കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമ്മനത്തെ രണ്ടാം എംഎൽഎയാക്കാൻ ഉറപ്പിച്ച് ബിജെപി, തീരുമാനം ആർഎസ്എസിന്റേത്

Google Oneindia Malayalam News

Recommended Video

cmsvideo
വട്ടിയൂര്‍ക്കാവില്‍ കുമ്മനം സ്ഥാനാര്‍ത്ഥിയാകുമോ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അതിന്റെ എല്ലാ സംഘടനാ സംവിധാനങ്ങളും ഉപയോഗിച്ച മണ്ഡലമാണ് തിരുവനന്തപുരം. ഏറ്റവും കൂടുതല്‍ പണം ഒഴുക്കിയ മണ്ഡലങ്ങളിലൊന്നും തിരുവനന്തപുരമാണ്. എന്നാല്‍ ഫലം വന്നപ്പോള്‍ ശങ്കരന്‍ പിന്നേം തെങ്ങില്‍ തന്നെ.

കുമ്മനം രാജശേഖരന് ശശി തരൂരിന് പിന്നില്‍ രണ്ടാമത് എത്താനേ സാധിച്ചുളളൂ. ഗവര്‍ണര്‍ സ്ഥാനം രാജി വെച്ച് മത്സരിക്കാന്‍ വന്ന കുമ്മനം ഇക്കുറി എംപിയാകുമെന്ന് ഉറപ്പിച്ചിരുന്നു. എന്നാലിപ്പോള്‍ കടിച്ചതും പിടിച്ചതും ഇല്ല എന്നതാണ് അവസ്ഥ. പാര്‍ലമെന്റില്‍ എത്തിക്കാന്‍ സാധിച്ചില്ലെങ്കിലും കുമ്മനത്തെ കേരള നിയമസഭയില്‍ എത്തിക്കാനാണ് ഇനി ബിജെപിയുടെ നീക്കങ്ങള്‍.

മാനം കാത്ത നേമം

മാനം കാത്ത നേമം

തിരുവനന്തപുരം ജില്ലയാണ് കേരളത്തില്‍ ബിജെപിക്ക് ആദ്യമായി ഒ രാജഗോപാലിലൂടെ ഒരു എംഎല്‍എയെ സമ്മാനിച്ചത്. 2016ലെ തിരഞ്ഞെടുപ്പില്‍ നേമത്ത് നിന്ന് ജയിച്ച് രാജഗോപാല്‍ നിയമസഭയില്‍ എത്തി. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ തിരുവനന്തപുരം കൈവിട്ടു.

രണ്ടാമത്തെ എംഎൽഎ

രണ്ടാമത്തെ എംഎൽഎ

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയില്‍ നിന്ന് തന്നെ രണ്ടാമത്തെ എംഎല്‍എയെ നിയമസഭയിലേക്ക് അയക്കാനാണ് നിലവില്‍ ബിജെപിയുടെ നീക്കങ്ങള്‍. കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന കെ മുരളീധരന്‍ വടകരയില്‍ മത്സരിച്ച് ജയിച്ചതോടെ വട്ടിയൂര്‍ക്കാവില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നിരിക്കുകയാണ്.

മുരളിയുടെ മണ്ഡലം

മുരളിയുടെ മണ്ഡലം

വട്ടിയൂര്‍ക്കാവ് പിടിക്കാന്‍ കുമ്മനം രാജശേഖരനെ തന്നെ ഇക്കുറിയും ഇറക്കാനാണ് ബിജെപി ആലോചിക്കുന്നത്. 2016ലെ നിയമസഭാ തിരഞ്ഞെടുുപ്പിലും കുമ്മനം തന്നെ ആയിരുന്നു വട്ടിയൂര്‍ക്കാവില്‍ നിന്ന് മത്സരിച്ചത്. അന്ന് 7622 വോട്ടുകള്‍ക്കാണ് കുമ്മനത്തെ കെ മുരളീധരന്‍ പരാജയപ്പെടുത്തിയത്.

