കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്കൂൾ പ്രവേശനത്തിന് വാക്സിനേഷൻ നിർബന്ധമാക്കി! ആരോഗ്യനയത്തിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം...

ആരോഗ്യവകുപ്പിനെ രണ്ടായി വിഭജിക്കാനും പുതിയ ആരോഗ്യനയത്തിൽ ശുപാർശയുണ്ട്.

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ ആരോഗ്യനയത്തിന്റെ കരടിന് മന്ത്രിസഭ അംഗീകാരം നൽകി. സ്കൂൾ പ്രവേശനത്തിന് വാക്സിൻ നിർബന്ധമാക്കിയത് ഉൾപ്പെടെ ഒട്ടേറെ ശുപാർശകളടങ്ങിയ ആരോഗ്യനയത്തിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്.

''ഭാര്യ പറഞ്ഞു, വാക്സിൻ നൽകിയില്ല''; കുത്തിവെയ്പ്പ് എടുത്ത കുഞ്ഞുങ്ങളുണ്ടെന്ന് ഓർക്കണമായിരുന്നു...''ഭാര്യ പറഞ്ഞു, വാക്സിൻ നൽകിയില്ല''; കുത്തിവെയ്പ്പ് എടുത്ത കുഞ്ഞുങ്ങളുണ്ടെന്ന് ഓർക്കണമായിരുന്നു...

ആരോഗ്യവകുപ്പിനെ രണ്ടായി വിഭജിക്കാനും പുതിയ ആരോഗ്യനയത്തിൽ ശുപാർശയുണ്ട്. പൊതുജനാരോഗ്യം, ക്ലിനിക്കൽ സേവനം എന്നിങ്ങനെ രണ്ടായാണ് ആരോഗ്യവകുപ്പിനെ വിഭജിക്കുക. ഇതിനുപുറമേ ആരോഗ്യരംഗത്തെ കച്ചവടനൽക്കരണത്തിൽ നിന്ന് മോചിപ്പിക്കാനും, ജീവിതശൈലി രോഗങ്ങളുടെ നിയന്ത്രണത്തിന് നടപടി സ്വീകരിക്കാനും ആരോഗ്യനയത്തിൽ നിർദേശമുണ്ട്.

pinarayi

വാക്സിനേഷൻ ക്യാമ്പയിനെതിരെ കുപ്രചരണം വ്യാപകമായതാണ് സ്കൂൾ പ്രവേശനത്തിന് വാക്സിനേഷൻ രേഖ ഹാജരാക്കണമെന്ന നിർദേശത്തിന് കാരണം. ഇതുകൂടാതെ വാക്സിൻ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും ആരോഗ്യനയത്തിൽ ശുപാർശയുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനസമയം വൈകീട്ട് ആറു മണി വരെയാക്കും, പ്രമേഹം, ക്യാൻസർ, തുടങ്ങിയ രോഗങ്ങളെല്ലാം പ്രത്യേകമായി പരിഗണിക്കും, കൃത്യമായ ബോധവൽക്കരണം നൽകും തുടങ്ങിയ ഒട്ടേറെ നിർദേശങ്ങളും ആരോഗ്യനയത്തിൽ ഇടംപിടിച്ചിട്ടുണ്ട്.

കൂടുതൽ വാർത്തകൾ:

മക്കൾക്ക് പ്രായം 24! അവർക്ക് വാക്സിൻ നൽകിയിട്ടില്ലെന്നത് സത്യം... എല്ലാം ഭാര്യയുടെ തീരുമാനപ്രകാരം...മക്കൾക്ക് പ്രായം 24! അവർക്ക് വാക്സിൻ നൽകിയിട്ടില്ലെന്നത് സത്യം... എല്ലാം ഭാര്യയുടെ തീരുമാനപ്രകാരം...

കടിച്ച പാമ്പിനെ തിരിച്ചു കടിച്ച് യുവാവിന്റെ പ്രതികാരം! പാമ്പിന്റെ തല വായിലെടുത്ത് ചവച്ചു! ബോധം പോയികടിച്ച പാമ്പിനെ തിരിച്ചു കടിച്ച് യുവാവിന്റെ പ്രതികാരം! പാമ്പിന്റെ തല വായിലെടുത്ത് ചവച്ചു! ബോധം പോയി

കാണാതായ മലയാളി ദമ്പതികളുടെ മൃതദേഹം സൗദിയിലെ മരുഭൂമിയിൽ; ആരുമില്ലാത്ത സ്ഥലത്ത്... ദുരൂഹത...കാണാതായ മലയാളി ദമ്പതികളുടെ മൃതദേഹം സൗദിയിലെ മരുഭൂമിയിൽ; ആരുമില്ലാത്ത സ്ഥലത്ത്... ദുരൂഹത...

English summary
cabinet approved the draft of new health policy of kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X