സംസ്ഥാനത്ത് ഓട്ടോ-ടാക്സി നിരക്ക് വർധിപ്പിച്ചു; മന്ത്രിസഭയുടെ അംഗീകാരം, മിനിമം ചാർജ് 25 ഉം 170ഉം!
തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ-ടാക്സി നിരക്ക് വർധിപ്പിക്കാൻ മന്ത്രിസഭയുടെ അംഗീകാരം. ഇന്ധന വിലവർധനയുടെ പശ്ചാത്തലത്തിൽ ജസ്റ്റിസ് എം രാമചന്ദ്രൻ കമ്മിഷൻ സർക്കാരിനു സമർപ്പിച്ച ശുപാർശ പ്രകാരമാണ് തീരുമാനം. ഓട്ടോയുടെ മിനിമം ചാർജ് 20ൽ നിന്ന് 25ഉം ടാക്സിയുടേത് 150ൽനിന്ന് 175 രൂപയുമാക്കി.
ഓട്ടോറിക്ഷ മിനിമം നിരക്ക് 30 രൂപയായും ടാക്സി നിരക്ക് 200 രൂപയായും എൻജിൻ ശേഷി 1500 സിസിക്കു മുകളിലുള്ള ടാക്സികളുടെ മിനമം നിരക്ക് 250 രൂപയും ആക്കാനായിരുന്നു ജസ്റ്റിസ് എം രാമചന്ദ്രൻ കമ്മീഷന്റെ ശുപാർശ. എന്നാൽ മന്ത്രിസഭ ഇത് അംഗീകരിച്ചില്ല.

നിലവില്‍ 1.25 കിലോമീറ്റര്‍ വരെ ഓട്ടോറിക്ഷയ്ക്ക് മിനിമം ചാര്‍ജ് 20 രൂപയും ടാക്‌സിയ്ക്ക് മിനിമം ചാര്‍ജ് അഞ്ചു കിലോമീറ്റര്‍ വരെ 150 രൂപയുമാണ്. നേരത്തെ നിരക്ക് വര്‍ധന ആവശ്യപ്പെട്ട് ഓട്ടോ-ടാക്സി തൊഴിലാളികള്‍ സമരം പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications