പിഎസ്‌സി റാങ്ക് ലിസ്റ്റ് നീട്ടാന്‍ തീരുമാനം,നിരാഹാരം അവസാനിപ്പിച്ചു;സമരം ശക്തമാക്കുമെന്ന് ബിജെപി
ഡിസംബര്‍ 31ന് കാലാവധി അവസാനിക്കുന്ന ഇതുവരെ നീട്ടിനല്‍കിയിട്ടില്ലാത്ത റാങ്ക് ലിസ്റ്റുകള്‍ നീട്ടിനല്‍കാനാണ് മന്ത്രിസഭാ യോഗത്തിലെ തീരുമാനം.
തിരുവനന്തപുരം: കാലാവധി കഴിഞ്ഞ പിഎസ്‌സി റാങ്ക് ലിസ്റ്റുകള്‍ നീട്ടാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറു മാസത്തേക്ക് നീട്ടിനല്‍കാന്‍ മന്ത്രിസഭ പിഎസ്‌സിയോട് നിര്‍ദ്ദേശിക്കും. മന്ത്രിസഭാ യോഗത്തിലെ തീരുമാനത്തെ തുടര്‍ന്ന് സെക്രട്ടേറിയേറ്റിന് മുന്നില്‍ യുവമോര്‍ച്ചയും മസ്ദൂര്‍ റാങ്ക് ഹോള്‍ഡേഴ്‌സും നടത്തിവന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു.
മരത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്ന കെഎസ്ഇബി മസ്ദൂര്‍ ഉദ്യോഗാര്‍ത്ഥി ഇരുപത് മണിക്കൂറിന് ശേഷം താഴെയിറങ്ങി. എന്നാല്‍ കറുത്ത തുണി കൊണ്ട് മുഖം മറച്ചതിനാല്‍ ഇയാളെ തിരിച്ചറിയാന്‍ പോലീസിന് കഴിഞ്ഞില്ല. സര്‍ക്കാര്‍ വാക്ക് പാലിച്ചില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.

മുന്‍പ് നീട്ടിനല്‍കിയ ലിസ്റ്റുകള്‍ ഇനി നീട്ടില്ല...
ഡിസംബര്‍ 31ന് കാലാവധി അവസാനിക്കുന്ന ഇതുവരെ നീട്ടിനല്‍കിയിട്ടില്ലാത്ത റാങ്ക് ലിസ്റ്റുകള്‍ നീട്ടിനല്‍കാനാണ് മന്ത്രിസഭാ യോഗത്തിലെ തീരുമാനം. ഇത്തരത്തിലുള്ള എഴുപതോളം റാങ്ക് ലിസ്റ്റുകള്‍ നീട്ടിനല്‍കാന്‍ മന്ത്രിസഭ പിഎസ്‌സിയോട് നിര്‍ദ്ദേശിക്കും.

ആറുമാസത്തേക്ക് കൂടി കാലാവധി നീട്ടിനല്‍കും
മന്ത്രിസഭയുടെ ശുപാര്‍ശ പിഎസ്‌സി അംഗീകരിക്കുന്നതോടെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറു മാസത്തേക്ക് കൂട്ടി നീട്ടിയതായുള്ള ഉത്തരവ് പുറത്തിറങ്ങും.

ആത്മഹത്യാ ഭീഷണി മുഴക്കിയ ഉദ്യോഗാര്‍ത്ഥി താഴെയിറങ്ങി...
മന്ത്രിസഭാ യോഗത്തിലെ തീരുമാനത്തെ തുടര്‍ന്ന് യുവമോര്‍ച്ചയടക്കമുള്ള യുവജന സംഘടനകളും കെഎസ്ഇബി മസ്ദൂര്‍ റാങ്ക് ഹോള്‍ഡേഴ്‌സും സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തിയിരുന്ന സമരം അവസാനിപ്പിച്ചു. റാങ്ക് ലിസ്റ്റ് നീട്ടിനല്‍കിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് സെക്രട്ടേറിയേറ്റിന് മുന്നിലെ മരത്തിന് മുകളില്‍ കയറിയ ഉദ്യോഗാര്‍ത്ഥിയും താഴെയിറങ്ങാന്‍ തയ്യാറായി.

പ്രക്ഷോഭം ഏറ്റെടുക്കാന്‍ ബിജെപി
സര്‍ക്കാര്‍ വാക്കു പാലിച്ചില്ലെങ്കില്‍ പ്രക്ഷോഭം ബിജെപി ഏറ്റെടുക്കുമെന്നും, സമരം ശക്തമാക്കുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ മുന്നറിയിപ്പ് നല്‍കി.












Click it and Unblock the Notifications