽ അത് ആദായ നികുതി വകുപ്പിൻ്റെ നടപടിക്ക് കാരണമായേക്കും. അതുകൊണ്ട് തന്നെ നിയമപരമായി ഒരാൾക്ക് കൈവശം വെക്കാവുന്ന സ്വർണത്തിന്റെ പരിധി സംബന്ധിച്ച് വ്യക്തമായ ധാരണ വേണം. പണം കൊടുത്ത് സ്വർണം വാങ്ങുമ്പോൾ എന്തൊക്കെ നിയമങ്ങൾ പാലിക്കണം, പാൻ കാർഡിൻ്റെ ആവശ്യകത, യാതൊരു രേഖകളും ഇല്ലാതെ വീട്ടിൽ സൂക്ഷിക്കാൻ കഴിയുന്ന സ്വർണത്തിൻ്റെ അളവ് തുടങ്ങിയ കാര്യങ്ങളെല്ലാം വിശദമായി അറിയാം

gold18-32151

പണം നേരിട്ട് നൽകി വാങ്ങാവുന്ന സ്വർണത്തിന് പരിധിയുണ്ടോ

പണം നേരിട്ട് കൊടുത്ത് സ്വർണം വാങ്ങുന്നതിന് നിലവിൽ ഇന്ത്യയിൽ നിയന്ത്രണങ്ങളൊന്നുമില്ല. എന്നാൽ ചില സന്ദർഭങ്ങളിൽ പണമായി സ്വീകരിക്കാവുന്ന തുകയ്ക്ക് പരിമിതികളുണ്ട്. എന്നാൽ ഇതിൻ്റെ ഉത്തരവാദിത്തം ഉപഭോക്താവിനല്ല, മറിച്ച് ജ്വല്ലറി ഉടമയ്ക്കാണ്.

ആദായ നികുതി നിയമത്തിലെ സെക്ഷൻ 269എസ്ടി പ്രകാരം ഒരേ ദിവസം ഒരു വ്യക്തിയിൽ നിന്നോ അല്ലെങ്കിൽ ഒരു ഇടപാടിലൂടെയോ 2 ലക്ഷത്തിന് മുകളിൽ തുക പണമായി സ്വീകരിക്കാൻ സാധിക്കില്ല. സ്വർണം വാങ്ങുന്ന കാര്യത്തിലും ഇക്കാര്യം ബാധകമാണ്. നിയമം ലംഘിച്ചാൽ പണം സ്വീകരിക്കുന്നത് ആരാണോ അവരിൽ നിന്നും അത്ര തന്നെ തുക പിഴ ഈടാക്കും.

എപ്പോഴാണ് പാൻ കാർഡ് ആവശ്യമായി വരുന്നത്

2 ലക്ഷത്തിന് മുകളിൽ രൂപയ്ക്ക് സ്വർണം വാങ്ങുമ്പോൾ ജ്വല്ലറിക്കാർ പാൻ കാർഡ് ആവശ്യപ്പെടും. ആദായ നികുതി നിയമങ്ങൾ പ്രകാരം ഇത് നിർബന്ധമാണ്. അതേസമയം പാൻ കാർഡ് നൽകി എന്നത് കൊണ്ട് പണമിടപാട് സംബന്ധിച്ച നിയന്ത്രണങ്ങൾ മറികടക്കാനാില്ല. അതുപോലെ തന്നെ ഉപഭോക്താവിൻ്റെ കെവൈസി വിവരങ്ങളും ജ്വല്ലറികൾ ശേഖരിക്കും. കള്ളപ്പണം ഇടപാടുകൾ തടയുന്നതിനാണിത്.

വീട്ടിൽ സൂക്ഷിക്കാവുന്ന സ്വർണത്തിൻ്റെ അളവ്

വീട്ടിൽ സൂക്ഷിക്കാവുന്ന സ്വർണത്തിന് പ്രത്യേക പരിധികളൊന്നുമില്ല. എന്നാൽ സ്വർണത്തിൻ്റെ ഉറവിടം എന്താണെന്ന് വ്യക്തമാക്കാൻ ഉപഭോക്താവിന് സാധിക്കണം. അതേസമയം ആധായ നികുതി പരിശോധനയ്ക്കിടയിൽ വരുമാനം കാണിക്കാതിരുന്നാൽ പോലും പിടിച്ചെടുക്കാൻ പാടില്ലാത്ത സ്വർണത്തിൻ്റെ അളവ് എത്രയെന്നത് സംബന്ധിച്ച് ധനകാര്യ മന്ത്രാലയം വ്യക്തത വരുത്തിയിട്ടുണ്ട്.

വിവാഹിതയായ സ്ത്രീകളിൽ നിന്ന് 500 ഗ്രാമും അവിവാഹിതരായ സ്ത്രീകൾക്ക് 250 ഗ്രാമും ആണ് ഈ പരിധി. അതുപോലെ തന്നെ പുരുഷന് 100 ഗ്രാം ആണ് പരിധി.ഇതിൽ കവിഞ്ഞും സ്വർണം സൂക്ഷിച്ചാൽ കൃത്യമായ രേഖകൾ സമർപ്പിക്കണമെന്ന് മാത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma