കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റം!! 27 ല്‍ 15 സീറ്റുകളിലും വിജയം, ഒരു സീറ്റ് നേടി ബിജെപി

Google Oneindia Malayalam News

Recommended Video

cmsvideo
കേരളത്തില്‍ വീണ്ടും യുഡിഎഫ് തരംഗത്തില്‍ പതറി എല്‍ഡിഎഫ്

തിരുവനന്തപുരം:തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് മുന്നേറ്റം. സംസ്ഥാനത്തെ 10 ജില്ലകളിലെ 27 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 15 സീറ്റിലും യുഡിഎഫ് വിജയിച്ചു. 10 സീറ്റുകളില്‍ എല്‍ഡിഎഫിന് വിജയിക്കാനായി.

ജിടി3 ഛിന്നഗ്രഹം ഭൂമിയിലേക്ക്.... 1024 അടി നീളം, ഇനി വെറും മൂന്ന് നാള്‍, നാസ പറയുന്നത് ഇങ്ങനെജിടി3 ഛിന്നഗ്രഹം ഭൂമിയിലേക്ക്.... 1024 അടി നീളം, ഇനി വെറും മൂന്ന് നാള്‍, നാസ പറയുന്നത് ഇങ്ങനെ

അതേസമയം തിരുവനന്തപുരത്ത് എല്‍ഡിഎഫിന് നാല് സീറ്റുകള്‍ നഷ്ടമായി. മൂന്ന് സീറ്റുകള്‍ യുഡിഎഫ് പിടിച്ചെടുത്തപ്പോള്‍ 1 സീറ്റ് ബിജെപിയും പിടിച്ചെടുത്തു. പലയിടത്തും വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്.വിശദാംശങ്ങളിലേക്ക്

 മലപ്പുറം മങ്കടയില്‍ എല്‍ഡിഎഫ്

മലപ്പുറം മങ്കടയില്‍ എല്‍ഡിഎഫ്

മലപ്പുറത്ത് മങ്കട പഞ്ചായത്തിലെ കോഴിക്കോട്ട് പറമ്പ് വാര്‍ഡില്‍ നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ സിപി നസീറ വിജയിച്ചു. 357 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. യുഡിഎഫിന്‍റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ നസീമ വാപ്പുവിനെയാണ് നസീറ പരാജയപ്പെടുത്തിയത്. എല്‍ഡിഎഫ് അംഗം സിപിഐയിലെ ജാസ്മിന്‍ ആലങ്ങാടന്‍ രാജിവെച്ചതോടെയാണ് ഇവിടെ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ കഴിഞ്ഞ തവണ 99 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചത്. എല്‍ഡിഎഫിന് പഞ്ചായത്തില്‍ ഒന്‍പത് സീറ്റുകളാണ് ഉള്ളത്.

 കോഴിക്കോട് ഇങ്ങനെ

കോഴിക്കോട് ഇങ്ങനെ

കോഴിക്കോട് ബാലുശ്ശേരി കോട്ടൂര്‍ പഞ്ചായത്ത് പടിയകണ്ടി വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ത്ഥി വികെ അനിതയാണ് വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി സുജ പറക്കുന്നത്തിനെ 255 വോട്ടുകള്‍ക്കാണ് അനിത പരാജയപ്പെടുത്തിയത്.അനിത 668 വോട്ട് നേടിയപ്പോള്‍ യുഡിഎഫിന് 413 വോട്ടുകള്‍ മാത്രമാണ് നേടാനായത്. ബിജെപി സ്ഥാനാര്‍ത്ഥിക്ക് ഇവിട 33 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ തവണ 269 വോട്ടുകള്‍ക്കായിരുന്നു മണ്ഡലത്തില്‍ എല്‍ഡിഎഫിന്‍റെ വിജയം. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിലെ പൂവാട്ടുപറമ്പ് ഡിവിഷനില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫിലെ നസീബാറായ് 903 വോട്ടിന് വിജയിച്ചു.രമ്യ ഹരിദാസ് രാജിവെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.

