കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിയമത്തെ കുറിച്ച് പഠിക്കാതെ ചര്‍ച്ചയ്ക്ക് പോവരുത്; നിര്‍ദ്ദേശവുമായി ആര്‍എസ്എസ്

Google Oneindia Malayalam News

പാലക്കാട്: പൗരത്വ നിയമം വിശദീകരിച്ചുകൊണ്ട് ദേശീയ തലത്തില്‍ തന്നെ നടത്തി വരുന്ന പ്രചാരണ പരിപാടികള്‍ക്ക് സംസ്ഥാനത്ത് നിന്നും വേണ്ടത്ര രീതിയിലുള്ള പ്രതികരണം ഉണ്ടാക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടില്ലെന്ന വിമര്‍ശനം ആര്‍ എസ് എസ് നേതൃത്വത്തിനിടയില്‍ ശക്തമാവുന്നു.

നിയമത്തെ വിശദീകരിച്ചു കൊണ്ടുള്ള ഗൃഹസന്ദര്‍ശനം ഉള്‍പ്പടേയുള്ള പരിപാടികളില്‍ പലിയിടങ്ങളിലും ബിജെപിക്ക് ​എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിരുന്നു. ഇതോടെയാണ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശവുമായി രംഗത്ത് വന്നിരിക്കുകയാണ് ആര്‍ എസ് എസ് നേതൃത്വം. വിശദാംശങ്ങള്‍ ഇങ്ങനെ..

അനാവശ്യ തര്‍ക്കം പാടില്ല

അനാവശ്യ തര്‍ക്കം പാടില്ല

പൗരത്വ നിയമത്തെ അനുകൂലിച്ചുകൊണ്ട് നടത്തുന്ന പ്രചാരണ പരിപാടികളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ജനങ്ങളുമായി അനാവശ്യ തര്‍ക്കത്തിന് നില്‍ക്കരുതെന്നാണ് ആര്‍ എസ് എസ് നേതൃത്വത്തിന്‍റെ പ്രധാന നിര്‍ദ്ദേശം. ഇത്തരം തര്‍ക്കങ്ങള്‍ നേരത്തെ ചിലയിടങ്ങളില്‍ നേരത്തെ പ്രശ്നങ്ങളില്‍ കലാശിച്ചിരുന്നു.

പിന്നോട്ട് പോവില്ല

പിന്നോട്ട് പോവില്ല

പൗരത്വ നിയമം നടപ്പാക്കുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്നോട്ട് പോവില്ലെന്നും ആര്‍ എസ് എസ് നേതാക്കള്‍ വ്യക്തമാക്കുന്നു. ന്യൂനപക്ഷ വോട്ടുബാങ്ക് നഷ്ടപ്പെടുമെന്ന ആശങ്കയാണ് നിമയത്തിനെതിരെ തിരിയാന്‍ കോണ്‍ഗ്രസ്, ഇടതുപക്ഷ പാര്‍ട്ടികളെ പ്രേരിപ്പിച്ചതെന്നും നേതാക്കള്‍ വിമര്‍ശിക്കുന്നു.

വോട്ട് ബാങ്ക് ലക്ഷ്യമിട്ട്

വോട്ട് ബാങ്ക് ലക്ഷ്യമിട്ട്

പൗരത്വ നിയമം അനുസരിച്ച് ഇന്ത്യയിലെ മുസ്ലീമുങ്ങളെ മുഴുവന്‍ പുറത്താക്കുമെന്ന അവര്‍ പറയുന്നത് വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ്. നിയമത്തിലെ വസ്തുതകള്‍ മുസ്ലിം വിഭാഗത്തില്‍ പെട്ടവരെ കൃത്യമായും വ്യക്തമായും ധരിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് സാധിക്കണമെന്നും ആര്‍എസ് നേതൃത്വം നിര്‍ദ്ദേശിച്ചു.

ആരുമായും

ആരുമായും

പൗരത്വ നിമയ ഭേദഗതിയുമായി ബന്ധപ്പെട്ട് ആരുമായും ചര്‍ച്ചയ്ക്കും സംവാദത്തിനും തയ്യാറാവാണം. എന്നാല്‍ അതില്‍ പങ്കെടുക്കുന്നവര്‍ നിയമത്തെക്കുറിച്ചും അതിന്‍റെ ചരിത്ര പശ്ചാത്തലത്തെക്കുറിച്ചുമെല്ലാം വ്യക്തമായി പഠിക്കാന്‍ തയ്യാറാകണം.

വൈകാരികപരമായ സമീപനം പാടില്ല

വൈകാരികപരമായ സമീപനം പാടില്ല

വസ്തുതകളുടെ അടിസ്ഥാനത്തിലായിരിക്കണം വിഷയം അവതരിപ്പിക്കേണ്ടത്. വൈകാരികപരമായ സമീപനം പാടില്ല. ചാനല്‍ ചര്‍ച്ചകളില്‍ നിയമത്തെ കുറിച്ച് പറയാതെ രാഷ്ട്രീയം മാത്രം പറയുന്ന സമീപനമാണ് മുതിര്‍ന്ന നേതാക്കള്‍ വരെ സ്വീകരിക്കുന്നതെന്ന് വിമര്‍ശനവും ശക്തമാണ്.

