Get Updates
Get notified of breaking news, exclusive insights, and must-see stories!

സന്ദീപിന്റെ കടയുടെ ഉദ്ഘാടനത്തിന് വിളിച്ചിരുന്നു, പോയില്ല; സ്പീക്കറും പോകേണ്ടിയിരുന്നില്ല; സി ദിവാകരൻ

തിരുവനന്തപുരം: നയതന്ത്ര ബാഗേജിലൂടെ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് സ്വര്‍ണം കടത്തിയ കേസില്‍ ഇപ്പോള്‍ എന്‍ഐഎ കസ്റ്റഡിയിലുള്ള സന്ദീപ് നായരുടെ വര്‍ക്ക് ഷോപ്പ് ഉദ്ഘാടനത്തിന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പങ്കെടുത്തതില്‍ പ്രതികരിച്ച് സി ദിവാകരന്‍ എംഎല്‍എ രംഗത്ത്. സ്പീക്കര്‍ കടയുടെ ഉദ്ഘാടനത്തിന് പങ്കെടുക്കേണ്ട കാര്യമുണ്ടായിരുന്നില്ലെന്ന് സി ദിവാകരന്‍ പറഞ്ഞു. സ്ഥലം എംഎല്‍എയായ സി ദിവാകരനായിരുന്നു അന്നത്തെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷനാകേണ്ടിയിരുന്നത്. ഉദ്ഘാടനത്തിന് ക്ഷണിച്ചിരുന്നെങ്കിലും വരുന്നില്ലെന്ന് സംഘാടകരെ അറിയിക്കുകയായിരുന്നെന്ന് സി ദിവാകരന്‍ വ്യക്തമാക്കി.

പങ്കെടുക്കേണ്ട കാര്യമില്ല

പങ്കെടുക്കേണ്ട കാര്യമില്ല

സന്ദീപ് നായരുടെ വര്‍ക്ക് ഷോപ്പിന്റെ ഉദ്ഘാടനത്തിന് സ്പീക്കര്‍ പങ്കെടുക്കേണ്ട കാര്യമുണ്ടായിരുന്നില്ലെന്ന് സി ദിവാകരന്‍ എംഎല്‍എ പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കുന്നതിന് മുമ്പ് തന്നെ വിളിച്ചിരുന്നെങ്കില്‍ പങ്കെടുക്കേണ്ടെന്ന് സ്പീക്കറോട് പറയുമായിരുന്നുവെന്നും സി ദിവാകരന്‍ പറഞ്ഞു.

ചെറിയ ഒരു കട

ചെറിയ ഒരു കട

ചെറിയ ഒരു കടയായിരുന്നു അത്. സ്പീക്കറെ പോലെ ഉന്നത പദവിയിലിരിക്കുന്ന ഒരു വ്യക്തിയും മണ്ഡലത്തിലെ എംഎല്‍എയും പങ്കെടുക്കേണ്ട പരിപാടിയാണെന്ന് തോന്നിയിരുന്നില്ല. നിര്‍ബന്ധമായും ചടങ്ങില്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍ തന്നോട് പറഞ്ഞിരുന്നില്ല. ഗൗരവമായി പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നില്ലെന്നും ദിവാകരന്‍ പറഞ്ഞു.

ഒരു റോളില്ലാത്ത

ഒരു റോളില്ലാത്ത

തനിക്ക് പ്രധാനപ്പെട്ട ഒരു റോളില്ലാത്ത പരിപാടിയില്‍ താന്‍ പങ്കെടുക്കാറില്ല. അതുകൊണ്ടാണ് അന്നത്തെ പരിപാടിയില്‍ പങ്കെടുക്കാതിരുന്നതെന്ന് ദിവാകരന്‍ പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കുന്ന കാര്യം സ്പീക്കറും തന്നെ അറിയിച്ചിരുന്നില്ല. മികച്ച സ്പീക്കറായ ശ്രീരാമകൃഷ്ണന് ഇങ്ങനെ ഒരു വീഴ്ച പറ്റിയതില്‍ തനിക്കും വ്യക്തിപരമായ ദുഖമുണ്ട്. ചടങ്ങ് വിവാദമായതോടെ സ്പീക്കറെ വിളിച്ച് ഇക്കാര്യം സംസാരിച്ചിരുന്നെന്നും ദിവാകരന്‍ വ്യക്തമാക്കി.

 ഒഴിവാക്കാമായിരുന്നു

ഒഴിവാക്കാമായിരുന്നു

അന്നത്തെ ഉദ്ഘാടനം ഒഴിവാക്കാമായിരുന്നു എന്ന് സ്പീക്കര്‍ പറഞ്ഞിരുന്നു. അബദ്ധം പറ്റിയെന്നായിരുന്നു സ്പീക്കറുടെ മറുപടി. എന്തുകൊണ്ട് നെടുമങ്ങാട് എംഎല്‍എ പങ്കെടുത്തില്ല് എന്ന് സ്പീക്കര്‍ തോദിച്ചില്ല. നെടുമങ്ങാട് എംഎല്‍എ എന്തുകൊണ്ട് പങ്കെടുത്തില്ലെന്ന് സ്പീക്കര്‍ക്ക് ചോദിക്കാമായിരുന്നു.

നേതാക്കളും പങ്കെടുത്തില്ല

നേതാക്കളും പങ്കെടുത്തില്ല

സിപിഐ മണ്ഡലം സെക്രട്ടറി പാട്ടത്തില്‍ ഷെരീഫും സിപിഎം ഏരിയ സെക്രട്ടറി ആര്‍ ജയദേവന്‍, നെടുമങ്ങാട് മുന്‍സിപ്പില്‍ ചെയര്‍മാന്‍, സിപിഎം മുതിര്‍ന്ന നേതാവായ ചെറ്റച്ചല്‍ സഹദേവന്‍ എന്നിവരും പരപാടിയില്‍ പങ്കെടുത്തിരുന്നില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+