കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷഹ്ലയുടെ വീട്ടില്‍ വിദ്യാഭ്യാസ മന്ത്രിയും പ്രതിപക്ഷ നേതാവും ഇന്ന് സന്ദര്‍ശനം നടത്തും

  • By Desk
Google Oneindia Malayalam News

വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ സ്കൂളില്‍ വച്ച് പാമ്പ് കടിയേറ്റ് മരിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിന ഷഹല ഷെറിന്‍റെ വീട്ടില്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഇന്ന് സന്ദര്‍ശനം നടത്തും. ഷഹ്ലക്ക് പാമ്പ് കടിയേറ്റ സര്‍വജന ഹയര്‍സെക്കന്‍ഡറി സ്കൂളും മന്ത്രി സന്ദര്‍ശിക്കും. വിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രതിപക്ഷ വിദ്യാര്‍ത്ഥി-യുവജന സംഘടനകള്‍ പ്രതിഷേധം നടത്താനുള്ള സാധ്യത കണക്കിലെടുത്ത് ബത്തേരിയിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.

സ്പീക്കർ പദവിയിലിടഞ്ഞ് കോൺഗ്രസും എൻസിപിയും: പൃഥ്വിരാജ് ചവാനെ സ്പീക്കറാക്കുന്നതിൽ എതിർപ്പ്?സ്പീക്കർ പദവിയിലിടഞ്ഞ് കോൺഗ്രസും എൻസിപിയും: പൃഥ്വിരാജ് ചവാനെ സ്പീക്കറാക്കുന്നതിൽ എതിർപ്പ്?

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി വിഎസ് സുനില്‍ കുമാര്‍ എന്നിവരും ഇന്ന ഷെഹ്ലയുടെ വീട്ടിലെത്തുന്നുണ്ട്. ഷഹലയുടെ മരണത്തില്‍ ബത്തേരി പോലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്കൂളിലെ പ്രധാന അധ്യാപകന്‍ കെക മോഹനന്‍, സയന്‍സ് അധ്യാപകനായ ഷിജില്‍, പ്രിന്‍സിപ്പല്‍ എകെ കരുണാകരന്‍, താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ലിസ മെറിന്‍ ജോയി എന്നിവരെ പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. ഷിജിലാണ് ഒന്നാം പ്രതി.

shhla

പ്രതിയാക്കപ്പെട്ടവരുടെ അനാസ്ഥ മൂലമാണ് കുട്ടി മരിച്ചതെന്ന സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് ഇവര്‍ക്കെതിരെ കേസെടുത്തത്. പാമ്പ് കടിയേറ്റെന്ന് കുട്ടി പറഞ്ഞിട്ടും സ്കൂള്‍ അധികൃതര്‍ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് വൈകിച്ചെന്ന് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ സ്കൂളിലെ ഹെഡ് മാസ്റ്ററേയും പ്രിന്‍സിപ്പലിനേയും വെള്ളിയാഴ്ച്ച ജോലിയില്‍നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു.

മുൻ മണിപ്പൂർ മുഖ്യമന്ത്രിയുടെ വീട്ടിൽ റെയ്ഡ്: പിടിച്ചെടുത്തത് 26 ലക്ഷത്തിന്റെ അസാധു നോട്ടുകൾമുൻ മണിപ്പൂർ മുഖ്യമന്ത്രിയുടെ വീട്ടിൽ റെയ്ഡ്: പിടിച്ചെടുത്തത് 26 ലക്ഷത്തിന്റെ അസാധു നോട്ടുകൾ

English summary
c raveendranath and ramesh chennithala to visit shahla sherin home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X