കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിയുടെ നിര്‍ദ്ദേശത്തിന് പുല്ലുവില: ഹോര്‍ട്ടികോര്‍പ്പ് ഉദ്യോഗസ്ഥരുടെ ഉദാസീനത വട്ടവടയിലെ കാബേജ് കൃഷി വെള്ളത്തില്‍

  • By Desk
Google Oneindia Malayalam News

മറയൂര്‍: മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടും പച്ചക്കറി സംഭരിക്കുന്നതിന് ഹോര്‍ട്ടി കോര്‍പ്പ് നടപടി സ്വീകരിച്ചില്ല. വാങ്ങാന്‍ ആളില്ലാത്തതിനാല്‍ വിളവെടുപ്പ് വൈകി കൃഷി നശിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിലാണ്.. കനത്ത മഴയില്‍ അഴുകി നശിച്ചത് ക്വിന്റല് കണക്കിന് കാബേജുകളാണ്. കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് കൃഷിയില്‍ നിന്ന് ഉണ്ടാത്. കടബാധ്യതയില്‍ മുങ്ങി വട്ടവടയിലെ ശീതകാല പച്ചക്കറി കര്‍ഷകര്‍ നിലവില്‍ ഏറെ ദുരിതം അനുഭവി്കുയാണ്. കഴിഞ്ഞ മാസമാണ് പൊതു പരിപാടുകളുമായി ബന്ധപ്പെട്ട് മന്ത്രി വി എസ് സുനില്‍ കുമാര്‍ വട്ടവടയിലെ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.

വിളവെടുപ്പിന് പാകമായ വിളകള്‍ ശേഖരിക്കുവാന്‍ ഒപ്പമുണ്ടായിരുന്ന ഹോര്‍ട്ടികോര്‍പ്പ് ഉദ്യോഗസ്ഥരോട് മന്ത്രി നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മന്ത്രിയുടെ സന്ദര്‍ശനം കഴിഞ്ഞ് മൂന്നാഴ്ചകളായിട്ടും ഹോര്‍ട്ടികോര്‍പ്പിന്റെ ഭാഗത്തു നിന്നു യാതൊരു വിധ നടപടികളും ഉണ്ടായില്ല. പച്ചക്കറികള്‍ സംഭരിക്കുന്നതിന് നടപടി സ്വീകരിക്കാത്തതിനാല്‍ വിളവെടുക്കാനും കഴിഞ്ഞില്ല. ഇതോടെ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ വിളവെടുപ്പിന് പാകമായ കാബേജുകള്‍ വെള്ളം കയറി അഴുകി നശിക്കുകയും ചെയ്തു. ബാങ്ക് വായ്പയെടുത്തും പലിശയ്ക്ക് കടംവാങ്ങിയും ഇറക്കിയ കൃഷി വെള്ളത്തിലായതോടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് വട്ടവടയിലെ കാര്‍ഷിക മേഖലയില്‍ ഉണ്ടായിരിക്കുന്നത്.

news

മന്ത്രി സന്ദര്‍ശിച്ച പച്ചക്കറിപ്പാടത്തിലെ വിളകള്‍ തന്നെയാണ് വെള്ളം കയറി നശിച്ചത്. ഒരാഴ്ചയ്ക്കു മുമ്പെങ്കിലും ഈ വിളകള്‍ ഹോര്‍ട്ടികോര്‍പ്പ് ശേഖരിച്ചിരുന്നുവെങ്കില്‍ കര്‍ഷകരുടെ ഭീമമായ നഷ്ടം ഒഴിവാകുമായിരുന്നു. ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്നും കര്‍ഷകരെ രക്ഷിക്കുവാനും കൃഷി ലാഭകരമാക്കുന്ന വിധത്തിലുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതിനിടയിലുമാണ് ഉദ്യോഗസ്ഥരുടെ ഇരട്ടത്താപ്പു നയം. കാലാവസ്ഥ പ്രവചനാതീതമായി തുടരുന്നതിനാല്‍ പാകമായ വിളകള്‍ സംഭരിക്കുന്നതിന് യാതൊരു വിധ കാലതാമസവും വരുത്തരുതെന്നാണ് കര്‍ഷകകരുടെ ആവശ്യം.

English summary
cabbage cultivation worsened cause of failures from Horticorp officers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X