 പാലക്കാട് മുന്നേറി എല്‍ഡിഎഫ്

പാലക്കാട് മുന്നേറി എല്‍ഡിഎഫ്

പാലക്കാട് ജില്ലയിലെ 6 വാര്‍ഡുകളില്‍ 4 ഇടത്ത് എല്‍ഡിഎഫ് വിജയിച്ചു. രണ്ട് വാര്‍ഡുകള്‍ യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു. പല്ലശന മഠത്തില്‍ക്കളം ആറാം വാര്‍ഡും തെങ്കര പഞ്ചായത്തിലെ 12ാ ം വാര്‍ഡുമാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. പല്ലശന മഠത്തില്‍ക്കളത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ യശോദയാണ് വിജയിച്ചത്. തെങ്കര പഞ്ചായത്തിലെ 12ാം വാര്‍ഡില്‍ എല്‍ഡിഎഫിന്‍റെ സിഎച്ച് ഷനോബാണ് ഇവിടെ ജയിച്ചത്.

 സീറ്റ് നിലനിര്‍ത്തി യുഡിഎഫ്

സീറ്റ് നിലനിര്‍ത്തി യുഡിഎഫ്

എല്‍ഡിഎഫിന്‍റെ സിറ്റിങ്ങ് സീറ്റായ നെല്ലിയാമ്പതിയിലെ പുലമ്പാറയിലെ ഒന്നാം വാര്‍ഡില്‍ എല്‍ഡിഎഫിന്‍റെ വി മീന വിജയിച്ചു. പട്ടിക വര്‍ഗ സംവരണ വാര്‍ഡാണിത്. പൂങ്കോട് കാവ് പഞ്ചായത്തിലെ 12ാം വാര്‍ഡില്‍ എല്‍ഡിഎഫിലെ രതിമോള്‍ ജയിച്ചു. പാലക്കാട് നഗരസഭയില്‍ 17ാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. എല്‍ഡിഎഫിന്‍റെ സ്വതന്ത്രയെ 87 വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി റിസ്വാന പരാജയപ്പെടുത്തിയത്. ഷൊര്‍ണൂര്‍ നഗരസഭയിലെ 17-ാം വാര്‍ഡും യുഡിഎഫ് നിലനിര്‍ത്തി. 479 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിലെ പിആര്‍ പ്രവീണ്‍ വിജയിച്ചു വികെ ശ്രീകണ്ഠന്‍ എംപിയായതോടെയാണ് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്.

 എറണാകുളത്ത് യുഡിഎഫ്

എറണാകുളത്ത് യുഡിഎഫ്

എറണാകുളം മുളന്തുരുത്തി പഞ്ചായത്തിലെ 13-ാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. സ്ഥാനാര്‍ത്ഥിയായ ജോളി ജോര്‍ജ് 161 വോട്ടുകക്കാണ് എല്‍ഡിഎഫിലെ സുജാത മനോഹരനെ പരാജയപ്പെടുത്തിയത്. യുഡിഎഫ് അംഗമായിരുന്ന സിബി തങ്കച്ചന്‍ രാജിവെച്ചതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. . കളമശ്ശേരി നഗരസഭയിലെ 32-ാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. എല്‍ഡിഎഫിലെ എകെ സിബിനെതിരെ യുഡിഎഫിലെ ടിആര്‍ വിനോദ് 221 വോട്ടുകള്‍ക്കാണ് ജയിച്ചത്.

 കോണ്‍ഗ്രസ്-ബിജെപി സഖ്യത്തെ തകര്‍ത്ത് എല്‍ഡിഎഫ്

കോണ്‍ഗ്രസ്-ബിജെപി സഖ്യത്തെ തകര്‍ത്ത് എല്‍ഡിഎഫ്

തൃശ്ശൂരില്‍ കുഴലൂര്‍ ഗ്രാമപഞ്ചായത്തിലെ 4ാം വാര്‍ഡില്‍ കോണ്‍ഗ്രസിന്‍റെ നീത കൃഷണ വിജയിച്ചു. ഇടത് സ്വതന്ത്ര ജെസിപോളിയെ 118 വോട്ടുകള്‍ക്കാണ് നിത പരാജയപ്പെടുത്തിയത്. കാസര്‍ഗോഡ് ബേഡകത്ത് നാലാം വാര്‍ഡില്‍ കോണ്‍ഗ്രസ് ബിജെപി സഖ്യത്തെ തകര്‍ത്ത് എല്‍ഡിഎഫ് 399 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.യുഡിഎഫ് ഇവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നില്ല. കവിതയായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫിന്‍റെ സിറ്റിങ്ങ് സീറ്റാണിത്.

 നാല് സീറ്റ് നഷ്ടമായി

നാല് സീറ്റ് നഷ്ടമായി

അതേസമയം തിരുവനന്തപുരം ജില്ലയിലെ 4 വാര്‍ഡികളില്‍ മൂന്നെണ്ണം എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. ഒരെണ്ണം ബിജെപിയും പിടിച്ചെടുത്തു. കാരോട് പഞ്ചായത്തിലെ കാന്തല്ലൂര്‍ വാര്‍ഡാണ് ബിജെപി എല്‍ഡിഎഫില്‍ നിന്നും പിടിച്ചെടുത്തത്. ബിജെപിയുടെ കെ പ്രമോദാണ് ഇവിടെ വിജയിച്ചത്. ചെങ്കല്‍ പഞ്ചായത്തിലെ മര്യാപുരം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്. അമ്പൂരി പഞ്ചായത്തിലെ തുടിയകോണം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി 149 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി വാര്‍ഡ് പിടിച്ചെടുത്തത്.

 തിരുവനന്തപുരത്തും കൊല്ലത്തും

തിരുവനന്തപുരത്തും കൊല്ലത്തും

കുന്നത്തുകാല്‍ പഞ്ചായത്തിലെ നിലമാമൂട് വാര്‍ഡ് കോണ്‍ഗ്രസിലെ ഷിബു കുമാര്‍ പിടിച്ചെടുത്തു. പാങ്ങോട് പഞ്ചായത്തിലെ അടപ്പുപാറ വാര്‍ഡ് കോണ്‍ഗ്രസിലെ അശ്വതി പ്രദീപ് 190 വോട്ടുകള്‍ക്ക് പിടിച്ചെടുത്തു. പോത്തന്‍കോട് പഞ്ചായത്തിലെ മണലകം വാര്‍ഡില്‍ എല്‍ഡിഎഫിലെ എന്‍.രാജേന്ദ്രന്‍ വിജയിച്ചു. 27 വോട്ടുകള്‍ക്കാണ് വിജയിച്ചത്. കൊല്ലം കുളക്കട പഞ്ചായത്തിലെ മലപ്പാറ വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ സുനില്‍ കുമാര്‍ 198 വോട്ടുകള്‍ക്കാണ് ഇവിടെ വിജയിച്ചത്. കുണ്ടറ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ യുഡിഎഫിന്‍റെ അനില്‍ കുമാര്‍ വിജയിച്ചു.

കോണ്‍ഗ്രസ് ബന്ദിനിടെ അക്രമം; ബസുകള്‍ തകര്‍ത്തു, സ്‌കൂളുകള്‍ അടച്ചു, കെഎസ്ആര്‍ടിസി നിര്‍ത്തികോണ്‍ഗ്രസ് ബന്ദിനിടെ അക്രമം; ബസുകള്‍ തകര്‍ത്തു, സ്‌കൂളുകള്‍ അടച്ചു, കെഎസ്ആര്‍ടിസി നിര്‍ത്തി

English summary
By election results in 27 wards
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X