കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിയമത്തെ എതിര്‍ക്കണം... 11 മുഖ്യമന്ത്രിമാര്‍ക്ക് പിണറായിയുടെ കത്ത്, ഒന്നിച്ച് നിന്ന് പോരാടാം!

Google Oneindia Malayalam News

Recommended Video

cmsvideo
മോദിക്കെതിരെ എല്ലാം സംസ്ഥാനങ്ങളുടെയും യുദ്ധം പിണറായി മുന്നില്‍ നിന്ന് നയിക്കും | Oneindia Malayalam

തിരുവനന്തപുരം: പൗരത്വ നിയമത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപി ഇതര സംസ്ഥാനങ്ങള്‍ക്ക് പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കത്തയച്ചിരിക്കുകയാണ്. 11 മുഖ്യമന്ത്രിമാര്‍ക്കാണ് കത്തയിച്ചിരിക്കുന്നത്. ആന്ധ്രപ്രദേശ്, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, ഒഡീഷ, പഞ്ചാബ്, ഛത്തീസ്ഗഡ്, എന്നീ സംസ്ഥാനങ്ങളും കത്തയച്ചവരുടെ കൂട്ടത്തിലുണ്ട്. പൗരത്വ നിയമം രാജ്യത്ത് അരക്ഷിത ഉണ്ടാക്കിയെന്നും ജനാധിപത്യവും മതേതരത്വും രാജ്യത്ത് നിലനിന്ന് കാണണം എന്നാഗ്രഹിക്കുന്നവരെല്ലാം അഭിപ്രായ വ്യത്യാസം മാറ്റിവെച്ച് യോജിച്ച് പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

1

കേരളത്തില്‍ ജനസംഖ്യ രജിസ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചെന്നും, ഇവരും സമാന നടപടി എടുക്കണമെന്നുമാണ് ആവശ്യം. കേരള നിയമസഭ പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കിയെന്ന കാര്യവും മുഖ്യമന്ത്രി കത്തില്‍ പറഞ്ഞിട്ടുമ്ട്. കഴിഞ്ഞ ദിവസങ്ങളിലായി കേരള നിയമസഭ പ്രമേയം പാസാക്കുകയും, പ്രതിപക്ഷവുമായി ചേര്‍ന്ന് സംയുക്ത പ്രതിഷേധങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ദേശീയ തലത്തിലേക്ക് കാര്യങ്ങള്‍ വ്യാപിപ്പിക്കുന്നു എന്ന സൂചനയാണ് മുഖ്യമന്ത്രി നല്‍കുന്നത്.

ഇതിനിടെ പൗരത്വ നിയമത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സിപിഎം രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ്. ഗവര്‍ണര്‍ നടത്തുന്നത് തരംതാഴ്ന്ന രാഷ്ട്രീയക്കളിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഗവര്‍ണര്‍ ബിജെപി സംസ്ഥാന അധ്യക്ഷനെ പോലെയാണ് പെരുമാറുന്നത്. പദവിക്ക് ചേരാത്ത പ്രസ്താവനകളാണ് ഗവര്‍ണറില്‍ നിന്നുണ്ടാവുന്നത്. പ്രമേയം നിയമപരമല്ലെന്ന് എന്തുകൊണ്ടാണ് അദ്ദേഹം പറയുന്നത്. ജനങ്ങളോട് അക്കാര്യം വിശദീകരിക്കാന്‍ അദ്ദേഹത്തിന് ബാധ്യതയുണ്ടെന്നും കോടിയേരി പറഞ്ഞു.

അതേസമയം പൗരത്വ നിയമത്തില്‍ സിപിഎമ്മുമായി സഹകരിച്ചുള്ള പ്രക്ഷോഭത്തിനില്ലെന്ന് യുഡിഎഫ്. സ്വന്തം നിലയില്‍ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു. നേരത്തെ സംയുക്ത പ്രക്ഷോഭം നടത്തിയത് പൗരത്വ നിയമത്തില്‍ കേരളം ഒന്നാണെന്ന സന്ദേശം നല്‍കാനാണെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു. ഇതിനിടെ ഗവര്‍ണര്‍ക്കെതിരെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും രംഗത്തെത്തി. പൗരത്വ ഭേദഗതി മതത്തിന്റെ പേരിലുള്ള വിവേചനമാണ്. നിയമസഭയുടെ അധികാര പരിധിയില്‍ നിന്ന് തന്നെയാണ് പ്രമേയം പാസാക്കിയതെന്നും ഗവര്‍ണര്‍ക്ക് മറുപടിയായി സ്പീക്കര്‍ പറഞ്ഞു.

പൗരത്വ നിയമത്തിന്റെ ഇറ്റാലിയന്‍ പരിഭാഷ രാഹുല്‍ ഗാന്ധിക്ക് നല്‍കാം.... പിന്നോട്ടില്ലെന്ന് അമിത് ഷാ!!പൗരത്വ നിയമത്തിന്റെ ഇറ്റാലിയന്‍ പരിഭാഷ രാഹുല്‍ ഗാന്ധിക്ക് നല്‍കാം.... പിന്നോട്ടില്ലെന്ന് അമിത് ഷാ!!

English summary
caa protest pinarayi vijayan wrote letter to 11 chief ministers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X