• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'മുസ്ലിം വോട്ട് കിട്ടാന്‍ ഇഎംഎസിനെയും അറഫാത്തിനെയും ഫോട്ടോ ഷോപ്പിലൂടെ ഒരുമിച്ച് ഇരുത്തിയത് പോലെ'

തിരുവനന്തപുരം: പൗരത്വ നിമയഭേദഗതിക്കെതിരായ സമരമുള്‍പ്പടേയുള്ള വിഷയങ്ങളില്‍ സിപിഎമ്മിനെതിരെ വിമര്‍ശനവുമായി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. മുൻ കാലങ്ങളിൽ ന്യൂനപക്ഷ വോട്ട് സ്വാധീനിക്കാൻ സിപിഎം ഇഎംഎസിനെയും യാസർ അറഫാത്തിനെയും ഫോട്ടോ ഷോപ്പിലൂടെ ഒരുമിച്ച് ഇരുത്തിയത് പോലെയോ 'ഞങ്ങൾ സദ്ദാം ഹുസൈന്റെ കൂടെയാണെങ്കിൽ ലീഗും കോൺഗ്രസും അമേരിക്കയുടെ കൂടെയാണ്' എന്ന് പറഞ്ഞത് പോലെയോ ആണ് പൗരത്വ വിഷയത്തിലും അവരുടെ നിലപാടെന്ന് കരുതുന്നത് സ്വാഭാവികമാണെന്ന് പികെ ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു.

സംഘ് പരിവാരമുണ്ടാക്കുന്ന വർഗ്ഗീയ ബോധത്തിൽ സ്വാധീനിക്കപ്പെടുക സംഘ് പരിവാർ അനുഭാവികൾ മാത്രമല്ല, മറ്റുള്ളവർ കൂടിയാണെന്നും അദ്ദേഹം വിശദമാക്കുന്നു. പികെ ഫിറോസിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

മുന്‍ കാലങ്ങളില്‍

മുന്‍ കാലങ്ങളില്‍

സിപിഎം മുൻ കാലങ്ങളിൽ ന്യൂനപക്ഷ വോട്ട് സ്വാധീനിക്കാൻ ഇഎംഎസിനെയും യാസർ അറഫാത്തിനെയും ഫോട്ടോ ഷോപ്പിലൂടെ ഒരുമിച്ച് ഇരുത്തിയത് പോലെയോ 'ഞങ്ങൾ സദ്ദാം ഹുസൈന്റെ കൂടെയാണെങ്കിൽ ലീഗും കോൺഗ്രസും അമേരിക്കയുടെ കൂടെയാണ്' എന്ന് പറഞ്ഞത് പോലെയോ ആണ് പൗരത്വ വിഷയത്തിലും അവരുടെ നിലപാടെന്ന് കരുതുന്നത് സ്വാഭാവികമാണ്. എന്നാൽ മറ്റൊരു ആങ്കിളിലൂടെ സിപിഎം നിലപാടിനെ നോക്കിക്കാണാനാണ് ഞാൻ

വിശദമാക്കാം.

വിശദമാക്കാം.

സംഘ് പരിവാരമുണ്ടാക്കുന്ന വർഗ്ഗീയ ബോധത്തിൽ സ്വാധീനിക്കപ്പെടുക സംഘ് പരിവാർ അനുഭാവികൾ മാത്രമല്ല, മറ്റുള്ളവർ കൂടിയാണ്. ജർമനിയിൽ ഹിറ്റ്‌ലർ 60 ലക്ഷം ജൂതരെ കൊന്നു തള്ളിയപ്പോൾ ആ രാജ്യത്തെ 7 കോടി ജനത നിശ്ശബ്ദമായിരുന്നു. അവരെല്ലാവരും നാസി പാർട്ടിയിലെ അംഗങ്ങളായിരുന്നില്ലെന്ന് മാത്രമല്ല പലരും നാസി വിരുദ്ധർ പോലുമായിരുന്നു. എന്നിട്ടും അവർ നിശ്ശബ്ദത പാലിച്ചു. അവരുടെ മനസ്സിനെ അതിന് പാകമാക്കാൻ ഹിറ്റ്‌ലർക്ക് സാധിച്ചു.

ആദ്യം സ്വാധീനിക്കപ്പെടുന്ന വിഭാഗം

ആദ്യം സ്വാധീനിക്കപ്പെടുന്ന വിഭാഗം

സംഘ്പരിവാരം സൃഷ്ടിക്കുന്ന പൊതു ബോധത്തിൽ ആദ്യം സ്വാധീനിക്കപ്പെടുന്ന വിഭാഗമാണ് കമ്മ്യൂണിസ്റ്റുകാർ. അടിസ്ഥാനപരമായി മതനിരാസമാണ് അവരുടെ പ്രത്യയശാസ്ത്രമെന്നത് അതിനൊരു കാരണമാണ്. സ്വന്തം അണികളെ സെക്കുലറൈസ് ചെയ്യുന്നതിൽ പരാജയപ്പെടുന്നതാണ് മറ്റൊരു കാരണം.

