ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ എൽഡിഎഫിന് പൂജ്യം! ബിജെപി അടിച്ച് കയറും, യുഡിഫ് സീറ്റ് പിടിക്കും, സർവ്വേ
സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രമാണ് ബാക്കിയുളളത്. ഇത്തവണ ശക്തമായ ത്രികോണ മത്സരമാണ് പല മണ്ഡലങ്ങളിലും പ്രതീക്ഷിക്കുന്നത്. വികസന നേട്ടങ്ങള്‍ വോട്ടാകുമെന്നും പിണറായി 3.0 സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നുമാണ് ഇടതുപക്ഷത്തിന്റെ കണക്ക് കൂട്ടല്‍.
അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ വിജയം ആവര്‍ത്തിക്കാനാകുമെന്ന കണക്ക് കൂട്ടലിലാണ് യുഡിഎഫ്. തിരുവനന്തപുരം കോര്‍പറേഷനിലടക്കം ഉണ്ടാക്കിയ മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ സഹായിക്കുമെന്ന ആത്മവിശ്വാസം ബിജെപിക്കുമുണ്ട്.
അതിനിടെ, ഇപ്പോള്‍ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ കേരളത്തില്‍ ഓരോ മുന്നണിക്കും എത്ര സീറ്റും വോട്ട് ശതമാനവും ലഭിക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് ഇന്ത്യ ടുഡെ- സി വോട്ടര്‍ മൂഡ് ഓഫ് ദി നാഷന് സര്‍വ്വേ. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 20 സീറ്റുകളില്‍ 18ലും വിജയിച്ചത് യുഡിഎഫ് ആയിരുന്നു. എല്‍ഡിഎഫിനും ബിജെപിക്കും ഓരോ സീറ്റുകള്‍ വീതം ലഭിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ആദ്യമായി അക്കൗണ്ട് തുറന്നതും ഈ തിരഞ്ഞെടുപ്പില്‍ ആയിരുന്നു. അന്ന് യുഡിഎഫിന് 43 ശതമാനവും എല്‍ഡിഎഫിന് 32 ശതമാനവും ബിജെപിക്ക് 17 ശതമാനവും വോട്ട് ലഭിച്ചു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ നടത്തിയ സര്‍വ്വേയില്‍ 17 സീറ്റുകളും എല്‍ഡിഎഫിന് ഒരു സീറ്റും ആയിരുന്നു സീ വോട്ടര്‍ പ്രവചിച്ചത്. ബിജെപിക്ക് 0-2 വരെ സീറ്റുകളും പ്രവചിച്ചു.
മാത്രമല്ല യുഡിഎഫിനും എല്‍ഡിഎഫിനും വോട്ട് ശതമാനത്തില്‍ വലിയ കുറവ് വരുമെന്നും എന്‍ഡിഎ വോട്ട് ശതമാനം ഉയര്‍ത്തുമെന്നും ആഗസ്റ്റിലെ സര്‍വ്വേ പ്രവചിച്ചു. യുഡിഎഫിന് 41 ശതമാനം, എല്‍ഡിഎഫിന് 25 ശതമാനം, ബിജെപിക്ക് 24 ശതമാനം എന്നിങ്ങനെ ആയിരുന്നു പ്രവചനം.
ഇപ്പോള്‍ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിലും യുഡിഎഫ് തന്നെ മുന്നിട്ട് നില്‍ക്കുമെന്നാണ് മൂഡ് ഓഫ് ദി നാഷന് സര്‍വ്വേ പ്രവചിക്കുന്നത്. 40 ശതമാനം വോട്ടും യുഡിഎഫിന് ലഭിക്കും. 2024ലെ തിരഞ്ഞെടുപ്പിലെ 18 സീറ്റുകള്‍ യുഡിഎഫിന് നിലനിര്‍ത്താനും സാധിക്കും. അതേസമയം ഇടതുപക്ഷത്തിന് വന്‍ തിരിച്ചടിയേല്‍ക്കുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. കയ്യിലുളള 1 സീറ്റും നഷ്ടപ്പെട്ട് ലോക്സഭയിലെ എണ്ണം പൂജ്യമായി മാറുമെന്നാണ് സര്‍വ്വേ പ്രവചനം. 28 ശതമാനം വോട്ടാണ് എല്‍ഡിഎഫിന് ലഭിക്കുക. അതേസമയം 25 ശതമാനം വോട്ട് നേടി 2 സീറ്റുകള്‍ ബിജെപി സ്വന്തമാക്കുമെന്നും സി വോട്ടര്‍ സര്‍വ്വേ പ്രവചിക്കുന്നു.
-
പ്രചാരണ ചൂടേറി; തൃശൂരിൽ മോദിയുടെ മെഗാ റോഡ് ഷോ, മലപ്പുറം ഇളക്കിമറിക്കാൻ പിണറായി! -
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം












Click it and Unblock the Notifications