തച്ചങ്കരിക്ക് സ്ഥാനക്കയറ്റം, അറിഞ്ഞില്ലെന്ന് ആഭ്യന്തര മന്ത്രി
തിരുവനന്തപുരം: വിവാദ ഐപിഎസ് ഓഫീസര്‍ ടോമിന്‍ ജെ തച്ചങ്കരിക്ക് സ്ഥാനയക്കയറ്റം നല്‍കി. ഐജിയായ തച്ചങ്കരിക്ക് എഡിജിപി ആയിട്ടാണ് സ്ഥാനക്കയറ്റം നല്‍കിയിരിക്കുന്നത്.
വിവിധ സംഭവങ്ങളില്‍ വിജിലന്‍സ് അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥനാണ് തച്ചങ്കരി. അതുകൊണ്ട് തന്നെ തച്ചങ്കരിക്ക് സഥാനക്കയറ്റം നല്‍കിയതും വിവാദമായിരിക്കുകയാണ്.

മന്ത്രിസഭയാണ് വിവാദ ഐപിഎസ് ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നല്‍കിയത്. എന്നാല്‍ ഇക്കാര്യം തന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറയുന്നത്. ആഭ്യന്തര വകുപ്പിന്റെ എതിര്‍പ്പിനെ മറികടന്നാണ് തച്ചങ്കരിക്ക് സ്ഥാനക്കയറ്റം നല്‍കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന ആളാണ് ടോമിന്‍ തച്ചങ്കരി. അനുവാദം കൂടാതെ വിദേശയാത്ര നടത്തിയ സംഭവത്തിലും തച്ചങ്കരിക്ക് എതിരെ അന്വേഷണം നടക്കുന്നുണ്ട്.
തച്ചങ്കരിയെ കൂടാതെ ഐജി ഷേക്ക് ദര്‍വീസിനും എഡിജിപി ആയി സ്ഥാനക്കയറ്റം നല്‍കിയിട്ടുണ്ട്. 2014 ലെ അവസാന മന്ത്രിസഭ യോഗത്തിലാണ് ഈ തീരുമാനം. ചീഫ് സെക്രട്ടറിയും ഈ തീരുമാനത്തെ എതിര്‍ത്തതായാണ് വിവരം. എന്നാല്‍ കേന്ദ്ര ചട്ട പ്രകാരം സ്ഥാനക്കയറ്റം നല്‍കാതിരിക്കാനാവില്ലെന്നാണ് ഒരു വിഭാഗം പറഞ്ഞതത്രെ.
മന്ത്രിസഭ യോഗത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പങ്കെടുത്തിരുന്നില്ല. തച്ചങ്കരിക്ക് സ്ഥാനക്കയറ്റം നല്‍കിയ കാര്യം തനിക്ക് അറിയില്ല എന്നാണ് അദ്ദേഹം പറയുന്നത്. അപ്പോള്‍ ആഭ്യന്തര മന്ത്രി എന്താണ് മറയ്ക്കാന്‍ ശ്രമിക്കുന്നതെന്ന ചോദ്യം സ്വാഭാവികമായും ഉയരും.












Click it and Unblock the Notifications