Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി വിജയന്‍ ഏകാധിപതിയോ? ചോദ്യം സിപിഐയുടേത്...

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ. ഏകാധിപതിയെ പോലെയാണ് പിണറായി വിജയന്റെ പെരുമാറ്റമെന്നാണ് വിമര്‍ശനം. പിണറായി വിജയന്റെ ഏക പക്ഷീയ തീരുമാനങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതിശ്ചായക്ക് മങ്ങലേല്‍പ്പിച്ചതെന്ന് സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനമുയര്‍ന്നു. തുടക്കം ഗംഭീരമായെങ്കിലും പിന്നീട് സര്‍ക്കാരിന്റെ പേര് കളഞ്ഞ് കുളിച്ചെന്നും സിപിഐ തുറന്നടിച്ചു.

മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിക്കേണ്ട എന്നത് മുഖ്യമന്ത്രിയുടെ ഏകപക്ഷീയമായ തീരുമാനമാണ്. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ ജനങ്ങളോട് വിശദീകരിച്ചില്ലെങ്കില്‍ പുറത്ത് പറയാന്‍ പറ്റാത്തത് നടക്കുന്നുണ്ടെന്ന് ജനം വിശ്വസിക്കും.

Read More: അഞ്ജു വിവാദം തിരക്കഥയോ? ടിപി ദാസനെ കൊണ്ടുവരാന്‍ നേരത്തെ തീരുമാനിച്ചു...

Kanam rajendran

ഇത്തരം സംശയങ്ങള്‍ ഉണ്ടാകാന്‍ ഇടവരുത്തരുത്. എം കെ ദാമോദരനെ നിയമോപദേഷ്ടാവായി നിയമിച്ചതിനെതിരെയും സംസ്ഥാന കൗണ്‍സിലില്‍ രൂക്ഷവിമര്‍ശനമുയര്‍ന്നു. എംകെ ദാമോദരന്‍ വിഷയം മുഖ്യമന്ത്രി ഇടപെട്ട് തീര്‍ക്കണമായിരുന്നു. ദിവസങ്ങളോളം മാധ്യമങ്ങള്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു. എന്നിട്ടും മുഖ്യമന്ത്രി പ്രതികരിക്കാന്‍ തയ്യാറായില്ല.

ഇത് സര്‍ക്കാരിന്റെ സല്‍പ്പേര് കളഞ്ഞുകുളിച്ചു. വൈകിയാണെങ്കിലും ദാമോദരനെ നിയമ ഉപദേശക സ്ഥാനത്ത് നിന്ന് മാറ്റിയത് സര്‍ക്കാരിന് ഗുണം ചെയ്യുമെന്നാണ് സിപിഐ സംസ്ഥാന സമിതിയുടെ വിലയിരുത്തല്‍.

നേരത്തെയും സിപിഐ പിണറായിവിജയനെതിരെ രംഗത്ത് വന്നിരുന്നു. സര്‍ക്കാരിന്റെ തുടക്കത്തില്‍ തന്നെ സിപിഎം സിപിഐ മൂപ്പിളമതര്‍ക്കം കല്ലുകടിയായതാണ്. ആതിരപ്പള്ളിവിഷയത്തിലായിരുന്നു സിപിഐ സിപിഎമ്മിനോട്‌ ഉടക്കിയത്.

Pinarayi Vijayan

മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ ഇത്തരം വിഷയങ്ങളില്‍ തീരുമാനമെടുക്കരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പിണറായി വിജയന്റെ പ്രതികരണം കാനത്തെ പരിഹസിക്കുന്നതായിരുന്നു. മുന്നണിയില്‍ ചര്‍ച്ച ചെയ്യേണ്ടത് അവിടെ ചര്‍ച്ച ചെയ്യും. സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ പറയാന്‍ മന്ത്രിമാരുണ്ടെന്നായിരുന്നു പ്രതികരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+