കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാധനാലയങ്ങൾക്ക് ഒരേക്കർ, ശ്മശാനങ്ങൾക്ക് 75 സെന്റ്, സർക്കാർ ഭൂമി പതിച്ച് നൽകാൻ തീരുമാനം

Google Oneindia Malayalam News

തിരുവനന്തപുരം: ആരാധനാലയങ്ങൾക്കും ശ്മശാനങ്ങൾക്കും ഭൂമി പതിച്ച് നൽകാൻ മന്ത്രിയോഗത്തിന്റെ തീരുമാനം. ആരാധനാലയങ്ങളും സാസ്കാരിക സ്ഥാപനങ്ങളും കൈവശം വച്ചിട്ടുള്ള സർക്കാർ ഭൂമി വ്യവസ്ഥകൾക്ക് വിധേയമായി പതിച്ചു നൽകാനാണ് തീരുമാനം.

രണ്ടേകാല്‍ ലക്ഷത്തിലധികം ജീവനുകള്‍ കവര്‍ന്നെടുത്ത രാക്ഷസ തിരമാലകള്‍; സുനാമി ദുരന്തത്തിന് 15 വയസ്രണ്ടേകാല്‍ ലക്ഷത്തിലധികം ജീവനുകള്‍ കവര്‍ന്നെടുത്ത രാക്ഷസ തിരമാലകള്‍; സുനാമി ദുരന്തത്തിന് 15 വയസ്

ആരാധനാലയങ്ങൾക്ക് പരമാവധി ഒരേക്കറും ശ്മശാനങ്ങൾക്ക് 75 സെന്റും വീതമായിരിക്കും നൽകുക. വായനശാല, ക്ലബ് എന്നിവയ്ക്ക് ആവശ്യമുള്ള സ്ഥലം നൽകി ബാക്കി തിരിച്ചെടുക്കും. കാലപരിധിയുടെ അടിസ്ഥാനത്തിൽ വില നിശ്ചയിക്കാൻ റവന്യൂ വകുപ്പിനെ ചുമതലപ്പെടുത്തി.

pinarayi

സ്വാതന്ത്രത്തിന് മുൻപ് ഭൂമി കൈവശം വെച്ചവർ ന്യായവിലയുടെ പത്ത് ശതമാനം നൽകണം. കേരളപ്പിറവി വരെയുള്ള കാലഘട്ടത്തിന് ന്യായവിലയുടെ 25 ശതമാനം ഈടാക്കാം. കേരളപ്പിറവിക്ക് ശേഷം 1990 ജനുവരി വരെ ന്യായവില നൽകണം. 1990ന് ശേഷം 2008 ഓഗസ്റ്റ് വരെയുള്ള കൈവശ ഭൂമിക്ക് കമ്പോള വിലയാണ് ഈടാക്കുക.

English summary
Cabinet decided to give state land to places of worship and creamatorium
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X