Get Updates
Get notified of breaking news, exclusive insights, and must-see stories!

പരസ്യപ്രതികരണം : ഐ പി എസ്സുകാര്‍ക്കെതിരെ മന്ത്രിസഭയുടെ രൂക്ഷവിമര്‍ശനം

തിരുവനന്തപുരം : പരസ്യപ്രതികരണം നടത്തിയ ഐ പി എസ്സുക്കാര്‍ക്കെതിരെ മന്ത്രി സഭയുടെ രൂക്ഷവിമര്‍ശനം. ഡി ജി പി ജേക്കബ് തോമസിന്റെ പരസ്യ പ്രതികരണവും പോലിസ് തലപ്പത്ത് നടന്ന പ്രശ്‌നങ്ങളും മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയാവുകയായിരുന്നു. സിവില്‍ സര്‍വീസ് ചട്ടം ലംഘിച്ച് പരസ്യപ്രതികരണം നടത്തുന്ന മുതിര്‍ന്ന ഐ.പി.എസ്., ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു.

സെക്രട്ടറിയേറ്റിന്റെ പുതിയ അനക്‌സ് കെട്ടിടത്തിന്റെ അഗ്നിശമനസേനയുടെ അനുമതി കിട്ടാത്തതില്‍ ഉദ്ഘാടനം മാറ്റിവയ്ക്കാന്‍ ചേര്‍ന്ന മന്ത്രി സഭായോഗത്തിലാണ് വിമര്‍ശിച്ചത്. എന്നാല്‍ ജേക്കബ് തോമസ് അഗ്നിശമനസേനാ മേധാവിയായിരിക്കെ ഏര്‍പ്പെടുത്തിയ നിബന്ധനകളാണ് അംഗീകാരം വൈകിയതെന്നും മന്ത്രിസഭയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.

cabinet

എന്നാല്‍ വികാരങ്ങളികപ്പെട്ട് അത്തരത്തില്‍ തീരുമാനമെടുക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡി.ജി.പി., എ.ഡി.ജി.പി. റാങ്കുകളിലുള്ള ഉദ്യോഗസ്ഥരുടെ അച്ചടക്കലംഘനവും സമൂഹമാധ്യമങ്ങളിലൂടെയുള്ള അഭിപ്രായപ്രകടനങ്ങളും തടയാന്‍ കര്‍ശന നടപടി വേണമെന്ന് മന്ത്രിമാര്‍ നിര്‍ദ്ദേശിച്ചു. സര്‍ക്കാരിനെ മോശമാക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ പൊതുവേദിയില്‍ പറയുന്ന ഐ.പി.എസ്സുകാരുടെ പെരുമാറ്റം കേരളത്തിലല്ലാതെ മറ്റെങ്ങും നടക്കില്ലെന്ന് ചില മന്ത്രിമാര്‍ പറഞ്ഞു.

ഡി.ജി.പി.മാരായ ജേക്കബ് തോമസും ടി.പി.സെന്‍കുമാറും പരസ്യമായി കൊമ്പുകോര്‍ത്തത് സമൂഹമാധ്യമങ്ങളിലും ചര്‍ച്ചയായിരുന്നു. ജേക്കബ് തോമസിനെ പിന്തുണച്ച് എ.ഡി.ജി.പി. ഋഷിരാജ്‌സിങ് രംഗത്തുവന്നതോടെ േപോലീസ് തലപ്പത്തെ തര്‍ക്കം മുറുകുകയായിരുന്നു. അനക്‌സ് കെട്ടിടത്തിന് അഗ്‌നിശമനസേനയുടെ അനുമതിക്ക് തടസ്സമായ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരം നിര്‍ദ്ദേശിക്കാന്‍ ചീഫ് സെക്രട്ടറി, ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, പുതിയ അഗ്‌നിശമനസേനാ മേധാവി എന്നിവരെ ചുമതലപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+