കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാഫഖി തങ്ങളുടെ കൊച്ചുമകന്‍ ബിജെപിയില്‍ നിന്ന് രാജിവച്ചു; പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: പൗരത്വ നിയമത്തില്‍ പ്രതിഷേധിച്ച് ബാഫഖി തങ്ങളുടെ കൊച്ചുമകന്‍ ബിജെപിയില്‍ നിന്ന് രാജിവച്ചു. ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന എക്‌സിക്യുട്ടീവ് അംഗമായ സയ്യിദ് താഹ ബാഫഖിയാണ് രാജിവച്ചത്. ബാഫഖി തങ്ങള്‍ ട്രസ്റ്റിന്റെ ചെയര്‍മാനായിരുന്ന ഇദ്ദേഹം കഴിഞ്ഞ ആഗസ്റ്റിലാണ് മുസ്ലിം ലീഗില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നത്. പൗരത്വ നിയമത്തില്‍ പ്രതിഷേധിച്ച് കൂടുതല്‍ പേര്‍ ബിജെപിയില്‍ നിന്ന് രാജിവയ്ക്കുമെന്നാണ് സൂചന.

Bjp

ഞാനൊരു ഇസ്ലാം മത വിശ്വാസിയാണ്. മറ്റു മതക്കാരുമായി അഭിപ്രായ വിത്യാസങ്ങളില്ല. എല്ലാവരുമായും തനിക്ക് നല്ല ബന്ധമാണ്. പക്ഷേ ഇന്ന് മുസ്ലിം സമുദായം പരിഭ്രാന്തിയിലാണ്. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം ശക്തിപ്പെട്ടിട്ടും ജനങ്ങളുടെ ആശങ്ക അകറ്റാന്‍ കേന്ദ്രം ഇടപെടുന്നില്ല.

മുസ്ലിം വീടുകളില്‍ യുപി പോലീസ് അഴിഞ്ഞാടി; കലാപകാരികളെ പോലെ, തെളിവുമായി ആക്ടിവിസ്റ്റുകള്‍മുസ്ലിം വീടുകളില്‍ യുപി പോലീസ് അഴിഞ്ഞാടി; കലാപകാരികളെ പോലെ, തെളിവുമായി ആക്ടിവിസ്റ്റുകള്‍

Recommended Video

cmsvideo
modi gave rs 46 crore to construct the country's biggest detention centre

എന്റെ സമുദായത്തെ ദുഃഖത്തിലാഴ്ത്തി ബിജെപിയില്‍ തുടരാന്‍ താല്‍പ്പര്യമില്ല. കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കുമോ എന്ന് താന്‍ ഇതുവരെ നോക്കുകയായിരുന്നു. പുതിയ നിയമത്തിന്റെ പേരില്‍ പല സംഭവങ്ങളും രാജ്യത്ത് നടക്കുന്നു. പാര്‍ലമെന്റ് പാസാക്കിയെങ്കിലും ജനവികാരം കണക്കിലെടുക്കാത്തത് എന്തുകൊണ്ടാണ്. ഒരു വിഭാഗത്തിന്റെ വികാരം തീരെ പരിഗണിക്കുന്നില്ല. അതുകൊണ്ടാണ് ബിജെപിയില്‍ നിന്ന് രാജിവയ്ക്കാന്‍ തീരുമാനിച്ചതെന്നും താഹ ബാഫഖി തങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

English summary
CAA Protest: Grand Son Of Bafaqi Thangal resigned from BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X