എംഎല്‍എമാരെ അവഗണിച്ചു, മലപ്പുറം കളക്ടര്‍ ഷൈനമോളെ മാറ്റാന്‍ മന്ത്രിസഭയുടെ തീരുമാനം...
ജനപ്രതിനിധികളെ കളക്ടര്‍ അവഗണിക്കുന്നുവെന്ന പരാതിയിലാണ് മന്ത്രിസഭയുടെ തീരുമാനം.
തിരുവനന്തപുരം: മലപ്പുറം ജില്ലാ കളക്ടര്‍ എ ഷൈനമോളെ തല്‍സ്ഥാനത്ത് നിന്ന് മാറ്റാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. നവംബര്‍ 23 ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഷൈനമോളെ കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ തീരുമാനിച്ചത്. ഷൈനമോളെ വാട്ടര്‍ അതോറിറ്റി ഡയറക്ടറായി നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ജനപ്രതിനിധികളെ കളക്ടര്‍ അവഗണിക്കുന്നതായി ഒട്ടേറെ പരാതികളാണ് എ ഷൈനമോള്‍ക്കെതിരെ ഉയര്‍ന്നിരുന്നത്. എം എല്‍ എമാരടക്കമുള്ളവര്‍ ഷൈനമോള്‍ക്കെതിരെ പരാതിപ്പെട്ടിരുന്നു.

സര്‍ക്കാര്‍ പരിപാടികളില്‍ എം എല്‍ എമാരെ പങ്കെടുപ്പിക്കുന്നില്ലെന്നും, പൊതുമരാമത്ത് വകുപ്പ് മന്ത്രി വിളിച്ച യോഗത്തില്‍ കളക്ടര്‍ ഹാജരായില്ല തുടങ്ങിയ പരാതികളാണ് ഷൈനമോളുടെ സ്ഥാനചലനത്തിനിടയാക്കിയത്.
ഷൈനമോള്‍ക്കു പകരം അമിത് മീണയെ മലപ്പുറം ജില്ലാ കളക്ടറായി നിയമിച്ചിട്ടുണ്ട്. മറ്റു ചില ഐ എ എസ് ഉദ്യോഗസ്ഥരുടെ സ്ഥാനമാറ്റത്തിനും മന്ത്രിസഭാ യോഗത്തില്‍ ധാരണയായി. ഹരിത വി കുമാറിനെ കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയായും, പാട്ടീല്‍ അജിത് ഭാഗവതറാവുവിനെ തുറമുഖ വകുപ്പ് ഡയറക്ടറായും നിയമിക്കും.












Click it and Unblock the Notifications