രണ്ട് വിഷയം

രണ്ട് വിഷയം

സംഘ്പരിവാരങ്ങൾ കുറെ കാലമായി പ്രചരിപ്പിക്കുന്ന രണ്ട് വിഷയമാണ് ഇന്ത്യയിൽ മുസ്ലിം ജനസംഖ്യ കൂടുന്നു എന്നതും ലവ് ജിഹാദും. ഇത് രണ്ടും ആദ്യം ഏറ്റെടുത്ത ആർഎസ്എസ് ഇതര നേതാവ് വിഎസ് അച്ചുതാനന്ദനാണ്. ന്യൂനപക്ഷ വിഭാഗത്തിൽപെട്ട ഇ അഹമ്മദ് സാഹിബ് കേന്ദ്ര മന്ത്രിയായപ്പോൾ ചങ്കിനേറ്റ കുത്തായി തോന്നിയതും ഇതേ നേതാവിനാണ്.

തീവ്രവാദികളുടെ സമരം

തീവ്രവാദികളുടെ സമരം

ഇനി നോക്കൂ.

മുനീർ സാഹിബ് കൊണ്ടു വന്ന എക്‌സ്പ്രസ് വേക്കെതിരെ ഇടതുപക്ഷം സമരം ചെയ്തപ്പോൾ അത് കുടിയിറക്കപ്പെടുന്നവന്റെ പ്രതിഷേധമായിരുന്നു. എന്നാൽ ദേശീയപാതാ വികസനത്തിനെതിരെ മലപ്പുറത്തുള്ളവർ സമരം ചെയ്തപ്പോൾ സിപിഎം മന്ത്രിക്കത് തീവ്രവാദികളുടെ സമരമായി.

കുഞ്ഞാലിക്കുട്ടി ജയിച്ചാൽ

കുഞ്ഞാലിക്കുട്ടി ജയിച്ചാൽ

പൊന്നാനിയിൽ ശ്രീരാമകൃഷ്ണൻ ജയിച്ചാൽ അത് മതേതരത്വമാണ്. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി ജയിച്ചാൽ കടകംപള്ളിക്കത് വർഗ്ഗീയതയുടെ ഉള്ളടക്കമായി. രാഷ്ട്രീയമായി ലീഗിന് അർഹതപ്പെട്ട അഞ്ചാം മന്ത്രിയുടെ ചർച്ച നടക്കുമ്പോൾ കൊടിയേരി ബാലകൃഷ്ണൻ പറഞ്ഞത് അത് കേരളത്തിന്റെ സാമുദായിക സന്തുലിതാവസ്ഥ തകർക്കുമെന്നാണ്. സമാന അഭിപ്രായം തന്നെയാണ് ബി.ജെ.പിയും പങ്ക് വെച്ചത്.

പ്രാകൃത ബോധം

പ്രാകൃത ബോധം

ഗെയിൽ പൈപ്പ് ലൈനെതിരെ വാതക ബോംബാണെന്ന് പറഞ്ഞ് ആദ്യം സമരം ചെയ്തത് പി രാജീവായിരുന്നു. അന്നത് പരിസ്ഥിതിയോടുള്ള പ്രതിബദ്ധതയായിരുന്നു. പിന്നീട് മലപ്പുറത്തുള്ളവർ സമരം ചെയ്തപ്പോൾ സി.പി.എമ്മിനത് ഏഴാം നൂറ്റാണ്ടിന്റെ പ്രാകൃത ബോധം പേറുന്നവരുടെ പ്രതിഷേധമായി.

മോഹനൻ മാസ്റ്ററാണ്

മോഹനൻ മാസ്റ്ററാണ്

കുപ്പു ദേവരാജും അജിതയും വെടിയേറ്റ് മരിച്ചപ്പോൾ അവർ വെറും മാവോയിസ്റ്റുകൾ മുസ്ലിം പേരുള്ള അലനും താഹയും മതരഹിത ജീവിതം നയിക്കുന്നവരായിട്ടു പോലും മാവോയിസത്തിന് പുറമെ ഇസ്ലാമിക തീവ്രവാദികൾ എന്ന വിശേഷണമാണ് അവർക്ക് ലഭിച്ചത്. പറയുന്നത് മോഹൻ ഭാഗവത് അല്ല. സി.പി.എമ്മിന്റ മോഹനൻ മാസ്റ്ററാണ്.

ആർഎസ്എസ് പൊതുബോധത്തിൽ

ആർഎസ്എസ് പൊതുബോധത്തിൽ

ആചാരങ്ങളെയും വിശ്വാസങ്ങളെയും തള്ളിപ്പറയുന്ന സിപിഎം പക്ഷേ അബ്ദുറബ്ബ് നിലവിളക്ക് കൊളുത്താതിരുന്നപ്പോൾ നിലവിളക്കുമായി അബ്ദുറബ്ബിന്റെ വേദിയിലേക്ക് മാർച്ച് നടത്തി. എല്ലാവരും നിലവിളക്ക് കൊളുത്തണമെന്ന ആർഎസ്എസ് പൊതുബോധത്തിൽ പാർട്ടി അണികളും സ്വാധീനിക്കപ്പെടുകയായിരുന്നു.

ഷിബിൻ വധം

ഷിബിൻ വധം

നാദാപുരത്ത് ഷിബിൻ കൊല്ലപ്പെട്ട സംഭവം നോക്കൂ. രാഷ്ട്രീയമായോ വർഗ്ഗീയമായോ യാതൊരു ബന്ധവുമില്ലാത്ത കൊലപാതകം. എന്നാൽ സിപിഎം പ്രവർത്തകർ എങ്ങിനെയാണ് അതിനോട് പ്രതികരിച്ചത്?! വിഷയം രാഷ്ട്രീയമാക്കുകയും ലീഗ് പ്രവർത്തകരെയും പാർട്ടി സ്ഥാപനങ്ങളെയുമൊക്കെ അക്രമിക്കുകയും ചെയ്താൽ നമുക്ക് മനസ്സിലാക്കാമായിരുന്നു. എന്നാൽ ഒരു വർഗ്ഗീയ കലാപത്തിനാണ് പാർട്ടി അണികൾ കോപ്പു കൂട്ടിയത്. പരമ്പരാഗതമായി സിപിഎമ്മിന് വോട്ടു ചെയ്തവരെ പോലും അവർ വെറുതെ വിട്ടില്ല. മുസ്ലിം വീടുകളും സ്ഥാപനങ്ങളുമൊക്കെ തെരഞ്ഞ് പിടിച്ച് കൊള്ളയടിക്കുകയും തീ വെക്കുകയും ചെയ്തു.

അങ്ങിനെ എത്രയെത്ര കാര്യങ്ങൾ

അങ്ങിനെ എത്രയെത്ര കാര്യങ്ങൾ

സാമ്പത്തിക സംവരണത്തിന്റെ കാര്യത്തിലും ഏക സിവിൽകോഡിന്റെ കാര്യത്തിലും ബിജെപിയുടേതല്ലാത്ത ഒരു നിലപാട് സിപിഎമ്മിനില്ല.

അങ്ങിനെ എത്രയെത്ര കാര്യങ്ങൾ...

പറഞ്ഞു വന്നത് ഇത്രേയുള്ളൂ. സിപിഎമ്മിലെ ചില നേതാക്കളെയും അണികളെയും കഴിഞ്ഞ കുറെ കാലമായി സെക്കുലറൈസ് ചെയ്യുന്നതിൽ ആ പാർട്ടി പരാജയമായിരുന്നു.

അനിവാര്യതയാണ്

അനിവാര്യതയാണ്

അത് ഒരു പരിധിവരെ മറി കടക്കാൻ ഇത്തരം സമരങ്ങളും ചർച്ചകളും ഉപകരിക്കുമെങ്കിൽ നാം തീർച്ചയായും അതിനെ സ്വാഗതം ചെയ്യണം. സിപിഎം ഒരു സ്വയം നവീകരണത്തിന്റെ പാതയിലേക്ക് അറിയാതെയാണ് സഞ്ചരിക്കുന്നതെങ്കിൽ പോലും മത നിരപേക്ഷ കേരളത്തിന് അതൊരനിവാര്യതയാണ്.

കയ്യടിക്കട്ടെ

കയ്യടിക്കട്ടെ

സിപിഎമ്മിന് കയ്യടിക്കുന്ന നിഷ്കുകൾ കയ്യടിക്കട്ടെ. ക്ലാസിലെ കുഴപ്പക്കാരെ പിടിച്ച് ക്ലാസ് ലീഡർമാരാക്കുന്ന അധ്യാപകരെ ഓർമ്മയില്ലേ. ആ ക്ലാസ് സമാധാനത്തോടെ മുന്നോട്ടു പോകാൻ അതുപകരിക്കാറുണ്ട്. ആ അർത്ഥത്തിലെങ്കിലും ഇതുപകരിക്കുമെങ്കിൽ നിഷ്കുകളുടെ കയ്യടി തുടരട്ടെ..

ഫേസ്ബുക്ക് പോസ്റ്റ്

പികെ ഫിറോസ്

സൗകര്യമുണ്ടെങ്കില്‍ ഇരുന്നാല്‍ മതിയെന്ന് അവതാരകന്‍;സന്ദീപ് വാര്യര്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി

സര്‍ക്കാറിന് വഴങ്ങി ഗവര്‍ണര്‍; പൗരത്വ നിമയത്തിനെതിരായ സര്‍ക്കാര്‍ നിലപാട് ഗവര്‍ണര്‍ സഭയില്‍ വായിച്ചു

English summary
caa; pk firoz about cpm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X