കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താല്‍കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത്‌ നിര്‍ത്തിവെക്കാന്‍ മന്ത്രിസഭ തീരുമാനം

Google Oneindia Malayalam News

തിരുവനന്തപുരം: താല്‍കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത്‌ നിര്‍ത്തിവെക്കാന്‍ മന്ത്രിസഭാ തീരുമാനം. താല്‍കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത്‌ സുതാര്യമാണെങ്കിലും പ്രതിപക്ഷം കാര്യങ്ങളെ തെറ്റിധരിപ്പിക്കുന്നതായി മന്ത്രിസഭ യോഗം വിലയിരുത്തി. എന്നാല്‍ ഇതുവരെ നടത്തിയ നിയമനങ്ങള്‍ റദ്ദാക്കില്ല. ആരോഗ്യം, റവന്യൂ വകുപ്പുകളില്‍ പുതിയ തസ്‌തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ആരോഗ്യവകുപ്പില്‍ 3000 തസ്‌തികകള്‍ സൃഷ്ടിക്കും. പരിയാരം മെഡിക്കല്‍ കോളേജില്‍ 772, ആരോഗ്യ വകുപ്പ്‌ ഡയറക്ടറേറ്റ്‌ 1200, ആയുഷ്‌-300, മെഡിക്കല്‍ വിദ്യഭ്യാസ വകുപ്പ്‌ -728 എന്നിങ്ങനെയാണ്‌ പുതിയ തസ്‌തികകള്‍ സൃഷ്ടിക്കുക. 35 ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ 151 തസ്‌തികയും സൃഷ്ടിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

cm

രാഹുല്‍ഗാന്ധിയുടെ പുതുച്ചേരി സന്ദര്‍ശനം, ചിത്രങ്ങള്‍ കാണാം

ഇതിനിടെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ചട്ടമുണ്ടോയെന്ന്‌ ഹൈക്കോടതി സര്‍ക്കാരിനോട്‌ ആരാഞ്ഞിരുന്നു. പൊതുമോഖലാ സ്ഥാപനങ്ങളിലെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ യൂത്ത്‌ കോണ്‍ഗ്രസ്‌ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ്‌ ഹൈക്കോടതി സര്‍ക്കാരിനോട്‌ വ്യക്തത തേടിയത്‌.
അട്ടപ്പാടി താലൂക്ക്‌ രൂപീകരിക്കും. അതിനായി തസ്‌തികകള്‍ സൃഷ്ടിക്കും മണ്ണ്‌ സംരക്ഷണ വകുപ്പില്‍ 111 പുതിയ തസ്‌തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭ യോഗം തീരുമാനിച്ചിട്ടുണ്ട്‌.
പത്ത്‌ ദിവസത്തിനകം സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും ചീഫ്‌ ജസ്റ്റിസ്‌ എസ്‌.മണികുമാര്‍ അധ്യക്ഷനായ ബഞ്ച്‌ നിര്‍ദേശിച്ചു. പൊതുമേഖല സ്ഥാപനങ്ങളിലെ താല്‍കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ ഉത്തരവ്‌ റധ്‌ദാക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ ഹൈക്കോടതിയെ സമീപിച്ചത്‌. ഈ നിയമനങ്ങള്‍ പിഎസ്‌സി വഴി നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ഹോട്ട് ലുക്കില്‍ സാധിക വേണുഗോപാല്‍: ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
സർക്കാർ നടത്തിയത് മൂന്ന് ലക്ഷം അനധികൃത നിയമനങ്ങൾ

English summary
cabinet decide to suspend temporary employees appointments to permanent post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X