കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിസഭാ തീരുമാനങ്ങള്‍ വെളിപ്പെടുത്തില്ലെന്ന് സര്‍ക്കാര്‍... വിവരാവകാശ കമ്മീഷ്ണര്‍ക്കെതിരെ ഹൈക്കോടതിയിലേക്ക്

Google Oneindia Malayalam News

തിരുവനന്തപുരം: വിവരാവകാശ കമ്മീഷണരുടെ ഉത്തരവിനെതിരെ സര്‍ക്കാര്‍. മന്ത്രി സഭ തീരുമാനങ്ങള്‍ വെളിപ്പെടുത്തില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. മന്ത്രി സഭാ തീരുമാനങ്ങളും വിവരാവകാശത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ വിവരാവകാശ കമ്മീഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

പത്ത് ദിവസത്തിനകം മന്ത്രിസഭാ തീരുമാനങ്ങള്‍ അപേക്ഷകര്‍ക്ക് നല്‍കണമെന്ന മുന്‍ ഉത്തരവ് നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സണ്‍ എം പോള്‍ മുന്‍ നിലപാടില്‍ ഉറച്ച് രംഗത്ത് വന്നത്. ജൂണ്‍ ഒന്നിനാണ് കഴിഞ്ഞ ജനുവരി ഒന്നുമുതല്‍ ഏപ്രില്‍ 12 വരെയുള്ള മന്ത്രിസഭ യോഗ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കാന്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ ഉത്തരവിട്ടത്.

Vinson M paul

വിവരങ്ങള്‍ നല്‍കിയതിനു ശേഷം ഇക്കാര്യങ്ങള്‍ രേഖാമൂലം വിവരാവകാശ കമ്മീഷനെ അറിയിക്കണമെന്നും മുഖ്യ വിവരാവകാശ കമ്മീഷണര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പത്ത് ദിവസം കഴിഞ്ഞിട്ടും അപേക്ഷകര്‍ക്ക് വിവരങ്ങള്‍ ലഭിച്ചിട്ടില്ല. മാത്രമല്ല മന്ത്രിസഭ തീരുമാനങ്ങള്‍ സര്‍ക്കാര്‍ വെബിസൈറ്റില്‍ പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദേശവും സര്‍ക്കാര്‍ നടപ്പാക്കിയിരുന്നില്ല.

English summary
Cabinet data in Right to information Act Government against Wilson M palul.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X