'ബൈ ബൈ പിണറായി... പിണറായി ഭരണത്തിന്റെ 'ആ 10' കാലം കഴിയുകയാണ്', പത്ത് കാരണങ്ങളുമായി കെസി
പോളിംഗ് ബൂത്തിലേക്ക് കേരളം പോകുമ്പോൾ ഇടത് സർക്കാരിനെ വീണ്ടും തിരഞ്ഞെടുക്കാതിരിക്കാൻ പത്ത് കാരണങ്ങൾ നിരത്തി കെസി വേണുഗോപാൽ. വീണ്ടും പിണറായി സർക്കാർ അധികാരത്തിൽ വന്നാൽ പിൻവാതിൽ നിയമനം സ്ഥിരമാക്കുകയും ശബരിമലയിൽ യുവതീപ്രവേശനം സാധ്യമാക്കുകയും ചെയ്യുമെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ കെസി വേണുഗോപാൽ പറയുന്നു.
മാത്രമല്ല സംസ്ഥാനത്തെ സാമ്പത്തികരംഗം തകരുമെന്നും സര്‍ക്കാര്‍ ആശുപത്രികളെ കൊലക്കളമാക്കുമെന്നും വൈദ്യുതി നിരക്ക് അടക്കം എല്ലാം ഉയരുമെന്നും കെസി വേണുഗോപാൽ ആരോപിക്കുന്നു.
'' ഇന്ന് പോളിംഗ് ബൂത്തിലേക്ക് പോകുന്ന ഒരോ മലയാളിയോടും.... പിണറായി ഭരണത്തിന്റെ കലാശക്കൊട്ടും യുഡിഎഫ് സര്‍ക്കാരിന്റെ കേളികൊട്ടുമാണ് നാം കേട്ടത്. പത്തുവര്‍ഷത്തെ കിരാതഭരണത്തില്‍നിന്ന് നാടിന് മോചനമാകുന്നു. ഐക്യ ജനാധിപത്യമുന്നണിയുടെ വിജയം സുനിശ്ചിതമാണ്.
ബിജെപിയുമായും മറ്റു ചില വര്‍ഗീയ സംഘടനകളുമായും സന്ധി ചെയ്ത് എങ്ങനെയും തുടര്‍ഭരണം നേടാനായിരുന്നു മുഖ്യമന്ത്രിയുടെ ശ്രമം. പക്ഷേ അത് കേരളത്തില്‍ വിലപ്പോകില്ലെന്ന് അവര്‍ക്കും മനസ്സിലായിക്കഴിഞ്ഞു. ബൈ ബൈ പിണറായി... പിണറായി ഭരണത്തിന്റെ 'ആ 10' കാലം കഴിയുകയാണ്. ഇനിയൊരു ആപത്തിന് കേരള ജനത നിന്ന് കൊടുക്കില്ല. കാരണം ഈ 10 ആണ്.

1. പിന്‍വാതില്‍ നിയമനങ്ങള്‍ സ്ഥിരമാക്കും: പത്തുവര്‍ഷത്തിനിടയില്‍ രണ്ടു ലക്ഷത്തിലേറെ പിന്‍വാതില്‍ നിയമനങ്ങള്‍ നടന്നിട്ടുണ്ട്. ഇവരെ കൂട്ടത്തോടെ സ്ഥിരമാക്കാന്‍ നീക്കം നടന്നെങ്കിലും ഹൈക്കോടതിയുടെ ഇടപെടലും തെരഞ്ഞെടുപ്പ് പ്രഖ്യാപനം പെട്ടെന്നു വന്നതും മൂലം നടക്കാതെ പോയി. അഭ്യസ്തവിദ്യരായ നമ്മുടെ യുവത തൊഴിലില്ലാതെ കേരളത്തില്‍നിന്നും പാലായനം ചെയ്യുമ്പോഴാണിത്.
