കടുംവെട്ട് എന്നുപറഞ്ഞ് ഇനി വരരുത്... മന്ത്രിസഭാ തീരുമാനങ്ങള്‍ ഇതാ ഫേസ്ബുക്കില്‍, പിണറായി ഞെട്ടിച്ചു
തിരുവനന്തപുരം: മന്ത്രിസഭ തീരുമാനങ്ങള്‍ വിവാരവകാശ നിയമ പ്രകാരം ലഭ്യമാക്കില്ലെന്ന് പിണറായി സര്‍ക്കാര്‍ തീരുമാനിച്ചു എന്നതായിരുന്നു വലിയൊരു ആക്ഷേപം. മന്ത്രിസഭ യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നില്ലെന്ന് അടുത്ത ആക്ഷേപം. കടുംവെട്ടിനുള്ള മറയാണിതെന്ന് വേറെ ഒരു ആക്ഷേപം.
ഇനി ആ ആക്ഷേപങ്ങള്‍ക്കൊന്നും ഒരു വിലയും ഇല്ലെന്ന് ഉറപ്പിച്ച് പറയാം. മന്ത്രിസഭ യോഗം കഴിഞ്ഞ് മാധ്യമ പ്രവര്‍ത്തകരെ കണ്ടില്ലെങ്കിലും ജനങ്ങള്‍ക്ക് തീരുമാനങ്ങള്‍ അറിയാം. അതിന് ടിവിയോ അച്ചടിച്ച പത്രമോ ഓണ്‍ലൈന്‍ പത്രമോ ഒന്നും നോക്കണ്ട. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഫേസ്ബുക്ക് പേജ് നോക്കിയാല്‍ മതി.

മന്ത്രിസഭ യോഗം കഴിഞഞ് 48 മണിക്കൂറിനുള്ളില്‍ തീരുമാനങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാക്കും എന്നായിരുന്നു സര്‍ക്കാര്‍ ഒടുവില്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇത്തവണ അതിന്റെ നാലിലൊന്ന് സമയം പോലും എടുത്തില്ല മന്ത്രിസഭ തീരുമാനങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍.
ബുധനാഴ്ച നടന്ന മന്ത്രിസഭ യോഗത്തിലെ തീരുമാനങ്ങളെല്ലാം തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പേസ്ബുക്ക് പേജില്‍ ഒരു 'നോട്ട്' ആയി പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിഎസ് അച്യുതാനന്ദനെ ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷനാക്കിയതുമുതല്‍ കളക്ടര്‍മാരുടെ സ്ഥലം മാറ്റം വരെയുള്ള എല്ലാ കാര്യങ്ങളും ഇതില്‍ അക്കമിട്ട് പറഞ്ഞിട്ടുണ്ട്.
മന്ത്രിസഭ തീരുമാനങ്ങള്‍ വിവരാവകാശ നിയമ പ്രകാരം ലഭ്യമാക്കുന്നതിന് എതിരായ നിലപാടായിരുന്നു പിണറായി വിജയന്‍ എടുത്തിരുന്നത്. വിവരാവകാശ കമ്മീഷണറുടെ ഉത്തരവിനെതിരെ സേര്‍ക്കാര്‍ കോടതിയെ സമീപിയ്ക്കുമെന്നും ഒരു ഘട്ടത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു.
ഉമ്മന്‍ ചാണ്ടിയും വിഎസ് അച്യുതാനന്ദനും ചെയ്തിരുന്നതുപോലെ മന്ത്രിസഭ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുന്ന ഏര്‍പ്പാടും പിണറായി വിജയന്‍ പിന്തുടര്‍ന്നില്ല. ഇതും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു.
(വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected])












Click it and Unblock the Notifications