മറുപക്ഷത്തിന്‍റെ അനുമതിയോടെ

മറുപക്ഷത്തിന്‍റെ അനുമതിയോടെ

എല്ലാ വിഭാഗങ്ങളിലും പെട്ടവരുമായി ആശയസംവാദം നടത്തണം. അനാവശ്യ തര്‍ക്കങ്ങള്‍ ഉണ്ടാക്കിയാല്‍ അത് അച്ചടക്കലംഘനായി വിലയിരുത്തും. സമ്പര്‍ത്തക്കിന്‍റെ ഫോട്ടോ എടുക്കുന്നത് മറുപക്ഷത്തിന്‍റെ അനുമതിയോടെ മാത്രമാവണം. ഒരു കാരണവശാലും പ്രകോപനപരമായ അവസ്ഥയിലേക്ക് കാര്യങ്ങല്‍ പോവരുതെന്നും ആര്‍എസ്എസ് വ്യക്തമാക്കുന്നു.

എതിര്‍പ്പ്

എതിര്‍പ്പ്

പൗരത്വ വിഷയത്തിലുള്ള പ്രചാരണങ്ങള്‍ കേരളത്തില്‍ വേണ്ടത്ര ഗുണം ചെയ്യുന്നില്ലെന്ന് വിമര്‍ശനം പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിനുണ്ടെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ബിജെപി സംസ്ഥാനത്ത് നടത്തിയ ആദ്യ ജനസമ്പര്‍ക്ക പരിപാടിയില്‍ തന്നെ എതിര്‍പ്പ് നേരിടേണ്ടി വന്നത് പാര്‍ട്ടിക്ക് വലിയ ക്ഷീണമാവുകയായിരുന്നു

റിജിജുവിനോട്

റിജിജുവിനോട്

വീട്ടിലെത്തിയ കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിനോട് പൗരത്വ നിയമഭേദഗതിയിലെ വിയോജിപ്പ് സാഹിത്യകാരന്‍ ജോര്‍ജ്ജ് ഓണക്കൂര്‍ പരസ്യമായി വ്യക്തമാക്കി. നിയമഭേദഗതിയില്‍ നിന്ന് ഒരു മതവിഭാഗത്തെ ഒഴിവാക്കി ആറ് മതങ്ങളെ മാത്രം ഉള്‍പ്പെടുത്തിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ജോര്‍ജ്ജ് ഓണക്കൂര്‍ പറഞ്ഞു.

ഗുണം ചെയ്യുന്നില്ല

ഗുണം ചെയ്യുന്നില്ല

ഇതേസമയം തന്നെയാണ് പൗരത്വ നിയമത്തെ അനുകൂലിച്ചു കൊണ്ടുള്ള പ്രചാരണം കേരളത്തില്‍ വേണ്ടത്ര ഗുണം ചെയ്യുന്നില്ലെന്ന് ബിജെപി കേന്ദ്ര നേതൃത്വം വിലയിരുത്തുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്. പാര്‍ട്ടിക്കാര്‍ക്ക് പോലും സംശയങ്ങള്‍ മാറിയിട്ടില്ലെന്നും ആദ്യം അവരെയാണ് ബോധവത്കരിക്കേണ്ടെന്നും കേന്ദ്ര നേതൃത്വം വെളിപ്പെടുത്തിയെന്ന മനോരമയുടെ റിപ്പോര്‍ട്ടും പുറത്തുവന്നത്.

ഇവര്‍

ഇവര്‍

കൊച്ചിയില്‍ നടന്ന ബിജെപി നേതൃയോഗത്തില്‍ പങ്കെടുത്ത കേന്ദ്ര സഹസംഘടനാ ജനറല്‍ സെക്രട്ടറി ശിവപ്രകാശും ജിവിഎല്‍ നരസിംഹറാവും എംപിയുമായി പ്രചാരണമെന്നും കേളത്തില്‍ വേണ്ടത്ര ഗുണം ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു. നിയമത്തിനെതിരെ ഭരണ, പ്രതിപക്ഷ സംഘടനകള്‍ യോജിച്ച് നടത്തുന്ന സമരങ്ങളെ പ്രതിരോധിക്കാന്‍ സംസ്ഥാനത്തെ പാര്‍ട്ടിക്ക് കഴിയുന്നില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നു.

 മരട്: സിനിമയിലെ എന്‍റെ ക്ലൈമാക്സ് ഇതായിരിക്കില്ലെന്ന് പ്രിയദര്‍ശന്‍, നേതാക്കളേയും ഉദ്യോഗസ്ഥരേയും.. മരട്: സിനിമയിലെ എന്‍റെ ക്ലൈമാക്സ് ഇതായിരിക്കില്ലെന്ന് പ്രിയദര്‍ശന്‍, നേതാക്കളേയും ഉദ്യോഗസ്ഥരേയും..

 'അത് ഭീകരാക്രമണം'; തീവ്രവാദ ബന്ധം ആരോപിച്ച് 21 സൗദി സൈനിക വിദ്യാര്‍ത്ഥികളെ അമേരിക്ക പുറത്താക്കി 'അത് ഭീകരാക്രമണം'; തീവ്രവാദ ബന്ധം ആരോപിച്ച് 21 സൗദി സൈനിക വിദ്യാര്‍ത്ഥികളെ അമേരിക്ക പുറത്താക്കി

English summary
CAA; This is what RSS suggetion to BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X