കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മര്യാദകളും മിതത്വവും മറികടന്നാണ് ഗവർണറുടെ പ്രതികരണങ്ങൾ; വിമര്‍ശനവുമായി ഉമ്മന്‍ചാണ്ടി

Google Oneindia Malayalam News

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഭരണഘടനപരമായി ഗവർണ്ണർ പദവിക്കുള്ള പരിമിതികൾ മനസ്സിലാക്കി പ്രവർത്തിക്കുവാൻ ഗവര്‍ണ്ണര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യൻ ജനാധിപത്യ ഭരണ ക്രമത്തിൽ ഗവർണർമാർ സ്വീകരിക്കേണ്ട മര്യാദകളും മിതത്വവും ഉണ്ട്. അത് മറികടന്നാണ് ഗവർണറുടെ പ്രതികരണളെന്നും ഉമ്മന്‍ചാണ്ടി വിമര്‍ശിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.

അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

ഭരണഘടനപരമായി ഗവർണ്ണർ പദവിക്കുള്ള പരിമിതികൾ മനസ്സിലാക്കി പ്രവർത്തിക്കുവാൻ കേരള ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ തയ്യാറാകണം.

ബിജെപിയില്‍ ചേര്‍ന്ന 2 മുന്‍ എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി; അന്ന് ചെയ്തത് തെറ്റായിപ്പോയിബിജെപിയില്‍ ചേര്‍ന്ന 2 മുന്‍ എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി; അന്ന് ചെയ്തത് തെറ്റായിപ്പോയി

ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിനെ നിയന്ത്രിക്കുവാനോ മൂക്കുകയറീടുവാനുള്ള ഒരു നീക്കവും അംഗീകരിക്കുവാൻ സാധിക്കില്ല.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള സർക്കാർ സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കാൻ തീരുമാനിച്ചത് നിയമപരമായി തന്നെ പ്രശ്ന പരിഹാരത്തിനായുള്ള ശ്രമത്തിന്റെ ഭാഗമാണ്.

 ummen

നിയമസഭാ ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തിനും കേരളത്തിന്റെ പൊതുവികാരത്തിനും അനുയോജ്യമായ തുടർ നടപടിയാണത്. ചട്ടങ്ങൾ പ്രകാരം തീരുമാനം ഗവർണറെ അറിയിച്ചോ ഇല്ലയോയെന്നത് സർക്കാർ വിശദീകരിക്കേണ്ട സാങ്കേതിക പ്രശ്നം മാത്രമാണ്. അതിന്റെ പേരിൽ ഗവർണർ നടത്തുന്ന വിവാദ പരാമർശങ്ങൾ സംസ്ഥാനത്തെ ജനങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണ്.

യുഎസിനോട് പ്രതികാരം ചെയ്യുമെന്ന് ഖാനി പ്രഖ്യാപിച്ചു; പിന്നാലെ എംബസി ലക്ഷ്യമിട്ട് പറന്നത് 3 റോക്കറ്റ്യുഎസിനോട് പ്രതികാരം ചെയ്യുമെന്ന് ഖാനി പ്രഖ്യാപിച്ചു; പിന്നാലെ എംബസി ലക്ഷ്യമിട്ട് പറന്നത് 3 റോക്കറ്റ്

ഇന്ത്യൻ ജനാധിപത്യ ഭരണക്രമത്തിൽ ഗവർണർമാർ സ്വീകരിക്കേണ്ട മര്യാദകളും മിതത്വവും ഉണ്ട്. അത് മറികടന്നാണ് ഗവർണറുടെ
പ്രതികരണങ്ങൾ. അതുകൊണ്ട് പരസ്യമായ വിവാദങ്ങൾ ഒഴിവാക്കി നാടിന്റെ പ്രവർത്തനങ്ങൾക്കായി ഗവർണർ സർക്കാരുമായി സഹകരിച്ച് മുന്നോട്ടുപോകാൻ തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നു.

English summary
caa; oommen chandy against kerala governer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X