
24 കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി;നിയമനം സൂപ്പര്‍ന്യൂമറി തസ്തികകളില്‍;ഉത്തരവിറക്കി മന്ത്രിസഭ
തിരുവനന്തപുരം: 24 കായിക താരങ്ങൾക്ക് സർക്കാർ ജോലി നൽകാൻ മന്ത്രിസഭാ തീരുമാനം. സർക്കാർ സർവീസിൽ ജോലി വാഗ്ദാനം ലഭിച്ച ശേഷം അവഗണിക്കപ്പെട്ടവരെയാണ് മന്ത്രിസഭാ യോഗം പരിഗണിച്ചത്. 2011 - 14 കാലയളവിലെ സൂപ്പര്‍ന്യൂമറി തസ്തികയിൽ ആണ് 24 കായികതാരങ്ങൾക്ക് നിയമനം ലഭിച്ചത്. സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്ത കായിക താരങ്ങൾക്ക് ഉൾപ്പെടെ ഇതോടെ നിയമനം ലഭിക്കും.
'ജീവിച്ചിട്ടും തോറ്റവർ' എന്ന മനോരമ ന്യൂസ് വാർത്താ പരമ്പരയിലൂടെ കായിക താരങ്ങളുടെ ദുരിത ജീവിതം പുറത്തു കൊണ്ടു വന്നിരുന്നു. ഇതിന് പിന്നാലെ ആണ് ഇപ്പോൾ മന്ത്രിസഭാ തീരുമാനം ഉണ്ടായിരിക്കുന്നത്. കായിക താരങ്ങൾക്ക് ഏറെ പ്രതീക്ഷയും സംഭാവനയും നൽകുന്ന നിയമനമാണ് മന്ത്രിസഭയിൽ നിന്നും ഉണ്ടായിരിക്കുന്നത്.
2011- 14 കാലയളവിലെ സൂപ്പര്‍ന്യൂമറി തസ്തികകളിലേക്കാണ് കായിക താരങ്ങളെ നിയമിക്കുന്നത്. ദേശീയ തലത്തിലും രാജ്യാന്തര തലത്തിലും കേരളത്തിന് വേണ്ടി മെഡൽ നേടിയ കായിക താരങ്ങൾ ആണ് നിയമനത്തിൽ ഉൾപ്പെടുന്നത്. സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സമരം നടത്തിയ കായിക താരങ്ങളും നിയമനത്തിന്റെ ഭാഗമായി.
അതേസമയം, മനോരമ ന്യൂസിന്റെ 'ജയിച്ചിട്ടും തോറ്റവര്‍' എന്ന പരമ്പര കായിക താരങ്ങൾക്കിടയിലെ ദുരിത ജീവിതം വലിയ ചർച്ചയായിരുന്നു. തുടർന്ന് മന്ത്രിയുമായി ചർച്ചകൾ നടന്നിരുന്നു. ഇതിന് പിന്നാലെ മന്ത്രി കായിക താരങ്ങളുടെ നിയമനം സംബന്ധിച്ച് സ്പോർട്സ് കൗൺസിലുമായി ചർച്ചകൾ നടത്തി.
ഇതിന് പിന്നാലെ ആണ് ഇപ്പോൾ സർക്കാർ ഉത്തരവ് ആയി ഇക്കാര്യം പുറത്തിറങ്ങിയത്. എന്നാൽ സ്പോർട്സ് കൗൺസിലുമായുള്ള മന്ത്രിയുടെ ചർച്ചയിലെ തീരുമാനങ്ങൾ കായിക താരങ്ങളെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് സെക്രട്ടറിയേറ്റിൽ നടത്തിയിരുന്ന അനിശ്ചിത കാല സമരം അവസാനിപ്പിക്കാൻ കായിക താരങ്ങൾ തീരുമാനിച്ചത്.
2011ലെ നിയമന ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍: -
1) നീതുമോള്‍ ജി.എസ്,
2) നീതു ഹരിദാസ്
3) റ്റിനു തങ്കച്ചന്
4) ആന്മേരി ജോസ്
5) കാര്‍ത്തിക മോഹനന്
6) ജിന്റു ജോസ്
7) ജിതിന് വിശ്വന് ആര്. വി
8) രാജേഷ് ആര്.
2012ലെ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍: -
ദിലീപ് കേസില്‍ ക്രൈംബ്രാഞ്ചിന് 'പണി വരുന്നു'; ക്ലിപ്പുകള്‍ രഹസ്യമായി സൂക്ഷിക്കേണ്ടത്...
9) നീതു വി. തോമസ്
10) വര്‍ഗ്ഗീസ് വി.എ.
11) സാന്ദ്ര കെ.ബി.
12) ഷൈനി സി.കെ.
13) ശാലിനി തോമസ്
14) അജിത് കെ.ആര്.
15) ശ്രീരാജ് എം.എസ്.
16) വൃന്ദ എസ്. കുമാര്‍
17) നന്ദഗോപന് വി.
18) ഫാരിക്ഷ പി.
19) സരണ്‍ എസ്.
2013ലെ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍:
20) ഷമീര്‍ ഇ.
2014 ലെ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍: -
21) ഇജാസ് അലി കെ.
22) രാജേഷ് ശേഖര്‍ ഇ.
23) അനില്‍കുമാര്‍ വി.
24) സുജിത്ത് ഇ.എസ്.