2. യുവതീപ്രവേശനം നടപ്പാക്കും: തെരഞ്ഞെടുപ്പിനെ മറികടക്കാന്‍ ഇപ്പോള്‍ കൗശലത്തോടെയുള്ള നിലപാടുകള്‍ ദേവസ്വം ബോര്‍ഡും പിണറായി സര്‍ക്കാരും സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുകയാണ്. വിശ്വാസകാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് നിയമനിര്‍മാണം നടത്താന്‍ കഴിയുമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയിരിക്കുന്നു. നാമജപ ഘോഷ യാത്രയുമായി ബന്ധപ്പെട്ട നൂറുകണക്കിനു കേസുകളില്‍ വിശ്വാസികള്‍ സ്റ്റേഷനിലും കോടതിയിലും കയറിയിറങ്ങുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ സത്യവാങ്മൂലം സുപ്രീം കോടതിയിയില്‍ എത്തിക്കുകയാണ് നമ്മുടെ ലക്ഷ്യം.
3. സര്‍ക്കാര്‍ ആശുപത്രികളെ കൊലക്കളമാക്കും: നിരവധി പതിറ്റാണ്ടുകള്‍ കൊണ്ട് കേരളം നേടിയെടുത്ത പൊതുജനാരോഗ്യരംഗത്തെ പെരുമ 10 വര്‍ഷം കൊണ്ട് നഷ്ടമായി.ചികിത്സ പിഴവുകളും അതുമൂലം ഉള്ള മരണങ്ങളും വാര്‍ത്ത അല്ലാതെയായി.കത്രിക ഉള്ളില്‍ വച്ചു തുന്നി ചേര്‍ക്കുന്നത് പോലെയുള്ള എത്രയോ സംഭവങ്ങളാണ് ഘോഷയാത്ര പോലെ മലയാളിക്ക് മുന്നിലേക്ക് ഒരു ദിവസവും എത്തിക്കൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രിയില്‍ പോകാന്‍ ജനം ഭയക്കുന്ന കാലം തുടരും.
4. സാമ്പത്തികരംഗം കൂപ്പുകുത്തും: സാമ്പത്തിക തകര്‍ച്ച തുടരുകയും കേരളം കടക്കെണിയിലാകുകയും ചെയ്യും. വികസന പ്രവര്‍ത്തനങ്ങളും ശമ്പളവും പെന്‍ഷനും മുടങ്ങും. 6 ലക്ഷം കോടി രൂപയുടെ കടബാധ്യത സംസ്ഥാനത്തിനുണ്ട്. ഓരോ മലയാളിയുടെയും തലയില്‍ 1.66 ലക്ഷം രൂപയുടെ കടമുണ്ട്. ഇഎംഎസ് സര്‍ക്കാര്‍ മുതല്‍ ഉമ്മന്‍ ചാണ്ടി വരെയുള്ള 24 മന്ത്രിസഭകള്‍ വരുത്തിയ പൊതുകടം 1.57 കോടി രൂപ മാത്രമാണ്.
5. ആര്‍ഭാടങ്ങളുടെ ആറാട്ട് തുടരും: ആര്‍ഭാടങ്ങളും ദുര്‍ചെലവും കൂടിക്കൊണ്ടിരുന്നു. ഒരു കോടി ചെലവഴിച്ച് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തതു മുതല്‍ അതു തുടങ്ങുന്നു. 2026 ല്‍ തെരഞ്ഞെടുപ്പ് പ്രചാരണ ചെലവ്- 250 കോടി, സര്‍ക്കാരിന്റെ നാലാം വാര്‍ഷികം- 100 കോടി, കെ റെയില്‍- 51.26 കോടി,കേരളീയം- 42 കോടി, നവകേരളം - 20 കോടി, നവകേരളം ആഡംബര ബസ് 1.10 കോടി, അയ്യപ്പസംഗമം- 8 കോടി, പുറത്തുനിന്നുള്ള അഭിഭാഷകര്‍ക്ക്- 10 കോടി, ഹെലികോപ്റ്റര്‍ വാടക പ്രതിമാസം 80 ലക്ഷം വച്ച് 10 വര്‍ഷം 96 കോടി, മുഖ്യമന്ത്രിയുടെ വിദേശ യാത്ര- 2.5 കോടി, ക്ലിഫ് ഹൗസ് നവീകരണം- 32 ലക്ഷം, ക്ലിഫ് ഹൗസ് കാലിത്തൊഴുത്ത്- 42.90 ലക്ഷം, സ്വിമ്മിംഗ് പൂള്- 41.84 ലക്ഷം, ക്ലിഫ് ഹൗസ് ലിഫ്റ്റ്- 25.50 ലക്ഷം.
