കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രമന്ത്രി വി മുരളീധരന് കോഴിക്കോട് കരിങ്കൊടി; പൗരത്വ നിയമത്തില്‍ ചര്‍ച്ചയില്ലെന്ന് മന്ത്രി

Google Oneindia Malayalam News

കോഴിക്കോട്: കേന്ദ്രമന്ത്രി വി മുരളീധരന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ടാഗോര്‍ ഹാളില്‍ പരിപാടിക്കെത്തിയ വേളയിലായിരുന്നു പ്രതിഷേധം. സമരക്കാരെ പോലീസ് തടഞ്ഞു. പൗരത്വ ഭേദഗതി നിയമത്തില്‍ ചില ഭേദഗതികള്‍ വി മുരളീധരന്‍ കഴിഞ്ഞദിവസം തിരുവനന്തപുരത്ത് സൂചിപ്പിച്ചിരുന്നു.

V

മതപീഡനം കാരണമല്ലാതെ, ജോലി ആവശ്യാര്‍ഥം രാജ്യത്ത് വരുന്നവര്‍ക്ക് വേണമെങ്കില്‍ വര്‍ക്ക പെര്‍മിറ്റ് നല്‍കുന്നതിനുള്ള സംവിധാനമുണ്ടാക്കാമെന്നാണ് മുരളീധരന്‍ പറഞ്ഞിരുന്നത്. എന്നാല്‍ പൗരത്വ ഭേദഗതി നിയമത്തില്‍ യാതൊരു ചര്‍ച്ചയ്ക്കും കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ല എന്ന് കോഴിക്കോട് അദ്ദേഹം പറഞ്ഞു.

യോജിച്ച പോരാട്ടത്തിന് മമതയുടെ ആഹ്വാനം; മുഖ്യമന്ത്രിമാര്‍ക്ക് കത്ത്, ഐക്യമാണ് വേണ്ടത്യോജിച്ച പോരാട്ടത്തിന് മമതയുടെ ആഹ്വാനം; മുഖ്യമന്ത്രിമാര്‍ക്ക് കത്ത്, ഐക്യമാണ് വേണ്ടത്

പൗരത്വ നിയമത്തിനെതിരെ വ്യാപക പ്രതിഷേധം നടക്കുന്നില്ല. വ്യാപക പ്രതിഷേധമെന്നത് മാധ്യമ സൃഷ്ടിയാണ്. സമരക്കാര്‍ അക്രമം പ്രവര്‍ത്തിച്ചപ്പോഴാണ് പോലീസ് വെടിവച്ചത്. പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതില്‍ വിട്ടുവീഴ്ചയില്ല. എന്‍ആര്‍സി ദേശവ്യാപകമാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു.

English summary
CAA Protest: SFI Black Flag Against Union Minister V Muraleedharan in Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X