കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കളക്ടര്‍ ബ്രോയ്ക്കും പാലക്കാട് കളക്ടര്‍ക്കും മാറ്റമില്ല; 12 ജില്ലകളിലെ കളക്ടര്‍മാരെ മാറ്റി...

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ 12 ജില്ലകളിലെ കളക്ടര്‍മാരെ സര്‍ക്കാര്‍ സ്ഥലം മാറ്റി. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് കളക്ടര്‍മാരെ സ്ഥലം മാറ്റാന്‍ തീരുമാനമായത്. കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍ പ്രശാന്ത്, പാലക്കാട് കളക്ടര്‍ മേരിക്കുട്ടി എന്നിവരൊഴികെ 12 ജില്ലകളിലെ കളക്ടര്‍മാരെയും സ്ഥലം മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കി.

എസ് വെങ്കടേശപതി(തിരുവനന്തപുരം), ടി മിത്ര (കൊല്ലം), ആര്‍ ഗിരിജ(പത്തനംതിട്ട), വീണാമാധവന്‍(ആലപ്പുഴ), സിഎ ലത(കോട്ടയം), ജിആര്‍ ഗോപു(ഇടുക്കി), കെ മുമ്മദ് വൈ സഫീറുള്ള(എറണാകുളം), എ കൗശിഗന്‍(തൃശ്ശൂര്‍), എ ഷൈന മോള്‍(മലപ്പുറം), ബിഎസ് തിരുമേനി(വയനാട്), മിര്‍മുഹമ്മദ് അലി(കണ്ണൂര്‍), ജീവന്‍ ബാബു(കാസര്‍കോട്) എന്നിവരാണ് പുതിയ കളക്ടര്‍മാര്‍.

Read More: ന്യൂമാന്‍ കോളേജ് അധ്യാപകന്‍ ടിജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ നാലാം പ്രതി കീഴടങ്ങി...

District collector

തിരുവനന്തപുരം കളക്ടര്‍ ആയിരുന്ന ബിജു പ്രഭാകറിനെ കൃഷി ഡയറക്ടര്‍ ആയി നിയമിച്ചു. എസ് ഹരികിഷോറിനെ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടറും കൊച്ചി കളക്ടറായിരുന്ന എം ജി രാജമാണിക്യത്തെ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എംഡിയായും മന്ത്രിസഭായോഗം നിയമിച്ചു. രാജമാണിക്യത്തിന് എക്‌സൈസ് അഡീഷണല്‍ കമ്മീഷണറുടെ ചുമതലകൂടി ഉണ്ടാകും

കേശവേന്ദ്ര കുമാറിനെ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡയറക്ടര്‍ ആയി നിയമിച്ചു. ഫുഡ്‌സേഫ്റ്റി കമ്മീഷണര്‍, സോഷ്യല്‍ ജസ്റ്റിസ്സ് ഡയറക്ടര്‍ എന്നീ ചുമതലകള്‍ കൂടി ഉണ്ടാകും. പി ബാലകിരണിനെ ഐടി മിഷന്‍ ഡയറക്ടര്‍, ഇ ദേവദാസനെ സര്‍വ്വേ ആന്റ് ലാന്റ് റിക്കോര്‍ഡ്‌സ് ഡയറക്ടറായും നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

Read More: മന്ത്രി എകെ ബാലന്‍ തുണയായി; ലണ്ടന്‍ സ്കൂള്‍ ഓഫ് എക്ണോമിക്സില്‍ പഠിക്കാന്‍ ബിനീഷിന് ധനസഹായം...

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
LDF Cabinet appoint new collectors for 12 districts.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X