Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്കൂൾ പ്രവേശനത്തിന് വാക്സിനേഷൻ നിർബന്ധമാക്കി! ആരോഗ്യനയത്തിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം...

ആരോഗ്യവകുപ്പിനെ രണ്ടായി വിഭജിക്കാനും പുതിയ ആരോഗ്യനയത്തിൽ ശുപാർശയുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ ആരോഗ്യനയത്തിന്റെ കരടിന് മന്ത്രിസഭ അംഗീകാരം നൽകി. സ്കൂൾ പ്രവേശനത്തിന് വാക്സിൻ നിർബന്ധമാക്കിയത് ഉൾപ്പെടെ ഒട്ടേറെ ശുപാർശകളടങ്ങിയ ആരോഗ്യനയത്തിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്.

ആരോഗ്യവകുപ്പിനെ രണ്ടായി വിഭജിക്കാനും പുതിയ ആരോഗ്യനയത്തിൽ ശുപാർശയുണ്ട്. പൊതുജനാരോഗ്യം, ക്ലിനിക്കൽ സേവനം എന്നിങ്ങനെ രണ്ടായാണ് ആരോഗ്യവകുപ്പിനെ വിഭജിക്കുക. ഇതിനുപുറമേ ആരോഗ്യരംഗത്തെ കച്ചവടനൽക്കരണത്തിൽ നിന്ന് മോചിപ്പിക്കാനും, ജീവിതശൈലി രോഗങ്ങളുടെ നിയന്ത്രണത്തിന് നടപടി സ്വീകരിക്കാനും ആരോഗ്യനയത്തിൽ നിർദേശമുണ്ട്.

pinarayi

വാക്സിനേഷൻ ക്യാമ്പയിനെതിരെ കുപ്രചരണം വ്യാപകമായതാണ് സ്കൂൾ പ്രവേശനത്തിന് വാക്സിനേഷൻ രേഖ ഹാജരാക്കണമെന്ന നിർദേശത്തിന് കാരണം. ഇതുകൂടാതെ വാക്സിൻ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും ആരോഗ്യനയത്തിൽ ശുപാർശയുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനസമയം വൈകീട്ട് ആറു മണി വരെയാക്കും, പ്രമേഹം, ക്യാൻസർ, തുടങ്ങിയ രോഗങ്ങളെല്ലാം പ്രത്യേകമായി പരിഗണിക്കും, കൃത്യമായ ബോധവൽക്കരണം നൽകും തുടങ്ങിയ ഒട്ടേറെ നിർദേശങ്ങളും ആരോഗ്യനയത്തിൽ ഇടംപിടിച്ചിട്ടുണ്ട്.

കൂടുതൽ വാർത്തകൾ:

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+