കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സർക്കാർ സർവ്വീസിൽ ഇനി സ്ത്രീ ഡ്രൈവർമാരും; വയനാട് മെഡിക്കൽകോളേജിന് 50 ഏക്കർ, മന്ത്രിസഭ തീരുമാനങ്ങൾ!

Google Oneindia Malayalam News

തിരുവനന്തപുരം: സർക്കാർ-പൊതുമേഖല സ്ഥാപനങ്ങളിലും വനിതകളെയും ഡ്രൈവർമാരായി നിയമിക്കാൻ സർക്കാർ തീരുമാനം. ഇതിനുവേണ്ടി നിലവിലുള്ള ചട്ടങ്ങൾ ഭോദഗതി ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചു. ട്രാൻസ്ജെൻഡേർസിന് വേണ്ടി നിരവധി പദ്ധതികൾ ആവിഷ്ക്കരിച്ച് പിണറായി സർക്കാർ പ്രശംസ പിടിച്ചു പറ്റിയിരുന്നു ഇതിന് പിന്നാലെയാണ് വനിതകളെയും സർക്കാർ സ്ഥാപനങ്ങളിൽ ഡ്രൈവർമാരായി നിയമിക്കാനുള്ള തീരുമാനം വന്നിരിക്കുന്നത്.

<strong>ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥ; വെളിപ്പെടുത്തൽ പ്രമുഖർക്കെതിരെ?</strong>ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥ; വെളിപ്പെടുത്തൽ പ്രമുഖർക്കെതിരെ?

സമൂഹത്തിന്റെ എല്ലാ മേഖലകളിലും ലിംഗ സമത്വം ഉറപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീകളെ ഡ്രൈവര്‍മാരായി നിയമിക്കുന്നത്. വയനാട് ജില്ലയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിന് ചേലോട് എസ്റ്റേറ്റിലെ 50 ഏക്കര്‍ ഭൂമി വ്യവസ്ഥകള്‍ക്കു വിധേയമായി ഏറ്റെടുക്കാനും മന്ത്രിസഭ യോഗത്തിൽ തീരുമാനമായി.

കുട്ടനാട്ടില്‍ കമ്മ്യൂണിറ്റി ഷെല്‍ട്ടറുകള്‍

കുട്ടനാട്ടില്‍ കമ്മ്യൂണിറ്റി ഷെല്‍ട്ടറുകള്‍

2018 ഓഗസ്റ്റില്‍ സംസ്ഥാനം നേരിട്ട പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കെഎസ്എഫ്ഇ 35.99 കോടി രൂപ മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. ഈ തുക ഉപയോഗിച്ച് കുട്ടനാട്ടില്‍ കമ്മ്യൂണിറ്റി ഷെല്‍ട്ടറുകള്‍ നിര്‍മിക്കണമെന്ന താത്പര്യം കെഎസ്എഫ്ഇ മാനേജ്‌മെന്റും ജീവനക്കാരും പ്രകടിപ്പിച്ചിരുന്നു. ഇത് അനുസരിച്ച് പദ്ധതി നടപ്പിലാക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പദ്ധതി നടത്തിപ്പിനായി 35.99 കോടി രൂപ കെഎസ്എഫ്ഇക്ക് തിരികെ നൽകും.

കെയര്‍ഹോം പദ്ധതി മാതൃക

കെയര്‍ഹോം പദ്ധതി മാതൃക


സഹകരണ വകുപ്പിന്റെ കെയര്‍ഹോം പദ്ധതി മാതൃകയിലാണ് കമ്മ്യൂണിറ്റി ഷെല്‍ട്ടറുകള്‍ കെഎസ്എഫ്ഇ നിര്‍മ്മിക്കുക. ഇതിനുവേണ്ടി റോഡ് സൗകര്യമുള്ള ഒരേക്കര്‍ വീതംസ്ഥലം ഉപയോഗിക്കുന്നതിന് പഞ്ചായത്തുകൾക്ക് പ്രത്യേക അനുമതി നൽകാനും മന്ത്രിസഭ യോഗം തീരുമാനിച്ചു.