6. കടുത്ത വിലക്കയറ്റം : രാജ്യത്ത് ഏറ്റവുമധികം വിലക്കയറ്റമുള്ള സംസ്ഥാനമാണ് കേരളം. സംസ്ഥാനത്ത് ഉപഭോക്തൃ ഭക്ഷ്യവില സൂചിക 6.7% ഉം ഉയര്‍ന്നു നില്ക്കുമ്പോള് രാജ്യത്ത് 3.4% മാത്രം. സപ്ളൈകോ, ഹോര്ട്ടികോപ് തുടങ്ങിയവയുടെ ഇടപെടലിലൂടെയാണ് വില പിടിച്ചുനിര്‍ത്തുന്നത്. സപ്ലൈകോയുടെ കുടിശിക 2000 കോടി രൂപയായതോടെ സബ്സിഡിയുള്ള 13 അത്യാവശ്യസാധനങ്ങളും കടകളില്‍നിന്ന് അപ്രത്യക്ഷമായി.
7. നിരക്കുകള്‍ കൂട്ടിക്കൊണ്ടിരിക്കും: വീട്ടുകരം, വസ്തുക്കരം, വൈദ്യുതി ചാര്‍ജ്, ചികിത്സാനിരക്ക്, ബസ് കൂലി തുടങ്ങിയ എല്ലാ കരങ്ങളും ചാര്‍ജുകളും കുത്തനേ വര്‍ധിപ്പിച്ചു. ഭൂനികുതി 5 രൂപയില്‍നിന്ന് 25 രൂപയായും കെട്ടിടനികുതി 200 രൂപയില്‍നിന്ന് 1000 രൂപയായും വീടിന്റെ പെര്‍മിറ്റ് ഫീസ് 422 രൂപയില്‍നിന്ന് 8840 രൂപയുമായാണ് വര്‍ധിപ്പിച്ചത്. വെള്ളക്കരം 1000 ലിറ്ററിന് 4.41 രൂപയായിരുന്നത് 14.41 രൂപയായി. വൈദ്യതി നിരക്ക് നാലു തവണ കൂട്ടി. പെട്രോള്‍/ ഡീസലിന് 2 രൂപ സെസ് ഏര്‍പ്പെടുത്തി.
8. കേസുകള്‍ ചവുട്ടിയൊതുക്കും: മുഖ്യമന്ത്രിക്കെതിരേ അരഡസനിലധികം കേസുകള്‍ക്ക് സാധ്യതയുണ്ട്. എന്നാല്‍ സഹ്യന് കടന്നാലുടന്‍ കേന്ദ്ര അന്വേഷണ ഏജന്‍സിക്ക് മുട്ടിടിക്കും. ശബരിമല സ്വര്‍ണക്കൊള്ള, സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്, കരിമണല്‍ കോഴ, കിഫ്ബി മസാല ബോണ്ട് തുടങ്ങിയവയില്‍ കേസുപോയിട്ട് കാര്യമായ അന്വേഷണം പോലും നടത്തിയില്ല.
9. സഹകരണ കൊള്ളയക്ക് അറുതിയില്ല: നാടിന്റെ നാഡീഞരമ്പുകളായ സഹകരണ പ്രസ്ഥാനങ്ങളെ കൊള്ളയടിച്ച് ഇല്ലാതാക്കി. 399 സഹ ബാങ്കുകളില്‍നിന്ന് 3313 കോടി തട്ടിയെടുത്തെന്നാണ് സഹകരണ മന്ത്രി നിയമസഭയെ അറിയിച്ചത്. സിപിഎമ്മുകാരായ പ്രതികളെല്ലാം പുറത്തുവിലസുന്നു.
