കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാഠപുസ്തക അച്ചടിയ്ക്ക് റീടെണ്ടര്‍ വേണ്ടെന്ന് ; വിദ്യാഭ്യാസമന്ത്രി

Google Oneindia Malayalam News

മലപ്പുറം: പാഠപുസ്തകം അച്ചടിയ്ക്കുന്നതിന് റീടെണ്ടര്‍ വിളിയ്‌ക്കേണ്ടെന്ന് തീരുമാനിച്ചതായി വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്ബ്. സര്‍ക്കാര്‍ പ്രസ്സുകളെ മറികടന്ന് പുസ്തക അച്ചടി സ്വകാര്യ പ്രസ്സുകള്‍ക്ക് കൈമാറിയത് വിവാദമായ സാഹചര്യത്തിലാണ് റീടെണ്ടര്‍ വിളിയ്ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ റീടെണ്ടര്‍ നടപടികള്‍ക്ക് കാലതാമസം നേരിടുമെന്നതിനാലാണ് ടെണ്ടര്‍ വിളിയ്‌ക്കേണ്ടെന്ന് തീരുമാനിച്ചതെന്ന് മന്ത്രി.

പുസ്തകങ്ങളുടെ അച്ചടി കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റി (കെബിപിഎസ്)യെ തന്നെ ഏല്‍പ്പിയ്ക്കുമെന്ന് മന്ത്രി അബ്ദുറബ്ബ് വ്യക്തമാക്കി. റീടെണ്ടര്‍ വിളിയ്ക്കുന്നത് പുസ്തകങ്ങളുടെ അച്ചടി വൈകുന്നതിന് കാരണമാകുമെന്ന് മന്ത്രി പറഞ്ഞു.

PK Abdu Rabb

പുസ്‌കങ്ങളുടെ അച്ചടിയുമായി ബന്ധപ്പെട്ട് കെബിപിഎസുമായി അച്ചടിവകുപ്പ് സെക്രട്ടറി ചര്‍ച്ച നടത്തും. വിദ്യാഭ്യാസ വകുപ്പിന്റെ താത്പര്യപ്രകാരമാണ് അച്ചടി സ്വകാര്യ പ്രസ്സുകള്‍ക്ക് കൈമാറിയതെന്ന് ആരോപണമുയര്‍ന്നത് ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

English summary
Cabinet decides to print text books in KBPS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X