കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം; കോഴിക്കോട് ഇതര സംസ്ഥാനക്കാരെ ആക്രമിച്ചു

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത ഇതരസംസ്ഥാനക്കാരെ ഒരു സംഘം ആക്രമിച്ചു. നാദാപുരത്താണ് സംഭവം. ഇതര സംസ്ഥാനക്കാര്‍ താമസിക്കുന്ന വീട്ടില്‍ കയറിയാണ് ആക്രമിച്ചത്. ബിജെപി പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് മര്‍ദ്ദനമേറ്റവര്‍ പറഞ്ഞു. വധ ഭീഷണിയുണ്ടെന്നും ഭയന്ന് നാട്ടിലേക്ക് പോകുകയാണെന്നും മര്‍ദ്ദനമേറ്റവര്‍ അറിയിച്ചു.

28

മൂന്ന് ബംഗാള്‍ സ്വദേശികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഇയാള്‍ക്ക് തലയ്ക്കാണ് പരിക്കുള്ളത്. നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മുഖം മറച്ചെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ഇത് ബിജെപി പ്രവര്‍ത്തകരാണെന്ന് മര്‍ദ്ദനമേറ്റവര്‍ പറയുന്നു.

ഉടനെ നാട്ടിലേക്ക് തിരിച്ചുപോകണമെന്നും അല്ലെങ്കില്‍ കൊന്നുകളയുമെന്നും അക്രമികള്‍ പറഞ്ഞുവെന്ന് ആരോപണമുണ്ട്. തുടര്‍ന്ന് തൊഴിലാളികള്‍ നാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചിരിക്കുകയാണ്. പരിക്കേറ്റവര്‍ക്കൊപ്പമുള്ള എല്ലാവരും നാട്ടിലേക്ക് പോകുമെന്നാണ് പറയുന്നത്. അക്രമിസംഘത്തില്‍ പത്തു പേരുണ്ടായിരുന്നുവെന്നും ഇവര്‍ പറഞ്ഞു.

അസമില്‍ അടവ് മാറ്റി ബിജെപി സര്‍ക്കാര്‍; വമ്പന്‍ പ്രഖ്യാപനങ്ങള്‍, പ്രക്ഷോഭം ഉടന്‍ അവസാനിച്ചേക്കുംഅസമില്‍ അടവ് മാറ്റി ബിജെപി സര്‍ക്കാര്‍; വമ്പന്‍ പ്രഖ്യാപനങ്ങള്‍, പ്രക്ഷോഭം ഉടന്‍ അവസാനിച്ചേക്കും

Recommended Video

cmsvideo
Marriages in Kerala stages protest against NRC and CAB | Oneindia Malayalam

കഴിഞ്ഞദിവസം പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തില്‍ ഒട്ടേറെ ഇതരസംസ്ഥാനക്കാര്‍ പങ്കെടുത്തിരുന്നു. തുടര്‍ന്നാണ് ഇവര്‍ക്കെതിരെ ഭീഷണി ഉയര്‍ന്നതും ആക്രമണമുണ്ടായതും. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

English summary
CAA Protest: Migrant Labours attacked in Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X