10. ലവ് യു ടു ദ മൂണ്‍: സ്വന്തം പാര്ട്ടിക്കാര് പീഡനക്കേസില്‍ ഉള്‍പ്പെടുന്നതുവരെ സ്ത്രീ സുരക്ഷ (ലവ് യു ടു ദ മൂണ്‍). പാര്‍ട്ടിക്കാരാണെങ്കില്‍ ചായക്കപ്പ് എറിഞ്ഞുടയ്ക്കും. പിന്നെ പീഡകര്‍ക്ക് കവചം, സുരക്ഷ, സംരക്ഷണം.
-
അവസാന ലാപ്പിലും തരംഗ സൂചനയില്ല; മധ്യകേരളത്തിൽ യുഡിഎഫ് നില മെച്ചപ്പെടുത്തും -
വാഹന മോഡിഫിക്കേഷന് തെരഞ്ഞെടുപ്പിൽ എന്താ കാര്യം? 6 മില്യൺ കടന്ന് സതീശന്റെ വാഗ്ദാനം, ഞങ്ങളും ലിബറലെന്ന് ഗണേഷ് -
പല സംസ്ഥാനങ്ങളിലും എംഎൽഎ ‘ലക്ഷാധിപതി’, കേരളത്തിൽ എത്ര കിട്ടും?- മത്സരിക്കുന്നത് 221 കോടീശ്വരന്മാർ! -
വോട്ട് ചെയ്യാന്‍ പോകുന്നോ? മൊബൈല്‍ വീട്ടില്‍ വച്ചേക്ക്, ഈ രേഖ സൂക്ഷിക്കണം, വോട്ടര്‍മാര്‍ ചെയ്യേണ്ടത് -
ചർച്ചയായ നാക്കുപിഴകൾ- ചെറ്റത്തരം, പാകിസ്താനിലെ പടക്കം പൊട്ടിക്കൽ, ബിസിനസ് ജിഹാദ്... -
അമിത് ഷായുടെ വസതിയിലെ കൂടിക്കാഴ്ച ഏത് ഡീൽ ഉറപ്പിക്കാൻ? പിണറായിയോട് 10 ചോദ്യങ്ങളുമായി കെസി -
ഡാഷ് മോനെ രേവന്താ, മറുപടി വരുന്നുണ്ട്'; 'നീ പോ മോനെ വിജയ' പരാമർശത്തിൽ മുഖ്യമന്ത്രിയുടെ മറുപടി -
'പിണറായി രേവന്തിന് നൽകിയ മറുപടിയിൽ തെറ്റില്ല, ബഹുമാനം കൊടുത്താലേ തിരിച്ചുകിട്ടൂ'; സന്തോഷ് പണ്ഡിറ്റ് -
കൊട്ടിക്കയറിയ ആവേശം, നാടും നഗരവും ഇളക്കിയ ആഘോഷം; പരസ്യ പ്രചാരണം അവസാനിച്ചു, ഇനി നിശബ്ദം -
കേരളം ആവേശക്കടലിൽ; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും, വ്യാഴാഴ്ച വിധിയെഴുത്ത്! -
വെയിലിനെ തോൽപ്പിച്ച് വോട്ട് ചെയ്യാം; വോട്ടർമാർക്കായി അടിയന്തര 'സേഫ്റ്റി ഗൈഡ്' -
'പാലക്കാട് മതേതര മണ്ണാണ്, പണം കൊടുത്ത് വാങ്ങാൻ കഴിയുന്നതല്ല'; ശോഭ സുരേന്ദ്രനോട് രാഹുൽ മാങ്കൂട്ടത്തിൽ -
'25000 വോട്ടുകൾക്ക് ബേപ്പൂരിൽ ഞാൻ ജയിക്കും, നാല് അപരന്മാരെയാണ് എനിക്കെതിരെ നിർത്തിയത്'; പിവി അൻവർ -
കള്ളവോട്ട് ചെയ്യാൻ നോക്കേണ്ട, ഒരു വർഷം വരെ അകത്തുകിടക്കും -
'സംഘപരിവാർ മനസ്സുളള രേവന്ത് റെഡ്ഡിയിൽ നിന്ന് ഇതിൽ കൂടുതൽ മാന്യത പ്രതീക്ഷിക്കുന്നില്ല'; വി ശിവൻകുട്ടി














Click it and Unblock the Notifications