പവര്‍ലൂം തൊഴിലാളികൾക്കും ക്ഷേമനിധി

പവര്‍ലൂം തൊഴിലാളികൾക്കും ക്ഷേമനിധി

പവര്‍ലൂം തൊഴിലാളികളെ കൂടി കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ആക്ടിന്റെ പരിധിയില്‍ കൊണ്ടുവരും. അതിന് വേണ്ടി നിയം ഭേദഗതി ചെയ്യാനും സർക്കാർ തീരുമാനിച്ചു. രട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. നിയമഭേദഗതി വരുമ്പോള്‍ പവര്‍ലൂം തൊഴിലാളികള്‍ക്കു കൂടി ക്ഷേമനിധിബോര്‍ഡിന്റെ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും.

സൂപ്പര്‍ന്യൂമററി തസ്തികകള്‍

സൂപ്പര്‍ന്യൂമററി തസ്തികകള്‍

35-ാമത് ദേശീയ ഗെയിംസില്‍ കേരളത്തിനു വേണ്ടി വെള്ളി, വെങ്കല മെഡലുകള്‍ നേടിയ 83 കായികതാരങ്ങള്‍ക്ക് വിവിധ വകുപ്പുകളില്‍ സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് പൊതുഭരണ വകുപ്പ് വഴി നിയമനം നൽകാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ 2014 ജനുവരി 3-ന് മുമ്പ് വിശേഷാല്‍ ചട്ടപ്രകാരം താഴ്ന്ന വിഭാഗം ജീവനക്കാര്‍ക്ക് പത്തു ശതമാനത്തിനുമേല്‍ തസ്തികമാറ്റനിയമനം അനുവദിച്ചത് തുടരാനും തീരുമാനമായി.

പെരിങ്ങോമില്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍

പെരിങ്ങോമില്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍


സംസ്ഥാന തൊഴിലുറപ്പ് മിഷന്റെയും ജില്ലാതല ഓഫീസുകളുടെയും പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് ഒരു ടെക്‌നിക്കല്‍ എക്‌സ്‌പെര്‍ട്ടിന്റെയും (കൃഷി), രണ്ട് അസിസ്റ്റന്റിന്റെയും തസ്തികകൾ സൃഷിക്കാനും തീരമാനമായി. പട്ടികജാതി വികസന വകുപ്പിനു കീഴില്‍ കണ്ണൂര്‍ ജില്ലയിലെ പെരിങ്ങോമില്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ സ്ഥാപിക്കുന്നതിന് 8 തസ്തികകളും സൃഷ്ടിക്കും

പത്താം ശമ്പളകമ്മീഷന്റെ ആനുകൂല്യങ്ങൾ

പത്താം ശമ്പളകമ്മീഷന്റെ ആനുകൂല്യങ്ങൾ

കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ സര്‍ക്കാര്‍ അംഗീകാരമുള്ള തസ്തികകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് പത്താം ശമ്പളകമ്മീഷന്റെ ഉത്തരവ് പ്രകാരമുള്ള ആനുകൂല്യങ്ങൾ നൽകാൻ തീരുമാനമായി. കിലെ ജീവനക്കാര്‍ക്കും പത്താം ശമ്പള പരിഷ്‌കരണ ആനുകൂല്യങ്ങള്‍ നല്‍കാന്‍ തീരുമാമായി.

ബോണസ്

ബോണസ്


കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 2018-19 സാമ്പത്തിക വര്‍ഷത്തെ ബോണസ് നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചു. കഴിഞ്ഞ വര്‍ഷം നല്‍കിയ തുകയില്‍ കുറയാത്ത തുക ബോണസായി നല്‍കേണ്ടതാണ്. മിനിമം ബോണസ് 8.33 ശതമാനമായിരിക്കണമെന്നും നിശ്ചയിച്ചു.

English summary
Cabinet decision; women should be introduced as drivers in government service
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X