Get Updates
Get notified of breaking news, exclusive insights, and must-see stories!

പള്ളിയിലേക്ക് പോയ സിഎ വിദ്യാര്‍ത്ഥിനി കൊച്ചി കായലില്‍ മരിച്ച നിലയില്‍...മരണത്തില്‍ ദുരൂഹത?

തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് എറണാകുളം വാര്‍ഫിന് സമീപത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്.

കൊച്ചി: ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വിദ്യാര്‍ത്ഥിനിയെ കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പിറവം പെരിയപ്പുറം എണ്ണയ്ക്കാപ്പിള്ളില്‍ ഷാജി വര്‍ഗീസിന്റെ മകള്‍ മിഷേല്‍ ഷാജി(18)യെയാണ് കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാര്‍ച്ച് 6 തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് എറണാകുളം വാര്‍ഫിന് സമീപത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്.

കൊച്ചി കച്ചേരിപ്പടിയിലുള്ള ഒരു സ്വകാര്യ സ്ഥാപനത്തിലെ സിഎ വിദ്യാര്‍ത്ഥിനിയാണ് മിഷേല്‍. കൊച്ചിയിലെ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന മിഷേല്‍ പള്ളിയില്‍ പോകുകയാണെന്ന് പറഞ്ഞാണ് ഞായറാഴ്ച വൈകീട്ട് ഹോസ്റ്റലില്‍ നിന്നുമിറങ്ങിയത്. എന്നാല്‍ രാത്രിയായിട്ടും മിഷേല്‍ ഹോസ്റ്റലില്‍ തിരിച്ചെത്താതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്.

തിരിച്ചെത്തിയില്ല...

തിരിച്ചെത്തിയില്ല...

പള്ളിയില്‍ പോകുകയാണെന്ന് പറഞ്ഞാണ് മിഷേല്‍ ഞായറാഴ്ച വൈകീട്ട് ഹോസ്റ്റലില്‍ നിന്നിറങ്ങിയത്. എന്നാല്‍ രാത്രിയായിട്ടും തിരിച്ചെത്താതിനെ തുടര്‍ന്നാണ് ഹോസ്റ്റല്‍ അധികൃതര്‍ ബന്ധുക്കളെ വിവരമറിയിച്ചത്.

സിസിടിവി ദൃശ്യങ്ങള്‍...

സിസിടിവി ദൃശ്യങ്ങള്‍...

രാത്രിയായിട്ടും ഹോസ്റ്റലില്‍ തിരിച്ചെത്താതിരുന്ന മിഷേലിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മൊബൈല്‍ സ്വിച്ച് ഓഫായിരുന്നു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസും അന്വേഷണം ആരംഭിച്ചിരുന്നു. വൈകീട്ട് 6.10ന് കലൂര്‍ പള്ളിക്ക് മുന്നിലൂടെ മിഷേല്‍ പോയതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിരുന്നു.

മരണത്തില്‍ ദുരൂഹത?

മരണത്തില്‍ ദുരൂഹത?

പോലീസും ബന്ധുക്കളും അന്വേഷണം തുടരുന്നതിനിടെയാണ് കൊച്ചി കായലില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കായലില്‍ എറണാകുളം വാര്‍ഫിന് സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌ക്കരിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+