പോലീസ് കസ്റ്റഡിയിൽ മരിച്ച സജീവന്റെ കുടുംബത്തിന് ധനസഹായം നൽകാൻ മന്ത്രിസഭ തീരുമാനം
തിരുവനന്തപുരം: വടകര ആയഞ്ചേരിയിലെ സജീവന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം നൽകാൻ മന്ത്രിസഭ തീരുമാനം. സജീവന്റെ മാതാവ് ജാനു, ജാനുവിന്റെ സഹോദരി നാരായണി എന്നിവർക്ക് അവരുടെ ജീവിതകാലം വരെ പ്രതിമാസം 3,000 രൂപ വീതം നൽകാനാണ് തീരുമാനം.

വാഹനാപകട കേസുമായി ബന്ധപ്പെട്ടായിരുന്നു കല്ലേരി സ്വദേശിയായ താഴെ കോലോത്ത് സജീവനെ സ്റ്റേഷനിൽ എത്തിച്ചത്. വാഹനങ്ങൾ കൂട്ടിയിട്ടതുമായി ബന്ധപ്പെട്ട് സജീവനും സുഹൃത്തക്കളും എതിർ വാഹനത്തിൽ ഉള്ളവരുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്നായിരുന്നു ഇവരെ സ്റ്റേഷനിലേക്ക് മാറ്റിയത്. എന്നാൽ വടകര പോലീസ് കസ്റ്റഡിയിൽ എടുത്തതിനു ശേഷം പോലീസ് സ്റ്റേഷൻ പരിസരത്ത് ഇദ്ദേഹം കുഴഞ്ഞ് വീണ് മരണപ്പെടുകയായിരുന്നു.
എന്നാൽ സജീവനെ എസ് ഐ മർദ്ദിച്ചിരുന്നുവെന്നാണ് സുഹൃത്തുക്കളുടെ ആരോപണം. ആശുപത്രിയിൽ പോകണമെന്ന് പറഞ്ഞിട്ടും പോലീസ് സമ്മതിച്ചില്ലെന്നും പോലീസ് വാഹനത്തിൽ പോലും സജീവനെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലീസുകാർ തയ്യാറായില്ലെന്നും സുഹൃത്തുക്കൾ ആരോപിച്ചിരുന്നു.
കേരള പൊതുവിൽപന നികുതി (ഭേദ ഗതി) ബില്ലിന്റെ കരടിന് മന്ത്രിസഭ അംഗീകാരം
1963 ലെ കെജിഎസ്ടി നിയമം ഭേദ ഗതി ചെയ്യുന്നതിന് 2022ലെ കേരള പൊതുവിൽപന നികുതി (ഭേദ ഗതി) ബില്ലിന്റെ കരടിന് മന്ത്രിസഭായോ ഗം അംഗീകാരം നൽകി.
സംസ്ഥാനത്തിനകത്ത് വിദേശമദ്യം നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്ന ഡിസ്റ്റലറികൾക്ക് ഈടാക്കുന്ന 5 ശതമാനം ടേൺ ഓവർ ടാക്സ് ഒഴിവാക്കുമ്പോൾ ഉണ്ടാകുന്ന വരുമാന നഷ്ടം പരിഹരിക്കാൻ വിദേശമദ്യത്തിന്റെ കെജിഎസ്ടി നിരക്ക് 4 ശതമാനം വർധിപ്പിക്കുവാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമഭേദ ഗതി.












Click it and Unblock the Notifications