• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒതുക്കാമെന്ന് കരുതേണ്ട...സിപിഐ വെളിയം ഭാര്‍ഗവന്റെ ശൈലിയിലേക്ക് പോകണം; കാനത്തിനെതിരെ സി. ദിവാകരന്‍

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സമ്മേളനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സി പി ഐയില്‍ സെക്രട്ടറി സ്ഥാനത്തേക്ക് പോര് രൂക്ഷമാകുന്നു. പ്രായപരിധി വിഷയത്തില്‍ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ സി ദിവാകരന്‍ രംഗത്തെത്തി.

പ്രായം നോക്കി പ്രവര്‍ത്തനം വിലയിരുത്തുന്ന കീഴ്വഴക്കം കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഒരിടത്തും ഇല്ലെന്ന് സി ദിവാകരന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഈ മാസം 30 മുതല്‍ ഒക്ടോബര്‍ 3 വരെ തിരുവനന്തപുരത്താണ് സി പി ഐ സംസ്ഥാനം സമ്മേളനം നടക്കാനിരിക്കുന്നത്. നിലവിലെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തന്നേക്കാള്‍ ജൂനിയറാണെന്നും തന്നെ ഒതുക്കാമെന്ന് ആരും കരുതേണ്ടെന്നും ദിവാകരന്‍ തുറന്നടിച്ചു.

1

സംസ്ഥാനത്ത് നേതൃമാറ്റം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരാള്‍ തന്നെ സെക്രട്ടറിയായി തുടരണമെന്ന ആക്രാന്തം എന്തിനാണ് എന്നും സ്ഥാനം നീട്ടി കൊടുക്കണമോ എന്ന് സമ്മേളനമാണ് തീരുമാനിക്കേണ്ടത് എന്നും ദിവാകരന്‍ പറഞ്ഞു. പ്രായപരിധി വെക്കേണ്ടെന്നാണ് തന്റെ നിലപാടെന്നും ദിവാകരന്‍ വ്യക്തമാക്കി.

'ആരും ഇതില്‍ വീഴരുത്... മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നു'; ദുരനുഭവം പറഞ്ഞ് പൊട്ടിക്കരഞ്ഞ് നടി'ആരും ഇതില്‍ വീഴരുത്... മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നു'; ദുരനുഭവം പറഞ്ഞ് പൊട്ടിക്കരഞ്ഞ് നടി

2

സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കാനം മാറുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മാറ്റമില്ലാത്തതായി ലോകത്ത് ഒന്നുമില്ലെന്നാണ് മാര്‍ക്‌സ് പറഞ്ഞിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി പദവിയില്‍ പ്രായപരിധിയുണ്ടോ എന്ന് ദേശീയ നേതൃത്വം പറയട്ടെ. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടക്കും.

സോഷ്യല്‍ മീഡിയയില്‍ ഫോളോവേഴ്‌സില്ല.. പോരാത്തതിന് മസിലുപിടുത്തവും; കേരളം വെറുതെ പിടിക്കാനാകില്ലെന്ന് നദ്ദസോഷ്യല്‍ മീഡിയയില്‍ ഫോളോവേഴ്‌സില്ല.. പോരാത്തതിന് മസിലുപിടുത്തവും; കേരളം വെറുതെ പിടിക്കാനാകില്ലെന്ന് നദ്ദ

3

ജില്ലാ സമ്മേളനങ്ങളില്‍ നടന്ന ആരോഗ്യപരമായ ചര്‍ച്ചകള്‍ സംസ്ഥാന സമ്മേളനത്തിലും നടക്കുമെന്നാണ് കരുതുന്നത് എന്നു അദ്ദേഹം പറഞ്ഞു. തന്നെ വെട്ടാന്‍ പലപ്പോഴും നോക്കിയിട്ടുണ്ട് എന്നും എന്നാല്‍ താന്‍ അതിലൊന്നും വീണിട്ടില്ല ദിവാകരന്‍ പറഞ്ഞു. മുന്‍പ് സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം വരുമെന്ന ഘട്ടത്തില്‍ താന്‍ മാറിയതാണ്.

സെലിബ്രിറ്റികള്‍ക്കും അവകാശങ്ങളുണ്ട്, ഈ മനുഷ്യന്‍ എന്ത് പിഴച്ചു? ഷാരൂഖിനെതിരായ ഹര്‍ജി തള്ളി സുപ്രീംകോടതിസെലിബ്രിറ്റികള്‍ക്കും അവകാശങ്ങളുണ്ട്, ഈ മനുഷ്യന്‍ എന്ത് പിഴച്ചു? ഷാരൂഖിനെതിരായ ഹര്‍ജി തള്ളി സുപ്രീംകോടതി

4

എന്നാല്‍ അതിന് ശേഷം താന്‍ ഇനി ഒരു കാലത്തും വരാന്‍ പാടില്ലെന്ന് ആഗ്രഹിക്കുന്ന അപൂര്‍വം ചിലര്‍ പാര്‍ട്ടിയിലുണ്ട് എന്നും അദ്ദേഹം പറഞ്ഞു. കഴിയുന്നത്ര യോജിച്ച് പോകണമെന്ന അഭിപ്രായക്കാരനാണ് താന്‍ എന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ പ്രായപരിധി എന്ന നിര്‍ദേശം മാത്രമല്ല, സ്ത്രീ- ദളിത് പ്രാതിനിധ്യം, പുതിയ നേതാക്കള്‍ തുടങ്ങിയവയും ഉണ്ട്.

5

ഇതിനിടയില്‍ പ്രായം മാത്രം പ്രാധാന്യത്തോടെ എടുത്തുയര്‍ത്തുന്നത് വിവാദമുണ്ടാക്കാനാണ് എന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറി ഏകാധിപതിയാകാതിരിക്കാന്‍ കൂടെ നില്‍ക്കുന്നവരാണ് ശ്രദ്ധിക്കേണ്ടത് എന്നും സി ദിവാകരന്‍ പറഞ്ഞു. കാനം രാജേന്ദ്രന്‍ തന്റെ ജൂനിയറാണ് എന്നും ജൂനിയേഴ്‌സിനോട് ഏറ്റുമുട്ടലിന് താനില്ല എന്നും അദ്ദേഹം വ്യക്തമാക്കി. വെളിയം ഭാര്‍ഗവന്റെ ശൈലിയിലേക്ക് സി പി ഐ പോകണമെന്നും സി ദിവാകരന്‍ പറഞ്ഞു.

English summary
C Divakaran lashess out at CPI state secretary Kanam Rajendran on age limit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X