ഇക്കുറി ലീഡ് കോൺഗ്രസിന്

ഇക്കുറി ലീഡ് കോൺഗ്രസിന്

അന്ന് സിപിഎമ്മിന്റെ ടിഎന്‍ സീമയെ മൂന്നാം സ്ഥാനത്തേക്ക് തളളിയാണ് കുമ്മനം രണ്ടാമത് എത്തിയത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഒ രാജഗോപാല്‍ മുന്നിലെത്തിയ മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. എന്നാല്‍ ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ലീഡ് തിരിച്ച് പിടിച്ചു.

കിട്ടിയത് മൂന്ന് ലക്ഷം

കിട്ടിയത് മൂന്ന് ലക്ഷം

വട്ടിയൂര്‍ക്കാവില്‍ ശശി തരൂരിന് മൂവായിരം വോട്ടുകളുടെ ലീഡുണ്ടായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തരൂരിന് പിന്നില്‍ രണ്ടാമത് എത്താന്‍ സാധിച്ചു എന്നത് തന്നെയാണ് വട്ടിയൂര്‍ക്കാവില്‍ കുമ്മനത്തെ തന്നെ പരിഗണിക്കാനുളള പ്രധാനകാരണം. ഒരു ലക്ഷത്തിനടുത്ത് വോട്ടുകള്‍ക്കാണ് കുമ്മനത്തിന്റെ തോല്‍വി. കിട്ടിയത് മൂന്ന് ലക്ഷം വോട്ടുകള്‍.

ആർഎസ്എസ് തീരുമാനിക്കും

ആർഎസ്എസ് തീരുമാനിക്കും

വട്ടിയൂര്‍ക്കാവില്‍ കുമ്മനം മത്സരിക്കണോ എന്നത് ആര്‍എസ്എസ് ആവും തീരുമാനിക്കുക. കുമ്മനം അല്ലെങ്കില്‍ ബിജെപിയില്‍ നിന്ന് സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിളള, കെ സുരേന്ദ്രന്‍, എസ് സുരേഷ് എന്നിവര്‍ക്കാണ് സാധ്യത. എന്തായാലും ശക്തമായ ത്രികോണ മത്സരം ഇക്കുറി വട്ടിയൂര്‍ക്കാവില്‍ ഉണ്ടാവും.

ഇടത്ത് നിന്നും ആരാകും

ഇടത്ത് നിന്നും ആരാകും

കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്ത് പോയതിന്റെയും ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ തോല്‍വിയുടേയും ക്ഷീണം തീര്‍ക്കാനുമാണ് വട്ടിയൂര്‍ക്കാവില്‍ സിപിഎം ശ്രമിക്കുക. എം വിജയകുമാറിനെയോ തിരുവനന്തപുരം മേയര്‍ വികെ പ്രശാന്തിനെയോ വട്ടിയൂര്‍ക്കാവില്‍ സിപിഎം പരീക്ഷിച്ചേക്കും എന്നാണ് സൂചന.

മുരളിക്ക് പകരം പത്മജയോ

മുരളിക്ക് പകരം പത്മജയോ

മുരളീധരന്‍ ലോക്‌സഭയിലേക്ക് പോയത് വട്ടിയൂര്‍ക്കാവ് നഷ്ടപ്പെടാന്‍ കാരണമാകരുത് എന്ന കരുതലില്‍ ആവും കോണ്‍ഗ്രസ് ഇക്കുറി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുക. പത്മജാ വേണുഗോപാലിന് ആയിരിക്കും മണ്ഡലത്തില്‍ പ്രഥമ പരിഗണന. പിസി വിഷ്ണുനാഥ്, പ്രയാര്‍ ഗോപാലകൃഷ്ണന്‍ എന്നിവരുടെ പേരുകളും പറഞ്ഞ് കേള്‍ക്കുന്നു.

English summary
Kummanam Rajasekharan likely to contest from Vattiyoorkkavu in the upcoming By election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X