കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിഎൻ ബാലകൃഷ്ണൻ അന്തരിച്ചു

Google Oneindia Malayalam News

തൃശൂർ: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ സിഎൻ ബാലകൃഷ്ണൻ അന്തരിച്ചു. ന്യൂമോണിയ ബാധയെ തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുന്‍ യുഡിഎഫ് മന്ത്രിസഭയില്‍ സഹകരണ വകുപ്പ് മന്ത്രിയായിരുന്നു. കെ. കരുണാകരന്റെ ഉറ്റഅനുയായി ആയിരുന്നു. 50 വര്‍ഷത്തോളം കരുണാകരനൊപ്പം അദ്ദേഹമുണ്ടായിരുന്നു.

<strong>ഊർജ്ജിത് പട്ടേലിന്റെ രാജി; നവംബർ 19ന് തന്നെ രാജിവെക്കേണ്ടതായിരുന്നു വെന്ന് പി ചിദംബരം!!</strong>ഊർജ്ജിത് പട്ടേലിന്റെ രാജി; നവംബർ 19ന് തന്നെ രാജിവെക്കേണ്ടതായിരുന്നു വെന്ന് പി ചിദംബരം!!

തൃശ്ശൂര്‍ ഡിസിസി പ്രസിഡന്റും വൈസ് പ്രസിഡന്റും കെപിസിസി ട്രഷററുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സംഘാടക മികവാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്. 2011 ലെ തിരഞ്ഞെടുപ്പിലാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. വടക്കാഞ്ചേരിയില്‍ സിപിഎമ്മിലെ എന്‍.ആര്‍ ബാലനെ പരാജയപ്പെടുത്തിയാണ് സഭയിലെത്തിയത്.

CN Balakrishnan

ല്‍വ വരുന്നതിന് മുമ്പുതന്നെ തൃശ്ശൂരില്‍ ക്ഷീര കര്‍ഷകസംഘം രൂപവത്കരിച്ച് പായ്ക്കറ്റ് പാല്‍ വിതരണം നടത്താന്‍ നേതൃത്വം നല്‍കിയതും അദ്ദേഹമാണ്. അനാരോഗ്യംമൂലം ഏറെനാളായി പൊതുപരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. വിനോബ ഭാവേയുടെ ഭൂദാന്‍ യജ്ഞത്തിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്ത് സിഎൻ ബാലകൃഷ്ണൻ സജീവമായത്.

English summary
CN Balakrishnan passed away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X